ഷിക്കാഗോ സാഹിത്യവേദിയുടെ അടുത്ത സമ്മേളനം ഒക്ടോബർ 9 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 6:30-ന് സാഹിത്യവേദി അംഗമായ ലീലാ പുല്ലാപ്പള്ളിയുടെ ഭവനത്തിൽ വെച്ച് നടത്തുന്നതാണ്. (43 Fox Trail, Lincolnshire, IL 60069, ഫോൺ: 847-372-0580). നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് വൈകിട്ട് 7:30 മുതൽ സൂം വെബ് കോൺഫറൻസ് വഴി സമ്മേളനത്തിൽ ചേരാവുന്നതാണ്. (Zoom Meeting Link: https://us02web.zoom.us/j/81475259178, Meeting ID: 814 7525 9178, Passcode: 2990).

മലയാളത്തിലെ പ്രശസ്ത സാഹിത്യകാരനായ സക്കറിയ ഈ സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നു എന്നത് ഇത്തവണത്തെ പ്രധാന പ്രത്യേകതയാണ്. ശാസ്ത്രസാഹിത്യകാരനും അധ്യാപകനും ഗവേഷകനുമായ എതിരൻ കതിരവൻ, സക്കറിയയുടെ കൃതികളെയും അദ്ദേഹത്തിന്റെ വേറിട്ട സാമൂഹിക-രാഷ്ട്രീയ കാഴ്ചപ്പാടുകളെയും കുറിച്ച് സംസാരിക്കും. കൂടാതെ, സക്കറിയയുടെ എഴുത്തും ജീവിതവും ആസ്പദമാക്കി ഷൈനി ബെഞ്ചമിൻ സംവിധാനം ചെയ്ത ‘സക്കറിയ’ എന്ന ഡോക്യുമെന്ററി സിനിമയുടെ പ്രദർശനവും തുടർന്ന് അദ്ദേഹവുമായി സംവദിക്കാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.
കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ ചേർന്ന സാഹിത്യവേദിയിൽ നോവലിസ്റ്റ് സുസ്മേഷ് ചന്ദ്രോത്തിന്റെ ‘വഴിചെണ്ടു’ എന്ന നോവൽ ആർ.എസ്. കുറുപ്പ് പരിചയപ്പെടുത്തിയിരുന്നു. സുസ്മേഷ് ചന്ദ്രോത്തുമായുള്ള ചർച്ച അംഗങ്ങൾക്ക് ഏറെ ആസ്വാദ്യകരമായിരുന്നു. ഒക്ടോബറിൽ നടക്കുന്ന സാഹിത്യവേദിയിലേക്ക് എല്ലാ സാഹിത്യ സ്നേഹികളെയും സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് എതിരൻ കതിരവൻ (ethiran@gmail.com), പ്രസന്നൻ പിള്ള (630 935 2990), ജോൺ ഇലക്കാട് (773 282 4955) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.






