newsroom@amcainnews.com

ഫിഫ ലോകകപ്പ്: ഖത്തറിനെതിരെ വിജയം കൊയ്ത് കാനഡ, ജൊനാഥൻ ഡേവിഡിന് ഹാട്രിക്

ചരിത്ര നേട്ടം കുറിച്ച് ആതിഥേയരായ കാനഡ. ലോകകപ്പ് ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ഖത്തറിനെ എതിരില്ലാത്ത ആറു ഗോളുകൾക്ക് തകർത്ത കാനഡ ലോകകപ്പിലെ ആദ്യവിജയം സ്വന്തമാക്കി. വാൻകൂവറിലെ ബിസി പ്ലേസിൽ നടന്ന മത്സരത്തിൽ ജൊനാഥൻ ഡേവിഡിന്‍റെ ഹാട്രിക്ക് നേട്ടത്തിന്‍റെ പിൻബലത്തിലാണ് കാനഡ വിലയേറിയ മൂന്ന് പോയിൻ്റ് നേടിയത്.

16-ആം മിനിറ്റിൽ സൈൽ ലാറിൻ ഒരു തകർപ്പൻ റീബൗണ്ടിലൂടെ ഖത്തർ ഗോൾകീപ്പർ മഹ്മൂദ് അബുനാഡയെ മറികടന്ന് ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടു. 25, 48 മിനിറ്റുകളിൽ ഗോൾ നേടിയ ജൊനാഥൻ ഡേവിഡ് കളിയുടെ അവസാനനിമിഷം തന്‍റെ ഹാട്രിക്കും സ്വന്തമാക്കി. 64 മിനിറ്റിൽ നതാൻ സാലിബ ഫ്രീ കിക്കിലൂടെ ഖത്തർ വല തുറന്നപ്പോൾ ഒരു ഗോൾ ഖത്തർ താരം മുഹമ്മദ് മനായിയുടെ വകയായി കാനഡയ്ക്ക് സ്വന്തം.

You might also like

ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ഫിലഡൽഫിയയില്‍: ബിഷപ് സ്റ്റെഫാനോസ് മുഖ്യാതിഥി

Promptly responding to a social media appeal; M.A. Yusuff Ali resolves the drinking water crisis of seven families in Wayanad

സമൂഹമാധ്യമത്തിലെ ഒരഭ്യർത്ഥനയ്ക്ക് പെട്ടെന്ന് തന്നെ മറുപടി നൽകി; വയനാട്ടിലെ ഏഴ് കുടുംബങ്ങളുടെ കുടിവെള്ള ദുരിതത്തിന് പരിഹാരം കണ്ട് എം.എ. യൂസഫലി

Security concerns or IPO goals? New controversies in the AI sector and Trump's stance

സുരക്ഷാ ആശങ്കകളോ ഐപിഒ ലക്ഷ്യങ്ങളോ? എഐ മേഖലയിലെ പുതിയ വിവാദങ്ങളും ട്രംപിന്റെ നിലപാടും

Noncitizens accused of illegal US voting challenge Trump's authority to prosecute them

അമേരിക്കയിൽ പൗരന്മാരല്ലാത്തവരുടെ വോട്ടവകാശം: പ്രോസിക്യൂഷൻ അധികാരത്തെ ചോദ്യം ചെയ്ത് പ്രതികൾ

യൂറോപ്യൻ യൂണിയനിലേക്കില്ല; നിലപാട് വ്യക്തമാക്കി മാർക്ക് കാർണി

ഇസ്രയേലിലേക്ക് വീണ്ടും പറക്കാൻ എയർ കാനഡ: ടൊറൻ്റോ-ടെൽ അവീവ് സർവീസ് നവംബർ 30 മുതൽ

Top Picks for You
Top Picks for You