newsroom@amcainnews.com

ഓസ്‌കര്‍: കമല്‍ ഹാസന്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്ന് ഏഴ് പേര്‍ക്ക് ക്ഷണം

ലോക സിനിമാ രംഗത്തെ ഏറ്റവും വലിയ പുരസ്‌കാരങ്ങളായ ഓസ്‌കര്‍ അവാര്‍ഡുകള്‍ നിര്‍ണയിക്കുന്ന വോട്ടിങ് പ്രക്രിയയില്‍ പങ്കെടുക്കാന്‍ നടന്‍ കമല്‍ ഹാസന്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്ന് ഏഴ് പേര്‍ക്ക് ക്ഷണം. അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസ് ആണ് വോട്ടിങ് അംഗങ്ങളാകാന്‍ സിനിമാ പ്രവര്‍ത്തകരെ ക്ഷണിച്ചത്.

ആഗോളതലത്തില്‍ 534 പുതിയ അംഗങ്ങളെയാണ് അക്കാദമി ഇത്തവണ ക്ഷണിച്ചിരിക്കുന്നത്. കമല്‍ ഹാസനെ കൂടാതെ ഇന്ത്യന്‍ സിനിമയെ പ്രതിനിധീകരിച്ച് ആയുഷ്മാന്‍ ഖുറാനയും കാസ്റ്റിങ് ഡയറക്ടര്‍ കരണ്‍ മാലി, ഛായാഗ്രാഹകന്‍ രണ്‍ബീര്‍ ദാസ്, കോസ്റ്റ്യൂം ഡിസൈനര്‍ മാക്‌സിമ ബസു, ഡോക്യുമെന്ററി ഫിലിം മേക്കര്‍ സ്മൃതി മുന്ദ്ര, സംവിധായിക പായല്‍ കപാഡിയ തുടങ്ങിയവരും ഉള്‍പ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ നിന്ന് ഡേവ് ബൗറ്റിസ്റ്റ, ജേസണ്‍ മൊമോവ, ഓബ്രി പ്ലാസ, ഡാനിയേല്‍ ഡെഡൈ്വലര്‍, ആന്‍ഡ്രൂ സ്‌കോട്ട് ഗില്ലിയന്‍ ആന്‍ഡേഴ്സണ്‍, നവോമി അക്കി, മോണിക്ക ബാര്‍ബറോ, ജോഡി കോമര്‍, കീരന്‍ കല്‍ക്കിന്‍, ജെറമി സ്‌ട്രോങ് തുടങ്ങിയ പ്രമുഖ താരങ്ങളും മുന്‍ ഓസ്‌കാര്‍ ജേതാവ് മൈക്കി മാഡിസണ്‍, അഡ്രിയാന പാസ്, സെബാസ്റ്റ്യന്‍ സ്റ്റാന്‍ എന്നിവരും പുതുതായി ക്ഷണിക്കപ്പെട്ടവരുടെ പട്ടികയിലുണ്ട്.

ഇവരെയെല്ലാം ക്ഷണിക്കുന്നതിലൂടെ ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ നല്‍കുന്ന അക്കാദമിയില്‍ ഇപ്പോള്‍ 11,000-ത്തിലധികം അംഗങ്ങളുണ്ട്. ഈ പുതിയ അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയാണ് ഓസ്‌കര്‍ ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. 2025ല്‍ ക്ഷണിക്കപ്പെട്ടവരില്‍ 41% സ്ത്രീകളും, 45% പ്രാതിനിധ്യം കുറഞ്ഞ സമൂഹങ്ങളില്‍ നിന്നുള്ളവരും, 55% പേര്‍ അമേരിക്കയുടെ പുറത്തുള്ള 60 രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്.

2026 മാര്‍ച്ച് 15-നാണ് അടുത്ത ഓസ്‌കര്‍ അവാര്‍ഡുകള്‍ നടക്കുക. ജനുവരി 12 മുതല്‍ 16 വരെ നോമിനേഷന്‍ പ്രക്രിയയും വോട്ടെടുപ്പും നടക്കും. തുടര്‍ന്ന് ജനുവരി 22-ന് നോമിനികളുടെ അന്തിമ പട്ടിക പ്രഖ്യാപിക്കും.

You might also like

അമേരിക്കൻ മണ്ണിൽ ഡഗ് ഫോർഡിന് അംഗീകാരം: ഹോണററി ഡോക്ടറേറ്റ് നൽകി സാഗിനോ വാലി സർവ്വകലാശാല

ഒട്ടാവയിലെ ബാലന്റെ മരണം; സുരക്ഷാവീഴ്ച ആരോപിച്ച് മാതാപിതാക്കൾ, നടുക്കം മാറാതെ പ്രവാസി സമൂഹം

മരുന്ന് ഇനി പകുതി വിലയ്ക്ക്; ഓസെംപിക് രണ്ടാം ജെനറിക് പതിപ്പിനും അനുമതി നൽകി ഹെൽത്ത് കാനഡ

കമ്മ്യൂണിറ്റി കായിക വിനോദങ്ങൾക്കായി പുതിയ ഉത്തേജനവുമായി ബെലാഞ്ചർ

സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് ബി. അശോക് ഐഎഎസ്; “ഐഎഎസ് ഉദ്യോഗസ്ഥർ അടിമകളല്ല”

പുതിയ ഉത്തരവ് ഇന്ന് മുതൽ; ഫെഡറൽ ജീവനക്കാർ ഓഫീസുകളിലേക്ക് മടങ്ങുന്നു

Top Picks for You
Top Picks for You