newsroom@amcainnews.com

ആൽബർട്ട റഫറണ്ടം ഒക്ടോബർ 19-ന്; വേർപിരിയൽ അടക്കം 10 വിഷയങ്ങളിൽ വോട്ടെടുപ്പ്

കാനഡയിൽ നിന്നും വേർപിരിഞ്ഞ് സ്വതന്ത്ര രാജ്യമാകുന്നത് അടക്കം 10 വിഷയങ്ങളിൽ ഒക്ടോബർ 19-ന് നടക്കുന്ന നിർണ്ണായക റഫറണ്ടത്തിൽ ആൽബർട്ട ജനത വോട്ട് ചെയ്യും. കുടിയേറ്റ നിയമങ്ങൾ, സാമൂഹിക സേവനങ്ങൾക്കുള്ള യോഗ്യത, വോട്ടവകാശ നിബന്ധനകൾ, ഭരണഘടനാ ഭേദഗതികൾ തുടങ്ങിയവയും വോട്ടെടുപ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പ്രവിശ്യയ്ക്ക് കൂടുതൽ സ്വയംഭരണാധികാരം ഉറപ്പാക്കാനുള്ള പ്രീമിയർ ഡാനിയൽ സ്മിത്തിന്‍റെ നീക്കങ്ങളുടെ ഭാഗമായാണ് ഈ ജനഹിത പരിശോധന. അതേസമയം ഈ ജനഹിത പരിശോധന വലിയ നിയമ, സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് വിമർശകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആൽബർട്ടയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ സംഭവവികാസങ്ങളിൽ ഒന്നായാണ് ഈ റഫറണ്ടം വിലയിരുത്തപ്പെടുന്നത്.

കുടിയേറ്റത്തിൽ പ്രവിശ്യയ്ക്ക് കൂടുതൽ നിയന്ത്രണം നൽകണമോ എന്ന ചോദ്യമാണ് ജനഹിത പരിശോധനയിൽ ആദ്യത്തേത്. കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാനും സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കാനും ഇതുവഴി സാധിക്കുമെന്ന് കരുതപ്പെടുന്നു. കൂടാതെ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പ്രവിശ്യാ സേവനങ്ങൾ പൗരന്മാർക്കും പെർമനൻ്റ് റെസിഡൻ്റുകൾക്കും അംഗീകൃത സ്റ്റാറ്റസുള്ളവർക്കും മാത്രമായി പരിമിതപ്പെടുത്തണമോ എന്ന വിഷയത്തിലും വോട്ടെടുപ്പ് നടക്കും. വോട്ടവകാശ രംഗത്ത് പ്രവിശ്യാ തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യുന്നതിന് പൗരത്വം തെളിയിക്കുന്ന രേഖ നിർബന്ധമാക്കണമോ എന്നും ജനഹിത പരിശോധന നടക്കും.

ഭരണഘടനാ പരമായ നിരവധി മാറ്റങ്ങളും ഈ ജനഹിത പരിശോധനയുടെ ഭാഗമാണ്. പ്രവിശ്യാ കോടതികളിലേക്ക് ജഡ്ജിമാരെ നിയമിക്കാനുള്ള അധികാരം ഫെഡറൽ സർക്കാരിന് പകരം പ്രവിശ്യകൾക്ക് നൽകണമെന്നും, ഫെഡറൽ സെനറ്റ് നിർത്തലാക്കാൻ മറ്റ് പ്രവിശ്യകളുമായി ചേർന്ന് പ്രവർത്തിക്കണമെന്നും നിർദ്ദേശമുണ്ട്. കേന്ദ്ര ഫണ്ട് നിലനിർത്തിക്കൊണ്ടുതന്നെ ഫെഡറൽ ആരോഗ്യ പദ്ധതികളിൽ നിന്ന് ഒഴിവാകാൻ പ്രവിശ്യകൾക്ക് അനുമതി നൽകുന്ന രീതിയിലും, പൊതുവായ അധികാരപരിധിയിലുള്ള വിഷയങ്ങളിൽ ഫെഡറൽ നിയമങ്ങളേക്കാൾ പ്രവിശ്യാ നിയമങ്ങൾക്ക് മുൻഗണന നൽകുന്ന തരത്തിലും ഭരണഘടനാ ഭേദഗതികൾ കൊണ്ടുവരണമോ എന്നും വോട്ടെടുപ്പിലൂടെ പരിശോധിക്കും.

ഏറ്റവും പ്രാധാന്യമർഹിക്കുന്ന പത്താമത്തെ ചോദ്യം ആൽബർട്ട കാനഡയുടെ ഭാഗമായി തുടരണമോ അതോ വേർപിരിയുന്നതിനുള്ള നിയമപരമായ നടപടികൾ ആരംഭിക്കണമോ എന്നതുമായി ബന്ധപ്പെട്ടതാണ്. കാനഡയിൽ നിന്ന് വേർപിരിയുന്നത് പ്രവിശ്യയെ ഫെഡറൽ നികുതികളിൽ നിന്നും നിയന്ത്രണങ്ങളിൽ നിന്നും മുക്തമാക്കുമെന്ന് അനുകൂലിക്കുന്നവർ വാദിക്കുമ്പോൾ, ഇത് വലിയ കടബാധ്യതയ്ക്കും സാമ്പത്തിക തകർച്ചയ്ക്കും വഴിതെളിക്കുമെന്ന് എതിർക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു.

You might also like
Tragic death of 7-year-old girl in Jaipur after eating noodles; sister undergoing treatment

ജയ്പൂരിൽ നൂഡിൽസ് കഴിച്ചതിന് പിന്നാലെ ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം; സഹോദരി ചികിത്സയിൽ

As NASA’s Voyager 1 reaches one light-day from Earth, Microsoft AI CEO Mustafa Suleyman says: Built with 1970s tech, still calling

ഭൂമിയിൽ നിന്ന് ഒരു പ്രകാശദിനം അകലെ നാസയുടെ വൊയേജർ 1

Man, 61, dies after being struck by vehicle in Scarborough: police

സ്കാർബറോയിൽ വാഹനമിടിച്ച് 61-കാരൻ മരിച്ചു

Mild months ahead: What we know about this winter across southern Ontario

സൗത്ത് ഒന്റാറിയോയിൽ ഇളം ചൂടുള്ള ശൈത്യകാല മാസങ്ങൾ: നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

രാജ്യാന്തര സുരക്ഷാ ഫോറം: ലോകനേതാക്കൾ ഹാലിഫാക്സിൽ

Malayali to head Unilever's Indian HR division; top post for Palakkad native Meghna Menon

യൂണിലീവറിന്റെ ഇന്ത്യൻ എച്ച്ആർ വിഭാഗം തലപ്പത്തേക്ക് മലയാളി; പാലക്കാട് സ്വദേശിനി മേഘ്‌ന മേനോന് ഉന്നത പദവി

Top Picks for You
Top Picks for You