newsroom@amcainnews.com

കാലാവസ്ഥാ മുന്നറിയിപ്പ്: വടക്കൻ മാനിറ്റോബയിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത

വാരാന്ത്യത്തിൽ, വടക്കൻ മാനിറ്റോബയിൽ ശക്തമായ മഴയ്ക്കും കാറ്റിനും കനത്ത മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. ബ്രോഷെ (Brochet), ചർച്ചിൽ (Churchill), ലീഫ് റാപ്പിഡ്‌സ് (Leaf Rapids), ലിൻ ലേക്ക് (Lynn Lake), പുക്കറ്റവാഗൻ (Pukatawagan), ടാഡൂൾ ലേക്ക് (Tadoule Lake) എന്നീ നഗരങ്ങളിൽ മുന്നറിയിപ്പ് ബാധകമായിരിക്കുമെന്ന് എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC) അറിയിച്ചു. ഞായറാഴ്ചയോടെ മഞ്ഞുവീഴ്ചയും കാറ്റിന്‍റെ ശക്തിയും കുറയുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ മേഖലയിൽ 15 മുതൽ 25 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയും, 20 മുതൽ 40 മില്ലിമീറ്റർ വരെ മഴയുമാണ് പ്രതീക്ഷിക്കുന്നത്. ബ്രോഷെ, ടാഡൂൾ ലേക്ക് എന്നിവിടങ്ങളിലായിരിക്കും ഏറ്റവും കൂടുതൽ മഞ്ഞുവീഴ്ച ഉണ്ടാവുക. മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും, മഞ്ഞുവീഴ്ചയ്‌ക്കൊപ്പം കാറ്റും കൂടി ചേരുമ്പോൾ കാഴ്ചാപരിധി (visibility) കുറയാൻ ഇടയാക്കുമെന്നും കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലിൻ ലേക്ക്, ടാഡൂൾ ലേക്ക്, ബ്രോഷെ എന്നിവിടങ്ങളിൽ ‘ഫ്രീസിങ് റെയിൻ’ (തണുത്തുറയുന്ന മഴ) ഉണ്ടാകാനും സാധ്യതയുണ്ട്.

You might also like
Bank of Canada sees sharply higher inflation outlook as oil surges, Macklem says

എണ്ണവില വർദ്ധിക്കുന്ന സാഹചര്യത്തിൽ പണപ്പെരുപ്പ നിരക്കുകൾ വീണ്ടും ഉയർന്നേക്കാമെന്ന് ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മാക്ക്ലെം

Alberta referendum puts Indian immigrants in focus as questions target temporary residents

അൽബെർട്ട റഫറണ്ടം: താൽക്കാലിക താമസക്കാർക്കുള്ള നിയന്ത്രണ ചോദ്യങ്ങൾ ഇന്ത്യൻ കുടിയേറ്റക്കാരെ ആശങ്കയിലാക്കുന്നു

Court rejects jail transfer: Suhail will not go to Viyyur; he will remain at the Kakkanad Borstal School

ജയിൽ മാറ്റം തള്ളി കോടതി: സുഹൈൽ വിയ്യൂരിലേക്ക് പോകില്ല; കാക്കനാട് ബോർസ്റ്റൽ സ്കൂളിൽ തന്നെ തുടരും

Canada’s EV sales are growing, but not fast enough

കാനഡയിൽ ഇവി വിൽപ്പന ഉയരുന്നു, പക്ഷേ പ്രതീക്ഷിച്ചത്ര വേഗത്തിലല്ല

ആൽബർട്ട റഫറണ്ടം: പത്ത് ലക്ഷത്തിലധികം മുൻകൂർ വോട്ടുകൾ

Will Ferrell sings O Canada to parody U.S. tensions

യു.എസ് പിരിമുറുക്കങ്ങളെ പരിഹസിച്ച് വിൽ ഫെറെൽ ‘ഓ കാനഡ’ ഗാനം ആലപിക്കുന്നു

Top Picks for You
Top Picks for You