newsroom@amcainnews.com

ബ്രിട്ടിഷ് കൊളംബിയയിലെ ദക്ഷിണേഷ്യൻ സമൂഹത്തിനെതിരായ ആക്രമണം: അന്വേഷണം ആരംഭിച്ച് സിബിഎസ്എ

ബ്രിട്ടിഷ് കൊളംബിയയിലെ ദക്ഷിണേഷ്യൻ സമൂഹത്തെ ലക്ഷ്യം വച്ചുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 96 വിദേശ പൗരന്മാർക്കെതിരെ അന്വേഷണം ആരംഭിച്ചതായി പ്രവിശ്യാ ടാസ്‌ക് ഫോഴ്‌സ്. കാനഡ ബോർഡർ സർവീസസ് ഏജൻസി (സിബിഎസ്എ) ഇതുവരെ അഞ്ച് വിദേശ പൗരന്മാരെ രാജ്യത്ത് നിന്ന് പുറത്താക്കിയതായി ബിസി എക്സ്റ്റോർഷൻ ടാസ്‌ക് ഫോഴ്‌സ് അറിയിച്ചു.

അതേസമയം സറേയിലെ കാപ്‌സ് കഫേയിൽ നടന്ന നിരവധി വെടിവെപ്പുമായി ബന്ധപ്പെട്ട് പ്രധാന ഗൂഢാലോചനക്കാരനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഡൽഹിയിലെ പൊലീസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര അധികാരികളുമായും ബന്ധപ്പെട്ടതായി ടാസ്‌ക് ഫോഴ്‌സ് പറയുന്നു. ഗോൾഡി ദില്ലൺ–ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ പ്രധാനിയായ ബന്ധു മാൻ സിങ് ഷെഖോൺ ആണ് അറസ്റ്റിലായത്. ബിസി എക്സ്റ്റോർഷൻ ടാസ്‌ക് ഫോഴ്‌സ് അന്വേഷണത്തിൽ ഷെഖോണിന്റെ നിരവധി കൂട്ടാളികൾ അറസ്റ്റിലായതിനെത്തുടർന്ന് ഇയാൾ ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നെന്ന് ടാസ്‌ക് ഫോഴ്‌സ് പറഞ്ഞു.

You might also like

കനേഡിയൻ ഭവന വിപണി പ്രതിസന്ധിയിൽ: ഓഗസ്റ്റിലെ വീടുകളുടെ വിൽപ്പനയിൽ 6.9% ഇടിവ്

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 2,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനി ഇഷ റാണി അന്തരിച്ചു

അമേരിക്കയില്‍ സിഖ് ട്രക്ക് ഡ്രൈവര്‍ക്കു നേരെ ക്രൂര ആക്രമണം; 17 തവണ കുത്തേറ്റു

Tragedy Caused by a Moment of Hatred: The Story of Anila Enduring Hellish Torment in a California Jail

ഒരു നിമിഷത്തെ പക വരുത്തിവെച്ച ദുരന്തം: കലിഫോർണിയ ജയിലിൽ നരകയാതന അനുഭവിക്കുന്ന അനിലയുടെ കഥ

വോട്ടർ പട്ടിക ചോർന്നു: പുതിയ നിയമനിർമ്മാണത്തിനൊരുങ്ങി ആൽബർട്ട സർക്കാർ

Top Picks for You
Top Picks for You