newsroom@amcainnews.com

ആൽബർട്ടയിൽ കനത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും: യാത്ര ദുഷ്കരം

Heavy snow and cold winds in Alberta: Travel difficultആൽബർട്ടയുടെ നോർത്തേൺ, സൗത്ത്-ഈ​സ്റ്റേൺ ഭാ​ഗങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയ്ക്കും ശക്തമായ ശീതക്കാറ്റിനും സാധ്യതയെന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഗ്രാൻഡ് പ്രെയറി ഉൾപ്പെടുന്ന നോർത്തേൺ മേഖലകളിൽ 15 മുതൽ 30 സെൻ്റീമീറ്റർ വരെ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. മഞ്ഞ് അടിഞ്ഞുകൂടുന്നതിനാലും ദൃശ്യപരത കുറയുന്നതിനാലും യാത്ര ദുഷ്കരമാകും.

റെഡ് ഡീർ, മെഡിസിൻ ഹാറ്റ് ഉൾപ്പെടെയുള്ള സതേൺ എഡ്മണ്ടനിൽ ശീതകാല കൊടുങ്കാറ്റ് മുന്നറിയിപ്പ് പ്രഖ്യാപിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പ്രദേശത്ത് കനത്ത മഴ, ശക്തമായ കാറ്റ്, മഞ്ഞുമഴ എന്നിവയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ നേർത്ത്-വെ​സ്റ്റേൺ കാറ്റ് വീശാനും താപനില പെട്ടെന്ന് പൂജ്യത്തിന് താഴെയാകാനും സാധ്യതയുള്ളതായും പ്രവചനമുണ്ട്. റോക്കി മലനിരകളിൽ 100 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശുമെന്നും, ഫ്രീസിങ് റെയിനിന് സാധ്യതയുള്ളതിനാൽ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

You might also like

OAS പെൻഷൻ വർധിപ്പിച്ച് CRA: ഒക്ടോബർ മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ

പലിശനിരക്ക് കാല്‍ ശതമാനം ഉയര്‍ത്തി യുഎസ് ഫെഡറല്‍ റിസര്‍വ്

Government of Canada invests more than $800,000 to create youth employment and strengthen Northern Ontario’s economy

കാനഡ സർക്കാർ വടക്കൻ ഒന്റാറിയയിലെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമായി $800,000-ൽ അധികം നിക്ഷേപിക്കുന്നു

പടിഞ്ഞാറൻ ടെക്സസിൽ അതിർത്തി മതിൽ നിർമാണം തുടങ്ങി

സാജു പി തോമസ് ലണ്ടൻ ഒൻ്റാരിയോയിൽ അന്തരിച്ചു

Building Canada Strong by investing in retrofits to the Cody Banks Arena

കോഡി ബാങ്ക്സ് അരീനയുടെ നവീകരണത്തിനായി കാനഡ ഫെഡറൽ ഫണ്ടിംഗ് പ്രഖ്യാപിച്ചു: ഊർജ സംരക്ഷണത്തിന് പുതിയ പദ്ധതികൾ

Top Picks for You
Top Picks for You