newsroom@amcainnews.com

സന്ദർശക വീസയ്ക്ക് ഗ്യാരന്‍റി ബോണ്ട്; 50 രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് യു.എസ്

വിനോദസഞ്ചാര, ബിസിനസ് വീസകളിൽ (B1/B2) എത്തി നിശ്ചിത കാലാവധിക്കുള്ളിൽ തിരികെ പോകാതെ അമേരിക്കയിൽ തങ്ങുന്നത് തടയാൻ കടുത്ത വ്യവസ്ഥകളുമായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌‌മെൻ്റ്. 50 രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് 10,000 മുതൽ 20,000 യു.എസ് ഡോളർ വരെ (ഏകദേശം 8.3 ലക്ഷം മുതൽ 16.6 ലക്ഷം രൂപ വരെ) സാമ്പത്തിക ഗ്യാരന്‍റി ബോണ്ട് നിർബന്ധമാക്കി പുതുക്കിയ നിബന്ധനകൾ പുറപ്പെടുവിച്ചു. എന്നാൽ, പുതിയ വീസ ബോണ്ട് നയത്തിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.

ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ തുടങ്ങി 50 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് പുതിയ നിയന്ത്രണം ബാധകമാക്കിയിരിക്കുന്നത്. വീസ അഭിമുഖ വേളയിൽ അപേക്ഷകന്‍റെ വ്യക്തിഗത സാഹചര്യം വിലയിരുത്തി എത്ര തുക ബോണ്ട് കെട്ടിവെക്കണമെന്ന് കോൺസുലർ ഓഫീസർമാർ തീരുമാനിക്കും. നിശ്ചിത സമയപരിധിക്കുള്ളിൽ രാജ്യം വിടുന്നവർക്ക് ഈ തുക പൂർണ്ണമായി തിരികെ നൽകും.

ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്‍റെ കണക്കുകൾ പ്രകാരം വീസ കാലാവധി കഴിഞ്ഞിട്ടും നിയമവിരുദ്ധമായി തങ്ങുന്നവരുടെ എണ്ണം കൂടിയ രാജ്യങ്ങളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബോണ്ട് തുക അടച്ചതുകൊണ്ട് മാത്രം വീസ അനുമതി ലഭിക്കില്ലെന്നും, വാണിജ്യ വിമാന സർവീസുകൾ വഴി മാത്രമായിരിക്കും ഇത്തരം വീസ ഉടമകൾക്ക് അമേരിക്കയിൽ പ്രവേശിക്കാനും പുറത്തുകടക്കാനും അനുവാദമെന്നും യു.എസ് അധികൃതർ വ്യക്തമാക്കി.

You might also like
Canada to fast track oil pipeline designed to diversify economy away from US

കാനഡ എണ്ണ പൈപ്പ്‌ലൈൻ പദ്ധതി വേഗത്തിലാക്കുന്നു: യുഎസിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സാമ്പത്തിക വൈവിധ്യവൽക്കരണവുമായി മാർക്ക് കാർണി

പിഎൻപി എക്സ്പ്രസ് എൻട്രി ഡ്രോ: 733 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

പിയേർ പൊളിയേവിന് തിരിച്ചടി: എംപി സ്കോട്ട് ഐച്ചിസണും പുറത്തേക്ക്

ക്യുബെക്ക് തിരഞ്ഞെടുപ്പ്: ‘ഏർലി വോട്ടിങ്’ ആരംഭിച്ചു

പാക്കിസ്ഥാനെ കീഴടക്കി ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യക്ക് സ്വർണ്ണം

കാണാതായ എയർ ആംബുലൻസ് വിമാനത്തിനായുള്ള തിരച്ചിൽ നിർത്തിവെച്ച് യു.എസ്. കോസ്റ്റ് ഗാർഡ്

Top Picks for You
Top Picks for You