അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ തെലങ്കാന സ്വദേശിനി കൊല്ലപ്പെട്ടു. ശനിയാഴ്ച മിസോറിയിൽ നടന്ന വാഹനാപകടത്തിലാണ് മഹാബുബാദ് സ്വദേശി ദരം സുപ്രിയ (31) മരിച്ചത്. മിസോറിയിലെ സെൻ്റ് ലൂയിസിൽ റസ്റ്ററൻ്റ് നടത്തുന്ന സുപ്രിയ ശനിയാഴ്ച സുഹൃത്തിനൊപ്പം കാറിൽ മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച കാറിൽ ട്രക്ക് വന്നിടിക്കുകയായിരുന്നു. സുപ്രിയ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സുഹൃത്തിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സോഫ്റ്റ്വെയർ എൻജിനീയറായ സുപ്രിയയുടെ ഭർത്താവ് പി. രഞ്ജിത്തും അമേരിക്കയിലാണുള്ളത്. ഇദ്ദേഹമാണ് സുപ്രിയയുടെ മരണവിവരം ഞായറാഴ്ച രാവിലെ നാട്ടിൽ അറിയിച്ചത്.







