newsroom@amcainnews.com

ജോര്‍ജിയയില്‍ ചരിത്രവിജയം; കീഷ ലാന്‍സ് ബോട്ടംസ് ഗവര്‍ണര്‍

അറ്റ്ലാന്‍റ : അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ ജോര്‍ജിയ സംസ്ഥാന ഗവര്‍ണറായി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കീഷ ലാന്‍സ് ബോട്ടംസ് തിരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക്കന്‍ സ്ഥാനാർത്ഥി റിക്ക് ജാക്‌സണെ പരാജയപ്പെടുത്തിയാണ് കീഷ വിജയം നേടിയത്. ഇതോടെ ജോര്‍ജിയയുടെ ചരിത്രത്തില്‍ ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ കറുത്തവര്‍ഗ വനിത എന്ന നേട്ടവും കീഷ ലാന്‍സ് ബോട്ടംസ് സ്വന്തമാക്കി. സംസ്ഥാനത്ത് 1998-നുശേഷം ഗവര്‍ണര്‍ സ്ഥാനത്ത് വിജയിക്കുന്ന ആദ്യ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയുമാണ് കീഷ. അറ്റ്ലാന്‍റയുടെ മുന്‍ മേയറായ കീഷ ലാന്‍സ് ബോട്ടംസ്, തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആരോഗ്യപരിരക്ഷാ വികസനം, […]

വെർജീനിയയിൽ തകർപ്പൻ വിജയം: ഇന്ത്യന്‍ വംശജൻ സുഹാസ് സുബ്രഹ്മണ്യം വീണ്ടും യുഎസ് കോണ്‍ഗ്രസിലേക്ക്

വെർജീനിയ : ഇന്ത്യന്‍ വംശജനായ ഡെമോക്രാറ്റിക് നേതാവ് സുഹാസ് സുബ്രഹ്മണ്യം വെർജീനിയയിൽ വീണ്ടും വിജയിച്ചു. 61.5 ശതമാനത്തിലധികം വോട്ടുകള്‍ നേടിയാണ് മുന്‍ പ്രസിഡൻ്റ് ബറാക് ഒബാമയുടെ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിട്ടുള്ള സുബ്രഹ്മണ്യം റിപ്പബ്ലിക്കന്‍ സ്ഥാനാർത്ഥി ഡേവ് ബെക്ക്വിത്തിനെ പരാജയപ്പെടുത്തിയത്. 40 വയസ്സുകാരനായ സുബ്രഹ്മണ്യം 2024-ലാണ് ആദ്യമായി ജനപ്രതിനിധിസഭയിലെത്തിയത്. 2019-ല്‍ വെർജീനിയ ജനറല്‍ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സുബ്രഹ്മണ്യം തുടര്‍ച്ചയായി രണ്ട് തവണ നിയമസഭാംഗമായി പ്രവര്‍ത്തിച്ചു. പിന്നീട് വെർജീനിയ സ്റ്റേറ്റ് സെനറ്റിലും അംഗമായി. 2024-ല്‍ യുഎസ് ജനപ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ദേശീയ രാഷ്ട്രീയത്തിലെത്തി. […]

ജൂലിയാന സ്ട്രാറ്റണിന് ചരിത്രവിജയം: ഇല്ലിനോയിയിൽ സെനറ്റ് സീറ്റ് നിലനിർത്തി ഡെമോക്രാറ്റുകൾ

ഷിക്കാഗോ : അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ ഇല്ലിനോയ് സംസ്ഥാനത്തെ യുഎസ് സെനറ്റ് സീറ്റിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ജൂലിയാന സ്ട്രാറ്റൺ വിജയിച്ചു. റിപ്പബ്ലിക്കൻ പാർട്ടിയുടെ മുൻ സംസ്ഥാന അധ്യക്ഷനും അഭിഭാഷകനുമായ ഡോൺ ട്രേസിയെ പരാജയപ്പെടുത്തിയാണ് സ്ട്രാറ്റൺ വിജയം സ്വന്തമാക്കിയത്. ഏകദേശം മൂന്ന് പതിറ്റാണ്ടായി ഇല്ലിനോയിയെ അമേരിക്കൻ സെനറ്റിൽ പ്രതിനിധീകരിക്കുന്ന മുതിർന്ന ഡെമോക്രാറ്റിക് നേതാവ് ഡിക്ക് ഡർബിൻ വിരമിച്ചതിനെ തുടർന്ന തിരഞ്ഞെടുപ്പ് നടന്നത്. ഇതോടെ ഇല്ലിനോയിയിൽനിന്ന് അമേരിക്കൻ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ കറുത്തവർഗ വനിതയെന്ന ചരിത്രനേട്ടവും സ്ട്രാറ്റൺ സ്വന്തമാക്കി. മുൻപ് […]

