newsroom@amcainnews.com

കാനഡയ്ക്ക് തിരിച്ചടിയായി ഇന്ധനവില വർധന; പണപ്പെരുപ്പം 2.8 ശതമാനത്തിലേക്ക്

ഇന്ധനവിലയിലുണ്ടായ വർധനയെത്തുടർന്ന് കാനഡയിലെ വാർഷിക പണപ്പെരുപ്പ നിരക്ക് ഏപ്രിൽ മാസത്തിൽ 2.8 ശതമാനമായി ഉയർന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും വേഗമേറിയ വിലക്കയറ്റ നിരക്കാണിത്. മാർച്ചിൽ 2.4 ശതമാനമുണ്ടായിരുന്ന പണപ്പെരുപ്പമാണ് ഏപ്രിലിൽ 2.8 ശതമാനത്തിലേക്ക് ഉയർന്നത്. പണപ്പെരുപ്പം 3 ശതമാനത്തിന് മുകളിലാകുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ പ്രവചിച്ചിരുന്നു. 2024 മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്കാണിത്. ഇറാനിലെ യുദ്ധം ആഗോളതലത്തിൽ എണ്ണക്കപ്പൽ ഗതാഗതത്തെ ബാധിച്ചതാണ്‌ ഇന്ധനവില വർധിക്കാൻ പ്രധാന കാരണം. കഴിഞ്ഞ വർഷം ഏപ്രിലിലെ നിരക്കിനെ അപേക്ഷിച്ച് ഇത്തവണ പെട്രോൾ വിലയിൽ 28.6 ശതമാനത്തിന്റെ വർധനയാണുണ്ടായത്‌. ഏപ്രിൽ പകുതിയോടെ ഫെഡറൽ ഗവൺമെന്റ് ഇന്ധന എക്സൈസ് നികുതി താൽക്കാലികമായി നിർത്തലാക്കിയത് വിലക്കയറ്റം ഒരു പരിധി വരെ നിയന്ത്രിക്കാൻ സഹായിച്ചു.

മാർച്ചിൽ 0.4 ശതമാനം ഇടിവ് രേഖപ്പെടുത്തിയ വസ്ത്രങ്ങളുടെയും ചെരുപ്പുകളുടെയും വില ഏപ്രിലിൽ 2 ശതമാനം വർദ്ധിച്ചു. അതേ സമയം പലചരക്ക് സാധനങ്ങളുടെ വിലക്കയറ്റത്തിൽ നേരിയ ആശ്വാസം അനുഭവപ്പെ‌ടുന്നുണ്ട്‌. കോഴിയിറച്ചി, പച്ചക്കറികൾ, കാപ്പി, ചായ എന്നിവയുടെ വില കുതിച്ചുയർന്നത്‌ പിന്നീ‌ട്‌ കുറഞ്ഞപ്പോൾ ഭക്ഷ്യ പണപ്പെരുപ്പം മാർച്ചിലെ 4 ശതമാനത്തിൽ നിന്ന് ഏപ്രിലിൽ 3.5 ശതമാനമായി കുറയുകയായിരുന്നു.  ജൂൺ 10-ന് നടക്കുന്ന ബാങ്ക് ഓഫ് കാനഡയുടെ പലിശനിരക്ക് പ്രഖ്യാപനത്തിന് മുന്നോടിയായുള്ള അവസാന പണപ്പെരുപ്പ റിപ്പോർട്ടാണിത്. നിലവിൽ ബാങ്കിന്റെ പോളിസി നിരക്ക് 2.25 ശതമാനമായി തുടരുകയാണിപ്പോഴും.  ഇന്ധനവില കൂടിയെങ്കിലും മറ്റ് പ്രധാന മേഖലകളിൽ വലിയ വിലക്കയറ്റം ഇല്ലാത്തതിനാൽ, ബാങ്ക് ഓഫ് കാനഡ 2026-ൽ പലിശനിരക്കിൽ മാറ്റം വരുത്താതെ നിലവിലുള്ള സ്ഥിതി തുടരാനാണ് സാധ്യതയെന്നാണ്‌ സാമ്പത്തിക വിദഗ്ധരു‌ടെ വിലയിരുത്തൽ.

You might also like
'Killer bahu left out of will': What triggered Kanpur pharma trader's murder plot

വില്ലിൽ നിന്ന് ‘കൊലയാളി മരുമകൾ’ പുറത്തായി; കാൺപൂർ ഫാർമ വ്യാപാരിയുടെ കൊലപാതകത്തിന് പിന്നിൽ

വോട്ടർ പട്ടിക ചോർന്നു: പുതിയ നിയമനിർമ്മാണത്തിനൊരുങ്ങി ആൽബർട്ട സർക്കാർ

എക്സ്പ്രസ് എൻട്രി ഡ്രോ: 250 സീനിയർ മാനേജർമാർക്ക് ഇൻവിറ്റേഷൻ

US move against China and Russia: Confirmation of deploying secret weapons in space

ചൈനയ്ക്കും റഷ്യയ്ക്കുമെതിരെയുള്ള അമേരിക്കയുടെ നീക്കം: ബഹിരാകാശത്ത് രഹസ്യ ആയുധങ്ങൾ വിന്യവിച്ചതായി സ്ഥിരീകരണം

ഗ്രേറ്റർ ഷിക്കാഗോ മലയാളീ അസോസിയേഷന്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെൻ്റ് ഒക്ടോബര്‍ മൂന്നിന്

Congress passes sweeping US sanctions bill targeting Russia

റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധ ബില്ല് പാസാക്കി യു.എസ് കോൺഗ്രസ്

Top Picks for You
Top Picks for You