newsroom@amcainnews.com

ഹാനോവർ ബാങ്ക് ഡയറക്ടർ വർക്കി ഏബ്രഹാമിന് ഫൊക്കാനയുടെ ബിസിനസ് ശ്രേഷ്ഠത പുരസ്കാരം

FOKANA Business Excellence Award for Hanover Bank Director Varkey Abraham

പ്രവാസി മലയാളി സമൂഹത്തിന് അഭിമാനമായി വർക്കി എബ്രഹാം ഫൊക്കാനയുടെ ബിസിനസ് ശ്രേഷ്ഠത പുരസ്കാരത്തിന് അർഹനായി. SBA (Small Business Administration) ലോൺ പ്രോഗ്രാമുകളിലൂടെയും വിവിധ വാണിജ്യ വായ്പാ പദ്ധതികളിലൂടെയും കുടിയേറ്റക്കാരായ ചെറുകിട മലയാളി സംരംഭകർക്ക് സാമ്പത്തിക പിന്തുണയും വളർച്ചക്കാവശ്യമായ അവസരങ്ങളും ഒരുക്കുന്നതിൽ ഹാനോവർ ബാങ്ക് ശ്രദ്ധേയമായ പങ്കാണ് വഹിക്കുന്നത്. പുതിയ സംരംഭങ്ങൾ ആരംഭിക്കാനും നിലവിലുള്ള ബിസിനസുകൾ വികസിപ്പിക്കാനും മലയാളി സംരംഭകർക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ നൽകുന്നതിലൂടെ, അമേരിക്കൻ സംരംഭകത്വ രംഗത്ത് അവരുടെ വളർച്ചയ്ക്ക് ഹാനോവർ ബാങ്ക് ശക്തമായ താങ്ങായി മാറുന്നു. ചെറുകിട മലയാളി സംരംഭകർക്ക് നൽകുന്ന സംഭാവനകളെ മാനിച്ചാണ് ബിസിനസ് ശ്രേഷ്ഠത പുരസ്കാരത്തിന് അർഹനായത്

പരമ്പരാഗത തൊഴിൽ മേഖലകളുടെ അതിരുകൾ മറികടന്ന്, അമേരിക്കൻ മെയിൻസ്ട്രീം ധനകാര്യ സ്ഥാപനങ്ങളുടെ ഉന്നത നേതൃനിരയിലേക്ക് ഉയരാൻ സാധിക്കുമെന്ന് വർക്കി എബ്രഹാമിന്റെ വിജയഗാഥ തെളിയിക്കുന്നു. റീട്ടെയ്‌ൽ, മാനുഫാക്ചറിംഗ്, റിയൽ എസ്റ്റേറ്റ്, മാധ്യമരംഗം തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ അദ്ദേഹം നൽകിയ ശ്രദ്ധേയമായ സംഭാവനകൾ സംരംഭകത്വത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കുന്നു. അദ്ദേഹത്തിന്റെ നേട്ടങ്ങളും ദർശനവും പുതിയ തലമുറയിലെ മലയാളി യുവാക്കൾക്ക് പ്രചോദനവും വഴികാട്ടിയുമാണ്.

അമേരിക്കൻ വാണിജ്യ-ധനകാര്യ രംഗത്തെ പ്രമുഖ സ്ഥാപനമായ, ഇന്ന് NASDAQ-ൽ ലിസ്റ്റ് ചെയ്തിരിക്കുന്നതും ഏകദേശം 2.5 ബില്യൺ ഡോളർ ആസ്തിയുള്ളതുമായ ഹാനോവർ ബാങ്കിന്റെ (Hanover Community Bank) സ്ഥാപക ഡയറക്ടർമാരിൽ ഒരാളായ ശ്രീ. വർക്കി ഏബ്രഹാമിന്റെ വിജയം പ്രവാസി മലയാളി സമൂഹത്തിനാകെ വൻ അഭിമാനമായി മാറുന്നു.

അമേരിക്കയിലെ Eric’s Shoe Stores ശൃംഖല, Abraham and Sons Leather Company, VA Smith Shoe Company International എന്നിവയുടെ ഉടമയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അദ്ദേഹം, റിയൽ എസ്റ്റേറ്റ് നിക്ഷേപകനായും പ്രവാസി ടെലിവിഷൻ ചാനൽ ചെയർമാനായും കഴിവ് തെളിയിച്ചിട്ടുള്ള മികച്ചൊരു സംരംഭകനാണ്. ഇൻഡോ-അമേരിക്കൻ മലയാളി ചേംബർ ഓഫ് കൊമേഴ്സിന്റെ രണ്ട് തവണ പ്രസിഡന്റായും, സെന്റ് തോമസ് മാർത്തോമ്മാ ചർച്ച് സഭാ കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം അമേരിക്കൻ ദക്ഷിണേഷ്യൻ സമൂഹത്തിലെ കരുത്തുറ്റ സാന്നിധ്യമാണ്.