നോർത്ത് കാരൊലൈനയിൽ ‘നീല തരംഗം’: റോയ് കൂപ്പര്‍ക്ക് അട്ടിമറി വിജയം

നോർത്ത് കാരൊലൈന : സംസ്ഥാനത്തെ സെനറ്റ് തിരഞ്ഞെടുപ്പില്‍ അട്ടിമറി. മുന്‍ ഗവര്‍ണറും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ റോയ് കൂപ്പര്‍ക്ക് തകര്‍പ്പന്‍ വിജയം. റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധിയും മുന്‍ ആര്‍.എന്‍.സി ചെയര്‍മാനുമായ മൈക്കല്‍ വാട്ട്‌ലിയെ പരാജയപ്പെടുത്തിയാണ് കൂപ്പര്‍ അട്ടിമറി വിജയം നേടിയത്. നിലവിലെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ തോം ടിലിസ് വിരമിച്ച ഒഴിവിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. 16 വര്‍ഷം സംസ്ഥാന അറ്റോര്‍ണി ജനറലായും, 2017 മുതല്‍ 2025 വരെ ഗവര്‍ണറായും സേവനമനുഷ്ഠിച്ച 69 വയസുള്ള റോയ് കൂപ്പര്‍ തന്‍റെ രാഷ്ട്രീയ ജീവിതത്തില്‍ […]

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപ് വിരുദ്ധ തരംഗം: ഡെമോക്രാറ്റുകൾ മുന്നേറുന്നു

വാഷിങ്ടൺ : ഇറാനുമായുള്ള യുദ്ധം, ഉയരുന്ന പണപ്പെരുപ്പം, റെക്കോര്‍ഡ് ഉയരത്തിലെത്തിയ ഇന്ധനവില എന്നിവ തിരിച്ചടിയായപ്പോൾ യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് അടിപതറുന്നു. യുഎസ് കോൺഗ്രസിൽ പ്രതിപക്ഷ പാർട്ടിയായ ഡെമാക്രാറ്റുകൾ ഭൂരിപക്ഷം നേടുമെന്നു പ്രാരംഭ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടാതെ റിപ്പബ്ലിക്കൻ പാർട്ടിക്ക് മേധാവിത്വമുള്ള സ്റ്റേറ്റുകളിലും ഡെമോക്രാറ്റുകൾ മുന്നേറുന്നതായി സൂചന. ഒഹായോയിൽ ഇന്ത്യൻ വംശജനും റിപ്പബ്ലിക്കൻ പാർട്ടിയുടെ ഗവർണർ സ്ഥാനാർത്ഥിയുമായ വിവേക് രാമസ്വാമി പിന്നിലെന്ന് റിപ്പോർട്ടുകളുണ്ട്. ഇടക്കാല തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി പുറത്തുവന്ന സർവേകളിൽ ഇറാനെതിരായ യുദ്ധം തെറ്റായ […]

ഗ്രിസ്‌ലി കരടിയുടെ ആക്രമണം: ബി.സി.യിൽ അമ്മയും മകളും കൊല്ലപ്പെട്ടു

വൻകൂവർ : ബ്രിട്ടിഷ് കൊളംബിയയിൽ കരടി ആക്രമണം തുടർക്കഥയാകുന്നു. ബിസിയിലെ ബെല്ല കൂളയ്ക്ക് സമീപം ഗ്രിസ്‌ലി കരടിയുടെ ആക്രമണത്തിൽ രണ്ട് പേർ മരിച്ചതായി റിപ്പോർട്ട്. ആർട്ട് തെറാപ്പിസ്റ്റായ ജെനിഫർ ബാൽകാറാസ് (48), മകൾ സെല റീഡ് (19) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ‘സ്നൂക്ക വെസ്റ്റ് ട്രെയിലിലൂടെ’ (Snooka West Trail) ഇരുവരും സാധാരണ നടത്തത്തിനായി പോയതായിരുന്നു. തിരിച്ചെത്താത്തതിനെത്തുടർന്ന്, ഞായറാഴ്ച കുടുംബാംഗങ്ങൾ ഇവരെ കാണാനില്ലെന്ന് അധികൃതരെ അറിയിച്ചിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ ബെല്ല കൂളയ്ക്ക് സമീപമുള്ള ഒരു […]

