newsroom@amcainnews.com

വെടിനിർത്തൽ നിലവിൽ വന്നാൽ തിരഞ്ഞെടുപ്പ്; റഷ്യയുമായുള്ള യുദ്ധം അവസാനിച്ചാൽ പ്രസിഡന്റ് സ്ഥാനം ഒഴിയാൻ തയാറെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി

കീവ്: റഷ്യയുമായുള്ള യുദ്ധം അവസാനിച്ചാൽ പ്രസിഡന്റ് സ്ഥാനം ഒഴിയാൻ തയാറാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. 2019ലാണ് സെലെൻസ്കി യുക്രെയ്ൻ പ്രസിഡന്റായി അധികാരമേറ്റത്. 2024ൽ അധികാരമൊഴിയേണ്ടതായിരുന്നു. 2022ൽ റഷ്യയുമായുള്ള യുദ്ധം ആരംഭിച്ചതിനെ തുടർന്ന് പ്രഡിഡന്റ് പദവിയിൽ തുടരുകയായിരുന്നു.

‘വളരെ പ്രയാസകരമായ ഒരു സമയത്ത് എന്റെ രാജ്യത്തോടൊപ്പം ഉണ്ടാകാനും, രാജ്യത്തെ സഹായിക്കാനും ഞാൻ ആഗ്രഹിച്ചു. യുദ്ധം അവസാനിപ്പിക്കുക എന്നതാണ് ലക്ഷ്യം’–സെലെൻസ്കി വാർത്താ ചാനലിനോട് പറഞ്ഞു. വെടിനിർത്തൽ നിലവിൽ വന്നാൽ തിരഞ്ഞെടുപ്പ് നടത്താൻ പാർലമെന്റിനോട് ആവശ്യപ്പെടുമെന്നും യുക്രെയ്ൻ പ്രസിഡന്റ് പറഞ്ഞു.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ളവർ ചർച്ച നടത്തിയിട്ടും റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഇന്ത്യയും ചൈനയും റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് യുദ്ധത്തിന് ഇന്ധനം പകരുന്നതായി ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. ഇതിന്റെ പേരിൽ ഇന്ത്യയ്ക്ക് 50% തീരുവയും ഏർപ്പെടുത്തി. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അടുത്ത സുഹൃത്തായതിനാൽ വളരെ വേഗം യുദ്ധം അവസാനിപ്പിക്കാൻ കഴിയുമെന്നായിരുന്നു പ്രതീക്ഷയെന്നും എന്നാൽ അതിനു സാധിച്ചില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയും പങ്കുവച്ചു.

You might also like
‘First we were pushed to UPI’: Why Delhi traders see no way to pass on new fee

യു.പി.ഐ ഇടപാടുകൾക്ക് പുതിയ ഫീസ് വരുന്നു: ലാഭവിഹിതം ചുരുങ്ങുമെന്ന് ആശങ്കപ്പെട്ട് ഡൽഹിയിലെ വ്യാപാരികൾ

എഡ്മിന്‍റനിൽ ദക്ഷിണേഷ്യൻ വംശജരായ സ്ത്രീകളെ ലക്ഷ്യമിട്ട് ആഭരണക്കവർച്ച: മുന്നറിയിപ്പ് നൽകി പോലീസ്

US move against China and Russia: Confirmation of deploying secret weapons in space

ചൈനയ്ക്കും റഷ്യയ്ക്കുമെതിരെയുള്ള അമേരിക്കയുടെ നീക്കം: ബഹിരാകാശത്ത് രഹസ്യ ആയുധങ്ങൾ വിന്യവിച്ചതായി സ്ഥിരീകരണം

മിഷിഗണിൽ യുഎസ് സൈനിക F-16 യുദ്ധവിമാനം തകർന്നു വീണു: ജനങ്ങളെ ഒഴിപ്പിച്ചു

Bodies of Malayali women killed in America will be brought home next week

അമേരിക്കയിൽ കൊല ചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ അടുത്ത ആഴ്ച നാട്ടിലെത്തിക്കും

Cancer prevention in women: Oncologist shares 5 everyday steps that can lower risk and catch cancer early

വനിതകളിലെ കാൻസർ പ്രതിരോധം: കാൻസർ സാധ്യത കുറയ്ക്കാനും രോഗം നേരത്തെ കണ്ടെത്താനും സഹായിക്കുന്ന 5 ദിനചര്യകൾ ഒരു ഓങ്കോളജിസ്റ്റ് പങ്കുവെക്കുന്നു

Top Picks for You
Top Picks for You