എഡ്മിന്‍റൻ : നവംബർ 6 മുതൽ 13 വരെയുള്ള കാലയളവിൽ ആൽബർട്ട അഡ്വാൻ്റേജ് ഇമിഗ്രേഷൻ പ്രോഗ്രാം (AAIP) വഴി നടന്ന മൂന്ന് നറുക്കെടുപ്പിലൂടെ പ്രൊവിൻഷ്യൽ നോമിനേഷനായി അപേക്ഷിക്കാൻ 374 തൊഴിലാളികൾക്ക് ഇൻവിറ്റേഷൻ നൽകി. ഇതിൽ ഭൂരിഭാഗവും ആൽബർട്ട ഓപ്പർച്യുണിറ്റി സ്ട്രീമി (Alberta Opportunity Stream)ന് കീഴിൽ ജോബ് ഓഫർ ലഭിച്ചവർക്കാണ് ലഭിച്ചത്.
നവംബർ 6-ന് നടന്ന റൂറൽ റിന്യൂവൽ സ്ട്രീം നറുക്കെടുപ്പിൽ കുറഞ്ഞത് 51 സ്കോർ നേടിയ 113 പേർക്ക് ഇൻവിറ്റേഷൻ ലഭിച്ചു. തുടർന്ന് നവംബർ 9-ന് നടന്ന ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി സ്ട്രീം നറുക്കെടുപ്പിൽ 20 പേർക്കും നവംബർ 13-ന് നടന്ന ആൽബർട്ട ഓപ്പർച്യൂണിറ്റി സ്ട്രീം നറുക്കെടുപ്പിൽ കുറഞ്ഞത് 55 സ്കോർ നേടിയ 241 പേർക്കുമാണ് ഇൻവിറ്റേഷൻ ലഭിച്ചത്.