ഫ്ലോറിഡയിൽ റിപ്പബ്ലിക്കന്‍ വിജയം: ബൈറണ്‍ ഡൊണാള്‍ഡ്‌സ് ഗവർണർ

ഫ്ലോറിഡ : യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന ഫ്ലോറിഡ ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ബൈറണ്‍ ഡൊണാള്‍ഡ്‌സ് മിന്നും വിജയം നേടി. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാർത്ഥിയും മുന്‍ കോണ്‍ഗ്രസ് അംഗവുമായ ഡേവിഡ് ജോളിയെ പരാജയപ്പെടുത്തിയാണ് ഡൊണാള്‍ഡ്‌സ് വിജയിച്ചത്. ഇതോടെ ഫ്ലോറിഡയുടെ ചരിത്രത്തിലെ ആദ്യ കറുത്ത വർഗ്ഗക്കാരനായ ഗവർണർ എന്ന ചരിത്ര നേട്ടവും ഡൊണാള്‍ഡ്‌സ് സ്വന്തമാക്കി. ഫ്ലോറിഡ തിരഞ്ഞെടുപ്പ് ഏജൻസിയുടെ അനൗദ്യോഗിക കണക്കുകള്‍ പ്രകാരം ബൈറണ്‍ ഡൊണാള്‍ഡ്‌സിന് 39,17,186 വോട്ടുകളും (49.72%), ഡേവിഡ് ജോളിക്ക് 38,63,452 വോട്ടുകളും (49.04 […]

ടെക്സസില്‍ വന്‍ വിജയം: കോളിന്‍ ഓള്‍റെഡ് വീണ്ടും യുഎസ് കോണ്‍ഗ്രസിലേക്ക്

ടെക്സസ് : അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് വീണ്ടും തിരിച്ചെത്തി മുന്‍ ജനപ്രതിനിധി കോളിന്‍ ഓള്‍റെഡ്. റിപ്പബ്ലിക്കന്‍ സ്ഥാനാർത്ഥിപാട്രിക് ഗില്ലസ്പിയെ പരാജയപ്പെടുത്തിയാണ് രണ്ടു വർഷത്തിന് ശേഷം ഓള്‍റെഡ് ജനപ്രതിനിധി സഭയിലേക്ക് തിരികെ എത്തുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് ഗില്ലസ്പിക്കെതിരെ ഓള്‍റെഡ് വിജയിക്കാനുള്ള സാധ്യത 99 ശതമാനമാണെന്ന് സർവേ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. വലിയ ഭൂരിപക്ഷത്തോടെയുള്ള വിജയം ടെക്സസിലെ ഡെമോക്രാറ്റിക് രാഷ്ട്രീയത്തില്‍ ഓള്‍റെഡിന്‍റെ തിരിച്ചുവരവിന് വഴിയൊരുക്കിയിരിക്കുകയാണ്. 2024-ല്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ടെഡ് ക്രൂസിനെതിരെ മത്സരിച്ച കോളിന്‍ പരാജയപ്പെട്ടിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് അനുകൂലമായ രീതിയില്‍ ടെക്സസില്‍ […]

കാനഡ-യുഎസ് വ്യാപാര ചർച്ച സജീവം: മാർക്ക് കാർണി

സെൻ്റ് ജോൺസ് : പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിന് ശേഷം, യുഎസുമായുള്ള വ്യാപാര ചർച്ച കൂടുതൽ സജീവമായതായി പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു. എന്നാൽ, ചർച്ചകളിൽ പുരോഗതിയുണ്ടെങ്കിലും വ്യാപാര കരാർ നടപടികൾ പൂർത്തിയായിട്ടില്ലെന്നും കാർണി പറഞ്ഞു. ആൻ്റിഗ്വ ആൻഡ് ബാർബുഡയിലെ സെൻ്റ് ജോൺസിൽ ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഷ, സംസ്കാരം, മറ്റ് വിപണികളുമായി വ്യാപാര കരാറുകളിൽ ഏർപ്പെടാനുള്ള കാനഡയുടെ അവകാശം തുടങ്ങിയ വിഷയങ്ങളിൽ, കാനഡ നേരത്തെ കർശനമായ നിലപാടുകൾ സ്വീകരിച്ചിരുന്നെങ്കിലും, ഇപ്പോൾ അവ […]