newsroom@amcainnews.com

കാനഡയുടെ സമ്പദ് വ്യവസ്ഥയെ പുനർനിർമ്മിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ധനമന്ത്രി ഫ്രാങ്കോയിസ്-ഫിലിപ്പ് ഷാംപെയ്ൻ

ടൊറന്റോ: 1945 കാലഘട്ടത്തെപ്പോലെ കാനഡയുടെ സമ്പദ് വ്യവസ്ഥയെ പുനർനിർമ്മിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ധനമന്ത്രി ഫ്രാങ്കോയിസ്-ഫിലിപ്പ് ഷാംപെയ്ൻ. 1945ലെയും 2025ലെയും സാഹചര്യങ്ങൾ തമ്മിൽ പലപ്പോഴും സാമ്യം തോന്നാറുണ്ട്. 1945 ൽ കാനഡ സ്വയം പുനർനിർമ്മിച്ചു. കാനഡയിലെ യുദ്ധാനന്തര വ്യാവസായിക, നിർമ്മാണ കുതിച്ചുചാട്ടത്തെ പരാമർശിച്ചുകൊണ്ട് ഷാംപെയ്ൻ പറഞ്ഞു.

കനേഡിയൻ സമ്പദ്‌വ്യവസ്ഥയെ പുനർനിർമ്മിക്കേണ്ട നിമിഷമാണിതെന്നും ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ ലിബറൽ കാബിനറ്റ് റിട്രീറ്റിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഷാംപെയ്ൻ പറഞ്ഞു. ഈ വർഷം ആദ്യം യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തുടക്കമിട്ട വ്യാപാര യുദ്ധത്തെ തുടർന്ന് കാനഡയ്ക്ക് മേൽ ഗണ്യമായ തീരുവകൾ ഏർപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് കാനഡക്കാരോട് ശക്തമായി നിലകൊള്ളാനും നിലപാടുകളിൽ ഉറച്ചുനിൽക്കാനും പ്രധാനമന്ത്രി മാർക്ക് കാർണി ആഹ്വാനം ചെയ്തിരുന്നു. അമേരിക്കയെ അധികം ആശ്രയിക്കാത്ത വിധം കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

സർക്കാർ ചെലവ് ചുരുക്കുന്നതിനാൽ കാനഡയിലെ പൊതുമേഖലയിൽ തൊഴിൽ വെട്ടിക്കുറവ് ഉണ്ടായേക്കാമെന്നും മന്ത്രി വ്യക്തമാക്കി. ചെലവ് നിയന്ത്രിക്കാനുള്ള സർക്കാരിൻ്റെ ശ്രമങ്ങൾ പൊതുമേഖലയിൽ പിരിച്ചുവിടലുകൾക്ക് കാരണമാകുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് വ്യത്യസ്ത സ്ഥലങ്ങളിൽ ക്രമീകരണം ഉണ്ടാകുമെന്നായിരുന്നു ഷാംപെയ്ൻ്റെ പ്രതികരണം.

You might also like

എക്സ്പ്രസ് എൻട്രി ഡ്രോ: 250 സീനിയർ മാനേജർമാർക്ക് ഇൻവിറ്റേഷൻ

കാനഡയിൽ ശൈത്യ-വസന്തകാലങ്ങളിൽ താപനില ഉയരാൻ സാധ്യത: റിപ്പോർട്ട്

11-year-old girl arrested for shooting and killing her 15-year-old brother in Oklahoma

ഓക്‌ലഹോമയിൽ പതിനഞ്ചുകാരനായ സഹോദരനെ വെടിവച്ചുകൊന്ന കേസിൽ പതിനൊന്നുകാരി അറസ്റ്റിൽ

Cancer prevention in women: Oncologist shares 5 everyday steps that can lower risk and catch cancer early

വനിതകളിലെ കാൻസർ പ്രതിരോധം: കാൻസർ സാധ്യത കുറയ്ക്കാനും രോഗം നേരത്തെ കണ്ടെത്താനും സഹായിക്കുന്ന 5 ദിനചര്യകൾ ഒരു ഓങ്കോളജിസ്റ്റ് പങ്കുവെക്കുന്നു

Karod–Kazhakootam Bypass: Escalating Antisocial Activities and Travel Hardships

കാറോഡ്– കഴക്കൂട്ടം ബൈപ്പാസ്: വർദ്ധിച്ചുവരുന്ന സാമൂഹികവിരുദ്ധ ശല്യവും യാത്രാ ദുരിതങ്ങളും

Vijay Magic shines in London: Massive investment of 12,300 crores and job opportunities for Tamil Nadu

ലണ്ടനിൽ തിളങ്ങി വിജയ് മാജിക്: തമിഴ്നാട്ടിലേക്ക് 12,300 കോടിയുടെ വൻ നിക്ഷേപവും തൊഴിലവസരങ്ങളും

Top Picks for You
Top Picks for You