കലഹാരിയിലെ ചരിത്ര സാംസ്കാരിക കൂട്ടായ്മയും നിർണ്ണായക പിന്തുണയും

പെൻസിൽവാനിയയിലെ കലഹാരി റിസോർട്ടിൽ വെച്ച് ചെണ്ട മേളവും മോഹിനിയാട്ടവും ഒന്നിപ്പിച്ചു കൊണ്ട് ആയിരത്തിലധികം കലാകാരന്മാരെ അണിനിരത്തി ഫൊക്കാന തീർത്ത വിസ്മയം പ്രവാസി മലയാളികളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മകളിലൊന്നായിരുന്നു. നമ്മുടെ പരമ്പരാഗത കലകളെയും സംസ്കാരത്തെയും വിദേശമണ്ണിൽ ഏകോപിപ്പിക്കുക എന്ന വലിയ ഉത്തരവാദിത്തം ഫൊക്കാന ഏറ്റെടുത്തപ്പോൾ, അതിനുപിന്നിലെ വർക്കി എബ്രഹാമിന്റെ സപ്പോർട്ട് വളരെ വലുതായിരുന്നു.

തനിക്ക് ലഭിച്ച ഉന്നത പദവികളും സാമ്പത്തിക സുരക്ഷിതത്വവും സമൂഹത്തിന്റെ പൊതുനന്മയ്ക്കായി കൃത്യ സമയത്ത് വിനിയോഗിക്കാൻ അദ്ദേഹം മടിച്ചില്ല. ഡോ. സജിമോൻ ആന്റണിയുടെ നേതൃത്വവും സുതാര്യമായ രീതിയും വർക്കി എബ്രഹാമിന്റെ പ്രശംസയ്ക്കും പാത്രമായിട്ടുണ്ട്.

ബാങ്കിംഗ് മേഖലയിലെ തന്റെ സ്ഥാനത്തിൽ മാത്രം ഒതുക്കാതെ, കലയും സംസ്‌കാരവും കോർത്തിണക്കി വലിയ ഉത്തരവാദിത്തം ചുമന്ന ഫൊക്കാനയ്ക്ക് ശക്തമായ തണലൊരുക്കാൻ വർക്കി എബ്രഹാമിനെപ്പോലൊരു ബാങ്കിംഗ് പ്രമുഖൻ എത്തിയത് ഈ കൂട്ടായ്മയ്ക്കുള്ള വലിയൊരു അംഗീകാരമാണ്.

കലഹാരിയിലെ ചരിത്ര നേട്ടത്തിന് പിന്നിൽ ഫൊക്കാന കൈകോർത്തപ്പോൾ, ഏറ്റവും ആവശ്യമായ സമയത്ത് തോൾചേർന്നുനിന്ന വർക്കി എബ്രഹാമിന്റെ പങ്കാളിത്തം പ്രവാസി മലയാളി സമൂഹത്തിന് വലിയൊരു പ്രചോദനമാണ്.

You might also like
Tens of thousands ordered to evacuate in Nevada as fire threatens Reno

റെനോയിൽ തീപിടിത്തം: പതിനായിരക്കണക്കിന് ആളുകളോട് ഒഴിയാൻ നിർദേശം

US Federal Court Strikes Down Visa Ban on 75 Countrie

75 രാജ്യങ്ങൾക്കുള്ള അമേരിക്കൻ വീസ വിലക്ക് ഫെഡറൽ കോടതി റദ്ദാക്കി

കാനഡയിലെ ആരോഗ്യമേഖല പ്രതിസന്ധിയിൽ: സർവേ റിപ്പോർട്ട്

ടൊറൻ്റോ എം.പി സൽമ സഹിദിന്‍റെ കാറിന് തീയിട്ടു; അന്വേഷണം ആരംഭിച്ച് പോലീസ്

ഷിക്കാഗോ മലയാളീ അസോസിയേഷന്‍ സോക്കര്‍ ടൂര്‍ണമെൻ്റ് ഓഗസ്റ്റ് 29-ന്

Partial lunar eclipse August 2026

2026 ഓഗസ്റ്റിലെ ഭാഗിക ചന്ദ്രഗ്രഹണം

Top Picks for You
Top Picks for You