കേരള നർമ്മവേദി യുഎസ്എയുടെ ആഭിമുഖ്യത്തിൽ ‘ചിരിയോ ചിരി പൊട്ടിച്ചിരി’ എന്ന പേരിൽ ചിരി അരങ്ങ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 10, ശനി ഉച്ചകഴിഞ്ഞ് 3.45 മുതൽ ഹ്യൂസ്റ്റണിലെ മിസോറി സിറ്റിയിലുള്ള അപ്നാ ബസാർ ഹാളിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. വിവിധ വേദികളിൽ അനേകം ചിരി അരങ്ങുകൾ നയിച്ചിട്ടുള്ള നർമ്മസാഹിത്യകാരൻ രാജു മൈലപ്ര ചിരിയരങ്ങിൽ പങ്കെടുക്കുമെന്ന് കേരള നർമ്മവേദി യുഎസ് ഭാരവാഹികൾ അറിയിച്ചു.
നർമ്മവേദിയുടെ ചിരിയരങ്ങിൽ പങ്കെടുക്കുന്ന ഏവർക്കും നിർദോഷമായ ഫലിതങ്ങൾ പറയാനും അവതരിപ്പിക്കാനും അവസരം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: എ.സി. ജോർജ്: 832 703 5700, തോമസ് ഒലിയാൻകുന്നേൽ: 713 679 9950, ജോസഫ് തച്ചാറ: 832 868 4004.







