newsroom@amcainnews.com

കാനഡയില്‍ പൗരത്വ ഫീസ് വര്‍ധന പ്രാബല്യത്തില്‍

ഓട്ടവ : കാനഡയിലെ സ്ഥിരതാമസക്കാര്‍ക്കുള്ള പൗരത്വ ഫീസ് വര്‍ധിപ്പിച്ചു. മാര്‍ച്ച് 31 മുതലാണ് ഫീസ് വര്‍ധന നിലവില്‍ വന്നത്. മാര്‍ച്ച് 31-നോ അതിന് ശേഷമോ കനഡയില്‍ പൗരത്വത്തിനായി അപേക്ഷിച്ച അല്ലെങ്കില്‍ അപേക്ഷിക്കുന്ന സ്ഥിര താമസക്കാര്‍ ഇനിമുതല്‍ 119.75 ഡോളര്‍ ഫീസ് അടയ്ക്കണം. ഇതിന് മുമ്പ് 100 ഡോളറായിരുന്നു ഫീസ്. മാര്‍ച്ച് 31-ന് അര്‍ദ്ധരാത്രിക്ക് മുമ്പ് കനേഡിയന്‍ പൗരത്വ അപേക്ഷ ഓണ്‍ലൈനായി നല്‍കുകയും ഫീസ് അടയ്ക്കുകയും ചെയ്തവര്‍ക്ക് ഈ മാറ്റം ബാധകമായിരിക്കില്ല.

കനേഡിയന്‍ പൗരത്വത്തിന് അപേക്ഷിക്കുന്നതിന്, 18 വയസും അതില്‍ കൂടുതലുമുള്ള സ്ഥിര താമസക്കാര്‍, 530 ഡോളര്‍ പ്രോസസ്സിങ് ഫീസ്, 119.75 ഡോളര്‍ റൈറ്റ് ഓഫ് സിറ്റിസണ്‍ഷിപ്പ് ഫീസ് എന്നിങ്ങനെ രണ്ട് ഫീസ് അടയ്ക്കണം. കനേഡിയന്‍ പൗരന് ജനിച്ച പൗരത്വമില്ലാത്ത മുതിര്‍ന്നവരും വര്‍ധിച്ച പൗരത്വ ഫീസ് നല്‍കണം. എന്നാല്‍, പ്രായപൂര്‍ത്തിയാകാത്തവര്‍ പൗരത്വത്തിന് അപേക്ഷിക്കുമ്പോള്‍ 100 ഡോളര്‍ പ്രോസസ്സിങ് ഫീസ് മാത്രം നല്‍കിയാല്‍ മതിയാകും. നിലവില്‍ കനേഡിയന്‍ പൗരത്വ അപേക്ഷകള്‍ക്കുള്ള നിലവിലെ പ്രോസസ്സിങ് സമയം ഏകദേശം എട്ട് മാസമാണ്.

You might also like

സൈനിക ജനറല്‍-അഡ്മിറല്‍ പദവികളില്‍ വെട്ടിക്കുറയ്ക്കും: യുഎസ് പ്രതിരോധ സെക്രട്ടറി

ഇന്ത്യാ പ്രസ് ക്ലബ്ബിന്‍റെ ‘മാധ്യമശ്രീ’ ‘മാധ്യമരത്ന’ പുരസ്‌കാര വിതരണം ജനുവരി 8 ന് കൊച്ചിയിൽ

As public fears of AI grow, Trump digs in on voluntary safeguards

ജനങ്ങളുടെ ആശങ്കകൾക്കിടയിലും നിർമ്മിത ബുദ്ധിയിൽ സന്നദ്ധ സുരക്ഷാ മാനദണ്ഡങ്ങളുമായി ട്രംപ് ഭരണകൂടം

ഇടിക്കൂട്ടിൽ സുവർണ്ണദിനം: മൂന്നു സ്വർണ്ണവുമായി ഇന്ത്യ

U.S. Import Bans and Affected Products

യു.എസ്. ഇറക്കുമതി നിരോധനവും ബാധിക്കപ്പെടുന്ന ഉൽപ്പന്നങ്ങളും

BC Conservatives promise no new taxes if elected

തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ പുതിയ നികുതികൾ ഉണ്ടാകില്ലെന്ന് ബി.സി. കൺസർവേറ്റീവ് പാർട്ടിയുടെ വാഗ്ദാനം

Top Picks for You
Top Picks for You