ഒക്ടോബറിലെ ആദ്യ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ സ്ഥിര താമസത്തിനായി അപേക്ഷിക്കാൻ 3,500 ട്രേഡ്സ് പേഴ്സണുകൾക്ക് ഇൻവിറ്റേഷൻ നൽകി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). ഒക്ടോബർ 1-ന് നടന്ന ഈ Category-Based നറുക്കെടുപ്പിൽ ട്രേഡ്സ് ഒക്യുപേഷൻസ് വിഭാഗത്തിന് ആവശ്യമായ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥികളെ മാത്രമാണ് പരിഗണിച്ചത്. കൂടാതെ ഉദ്യോഗാർത്ഥികൾക്ക് 476 എന്ന കുറഞ്ഞ കോംപ്രിഹെൻസീവ് റാങ്കിങ് സിസ്റ്റം (CRS) സ്കോർ ഉണ്ടായിരിക്കണം. ഇതോടെ 2026-ൽ ഇതുവരെ 59 എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകൾ ഐആർസിസി നടത്തിയിട്ടുണ്ട്. ഈ നറുക്കെടുപ്പുകളിലൂടെ ആകെ 135,215 ITA-കൾ നൽകിയിട്ടുമുണ്ട്.
കാനഡയിൽ താമസിക്കുന്നതും ‘എക്സ്പ്രസ് എൻട്രി’ (Express Entry) വഴി സ്ഥിരതാമസത്തിന് അപേക്ഷിച്ചിട്ടുള്ളതുമായ വിദേശ പൗരന്മാർക്ക് ‘ബ്രിഡ്ജിങ് ഓപ്പൺ വർക്ക് പെർമിറ്റിന്’ (BOWP) അർഹതയുണ്ട്. BOWP അപേക്ഷയിൽ തീരുമാനമുണ്ടാകുന്നതിന് മുൻപ് നിലവിലുള്ള വർക്ക് പെർമിറ്റിന്റെ കാലാവധി അവസാനിക്കുകയാണെങ്കിൽ, കാനഡയിൽ തുടർന്നും താമസിക്കാൻ ‘മെയിന്റെയ്ൻഡ് സ്റ്റാറ്റസ്’ (maintained status) വഴി അതേ വ്യവസ്ഥകളിൽത്തന്നെ ജോലി ചെയ്യാനുള്ള അനുമതിയും ലഭിക്കും. കൂടാതെ യോഗ്യതയുള്ള കുടുംബാംഗങ്ങൾക്കും ഓപ്പൺ വർക്ക് പെർമിറ്റിനായി അപേക്ഷിക്കാവുന്നതാണ്.







