newsroom@amcainnews.com

യൂറോപ്പിൽ ഉഷ്ണതരംഗം: മരണസംഖ്യ 1300 കടന്നു

എൽനിനോ പ്രതിഭാസവും സമുദ്രതാപനവും കൂടിച്ചേർന്നതോടെ യൂറോപ്പ് കടുത്ത ചൂടിൽ വെന്തുരുകുന്നു. ഉഷ്ണതരംഗത്തിൽ യൂറോപ്പിലുടനീളമുള്ള മരണസംഖ്യ 1300 കടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചൂടിനെ അതിജീവിക്കാൻ തടാകം, നദി, കടൽ എന്നിവയെ ആശ്രയിക്കുകയാണ് ജനം.

ഫ്രാൻസ്, യുകെ, സ്‍പെയിൻ, ജർമനി തുടങ്ങി യൂറോപ്പിൽ പലയിടത്തും താപനില 40 ഡിഗ്രി സെൽഷ്യസിലെത്തി. കഴിഞ്ഞദിവസം ഫ്രാൻസിൽ അനുഭവപ്പെട്ട 43 ഡിഗ്രി സെൽഷ്യസ് എന്ന താപനില റെക്കോർഡാണ്. ജൂണിലെ റെക്കോർഡ് മറികടന്ന് യുകെയിൽ കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത് 36.1 ഡിഗ്രി സെൽഷ്യസാണ്. അസഹ്യമായ ചൂട് അനുഭവപ്പെടുന്ന ദിവസങ്ങളുടെ എണ്ണം ഇരട്ടിയായതായി കാലാവസ്ഥാ ഗവേഷണ സംഘടനമായ ക്ലൈമറ്റ് സെൻട്രലിന്‍റെ റിപ്പോർട്ടിൽ പറയുന്നു.

കടുത്ത ചൂടിൽ യൂറോപ്പിലും യുഎസിലും ഉൾപ്പെടെ ജനജീവിതം ദുസ്സഹമാകുമെന്നും മുന്നറിയിപ്പുണ്ട്. മുൻകാലങ്ങളിൽ ശരാശരി 10 ദിവസമാണ് തീവ്രതാപം അനുഭവപ്പെട്ടിരുന്നതെങ്കിൽ ഇപ്പോഴത് 23 ദിവസം വരെയായി. തെക്കേ അമേരിക്ക, തെക്കുപടിഞ്ഞാറൻ യുഎസ്, ഓസ്ട്രേലിയ, ഗൾഫ്, ആഫ്രിക്ക, തെക്കുകിഴക്കനേഷ്യ എന്നിവിടങ്ങളിലെല്ലാം ഉഷ്ണതരംഗം പിടിമുറുക്കി.

You might also like

‘സെൻ്റ് ജേക്കബ്സ് കപ്പ്’ ക്രിക്കറ്റ് ടൂർണമെൻ്റ് സെപ്റ്റംബർ 19-20 തീയതികളിൽ എഡ്മിന്‍റനിൽ

Karod–Kazhakootam Bypass: Escalating Antisocial Activities and Travel Hardships

കാറോഡ്– കഴക്കൂട്ടം ബൈപ്പാസ്: വർദ്ധിച്ചുവരുന്ന സാമൂഹികവിരുദ്ധ ശല്യവും യാത്രാ ദുരിതങ്ങളും

Carney and Macron to meet in Saint-Pierre-et-Miquelon on Sunday

ഞായറാഴ്ച സെന്റ് പിയേർ ആൻഡ് മിക്ലോണിൽ കാർണിയും മാക്രോണും കൂടിക്കാഴ്ച നടത്തും

Curiosity and Protests in Tamil Nadu Amid Vinayaka Chaturthi Celebrations

വിനായക ചതുർത്ഥി ആഘോഷങ്ങൾക്കിടെ തമിഴ്‌നാട്ടിൽ കൗതുകവും പ്രതിഷേധവും

BRICS to reshape the global economic map; anti-dollar moves raise alarm in America

ആഗോള സാമ്പത്തിക ഭൂപടം മാറ്റിമറിക്കാൻ ബ്രിക്സ്; അമേരിക്കയുടെ നെഞ്ചിടിപ്പ് കൂട്ടി ഡോളറിനെതിരായ നീക്കങ്ങൾ

When Dreaming of Studying Abroad: Low-Cost Education and Important Things to Keep in Mind

വിദേശപഠനം സ്വപ്നം കാണുമ്പോൾ: കുറഞ്ഞ ചെലവിലുള്ള പഠനവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Top Picks for You
Top Picks for You