newsroom@amcainnews.com

സ്റ്റിയറിങ് തകരാർ: കാനഡയിൽ ഫോക്‌സ്‌വാഗൺ, ഓഡി വാഹനങ്ങൾ തിരിച്ചുവിളിച്ചു

സ്റ്റിയറിങ് തകരാറിനെ തുടർന്ന് കാനഡയിൽ ആയിരക്കണക്കിന് ഫോക്‌സ്‌വാഗൺ, ഓഡി വാഹനങ്ങൾ തിരിച്ചു വിളിച്ചു. വാഹനങ്ങൾ ഓടിക്കുമ്പോൾ സ്റ്റിയറിങ് നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകാനും അതുവഴി അപകടസാധ്യത വർധിക്കുന്നതായും ഫോക്‌സ്‌വാഗൺ കാനഡ അറിയിച്ചു. ബാധിക്കപ്പെട്ട വാഹനങ്ങളിൽ സ്റ്റിയറിങ് റാക്കിനെ സബ്‌ഫ്രെയിമുമായി ബന്ധിപ്പിക്കുന്ന ബോൾട്ടുകളിലൊന്ന് തുരുമ്പെടുത്ത് പൊട്ടിപ്പോകുന്നതാണ് ഈ പ്രശ്നത്തിന് കാരണം, ട്രാൻസ്‌പോർട്ട് കാനഡ വ്യക്തമാക്കി. സമാനമായ തകരാറിനെ തുടർന്ന് ഇതേ മോഡലിലുള്ള 2,00,000-ത്തിലധികം വാഹനങ്ങൾ അമേരിക്കയിലും തിരിച്ചു വിളിച്ചതായി യു.എസ്. നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു.

ഈ തകരാറിനെ തുടർന്ന് 2018 മോഡൽ അറ്റ്‌ലസ് (Atlas), ടിഗ്വാൻ (Tiguan), ഓഡി Q3 SUV-യുടെ 2019, 2020, 2021 മോഡലുകൾ എന്നിവയുൾപ്പെടെ 44,000-ത്തിലധികം വാഹനങ്ങളാണ് ഫോക്‌സ്‌വാഗൺ തിരിച്ചുവിളിച്ചത്. ബന്ധപ്പെട്ട വാഹനങ്ങൾ ഡീലർഷിപ്പിലെത്തിച്ച് പ്രശ്നങ്ങൾ പരിഹരിക്കാം. ഇത് സംബന്ധിച്ച് വാഹനഉടമകളെ വിവരം അറിയിക്കുമെന്ന് കമ്പനി റിപ്പോർട്ട് ചെയ്തു.

You might also like

എക്സ്പ്രസ് എൻട്രി ഡ്രോ: 250 സീനിയർ മാനേജർമാർക്ക് ഇൻവിറ്റേഷൻ

Threat from Houthis worries global energy market: Potential attacks on Saudi oil facility and pipeline

ആഗോള ഊർജ്ജ വിപണിയെ ആശങ്കയിലാഴ്ത്തി ഹൗതികളുടെ ഭീഷണി: സൗദി എണ്ണ ശാലയ്ക്കും പൈപ്പ്‌ലൈനും നേരെ ആക്രമണ സാധ്യത

കാലിഫോർണിയയിൽ ഇന്ത്യൻ വംശജ കൊല്ലപ്പെട്ടു; പ്രതി ജീവനൊടുക്കി

കാനഡ ചൈൽഡ് ബെനഫിറ്റ് വിതരണം 18-ന്

Canada ignores Trump's threat; Mark Carney strengthens talks with the European Union

ട്രംപിന്റെ ഭീഷണി വകവെക്കാതെ കാനഡ; യൂറോപ്യൻ യൂണിയനുമായി ചർച്ച ശക്തമാക്കി മാർക്ക് കാർണി

ന്യൂയോര്‍ക്കിൽ ഫെഡറല്‍ ഇമിഗ്രേഷന്‍ വിഭാഗം പരിശോധന: 2,197 പേര്‍ അറസ്റ്റില്‍

Top Picks for You
Top Picks for You