newsroom@amcainnews.com

കാനഡയിലെ വിമാനത്താവളങ്ങളില്‍ കിയോസ്‌കുകള്‍ തകരാറില്‍

കാനഡയിലെ ചില വിമാനത്താവളങ്ങളിൽ പ്രാഥമിക ഇന്‍സ്‌പെക്ഷന്‍ കിയോസ്‌കുകള്‍ തകരാറിലായി. അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടുണ്ടായ ചില സാങ്കേതിക പ്രശ്‌നങ്ങളാണ് തകരാറിന് കാരണമെന്ന് കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി (CBSA) അറിയിച്ചു. പ്രശ്‌നം പരിഹരിക്കുന്നതിനായി സജീവമായി ഇടപെടുകയാണെന്നും അധികൃതർ ട്വിറ്ററിലൂടെ ക്ഷമ ചോദിച്ചു. കിയോസ്‌കുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ബോര്‍ഡര്‍ സര്‍വീസസ് ഓഫീസര്‍മാര്‍ നേരിട്ട് പരിശോധിക്കുന്ന മാനുവല്‍ ലൈനുകളിലേക്ക് യാത്രക്കാരെ തിരിച്ചുവിടുകയാണിപ്പോൾ. ഇത് വിമാനത്താവളങ്ങളില്‍ സാധാരണയിലും കൂടുതല്‍ യാത്രാ കാലതാമസത്തിന് കാരണമായേക്കാം. കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടെ ഉണ്ടാകുന്ന ഏറ്റവും പുതിയ തകരാറാണിത്

അതേ സമയം പ്രശ്‌നം ബാധിച്ച എല്ലാ വിമാനത്താവളങ്ങളുടെയും വിവരങ്ങൾ സി.ബി.എസ്.എ പുറത്തുവിട്ടിട്ടില്ല. കാനഡയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനത്താവളമായ ടൊറന്റോ പിയേഴ്‌സണ്‍ എയര്‍പോര്‍ട്ട് ഈ മുന്നറിയിപ്പ് റീപോസ്റ്റ് ചെയ്തെങ്കിലും കിയോസ്‌കുകള്‍ തകരാറിലാണോ എന്നതിനെക്കുറിച്ച് വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. മോൺട്രിയൽ ട്രൂഡോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ കുറച്ചു കിയോസ്‌കുകള്‍ മാത്രമാണ് തകരാറിലായിട്ടുണ്ടെന്നും മറ്റുള്ളവ പ്രവര്‍ത്തനക്ഷമമാണെന്നും അധികൃതര്‍ അറിയിച്ചു.

You might also like
EU chief Ursula von der Leyen says she wants Canada to become the bloc’s 1st associate member

കാനഡയെ യൂറോപ്യൻ യൂണിയന്റെ ആദ്യ അസോസിയേറ്റ് അംഗമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇയു മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ

Move to relocate the capital's zoo; discussions and challenges for a new location

തലസ്ഥാനത്തെ മൃഗശാല മാറ്റാൻ നീക്കം; പുതിയ ഇടത്തിനായി ആലോചനയും വെല്ലുവിളികളും

സ്റ്റിയറിങ് തകരാർ: കാനഡയിൽ ഫോക്‌സ്‌വാഗൺ, ഓഡി വാഹനങ്ങൾ തിരിച്ചുവിളിച്ചു

ഡാലസ് സെൻ്റ് പോൾസ് മാർത്തോമാ ഇടവക പിക്നിക് ഇന്ന്

Max Verstappen's Amazing Go-Kart Victory at the Silverstone Track

സിൽവർസ്റ്റോൺ ട്രാക്കിൽ മാക്സ് വെർസ്റ്റപ്പന്റെ അദ്ഭുതകരമായ ഗോ കാർട്ട് വിജയം

Passive Smoking: Growing Health Threat in India

പാസ്സീവ് സ്മോക്കിങ്: ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ആരോഗ്യ ഭീഷണി

Top Picks for You
Top Picks for You