സ്റ്റിയറിങ് തകരാറിനെ തുടർന്ന് കാനഡയിൽ ആയിരക്കണക്കിന് ഫോക്‌സ്‌വാഗൺ വാഹനങ്ങൾ തിരിച്ചുവിളിച്ചു. 2018 മോഡൽ അറ്റ്‌ലസ് (Atlas), ടിഗ്വാൻ (Tiguan) എന്നിവയുൾപ്പെടെ ഏകദേശം 35,300 വാഹനങ്ങളെയാണ് തകരാർ ബാധിച്ചിരിക്കുന്നതെന്ന് ഫോക്‌സ്‌വാഗൺ കാനഡ അറിയിച്ചു.
“അറ്റകുറ്റപ്പണികൾക്കുള്ള സൗകര്യം ലഭ്യമാകുമ്പോൾ, ബാധിക്കപ്പെട്ട വാഹനങ്ങളുടെ ഉടമകളെ കമ്പനി വിവരം അറിയിക്കും. തുടർന്ന് അംഗീകൃത ഡീലറുമായി കൂടിക്കാഴ്ച നിശ്ചയിച്ച്, ഉടമകൾക്ക് യാതൊരു ചെലവുമില്ലാതെ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്താവുന്നതാണ്,” കമ്പനി വക്താവ് തോമസ് ടെറ്റ്‌സ്‌ലാഫ് വ്യക്തമാക്കി. ഈ തിരിച്ചുവിളിക്കലുമായി ബന്ധപ്പെട്ട് അപകടങ്ങളോ പരുക്കുകളോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.







