newsroom@amcainnews.com

പ്രതികൂല കാലാവസ്ഥ; വിമാനയാത്രക്കാര്‍ക്ക് ഇളവുകളുമായി യുഎസ് വിമാനക്കമ്പനികള്‍

വാഷിങ്ടൺ : താങ്ക്‌സ്ഗിവിങ് അവധിക്കാല ദിവസങ്ങളില്‍ പ്രതികൂല കാലാവസ്ഥ പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് യുഎസിലെ പ്രമുഖ വിമാനക്കമ്പനികള്‍. കനത്ത മഴ, വെള്ളപ്പൊക്കം, ശക്തമായ കാറ്റ് എന്നിവ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിമാന സര്‍വീസുകളെ ബാധിച്ചേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി. താങ്ക്‌സ്ഗിവിംഗ് അവധിക്കാലത്ത് മയാമി, ന്യൂവാര്‍ക്ക്, സെൻ്റ് ലൂയിസ്, സൗത്ത് കാരൊലൈനയിലെ ചാള്‍സ്റ്റണ്‍ തുടങ്ങിയ നഗരങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം വിമാനസര്‍വീസുകളെ ബാധിക്കുമെന്നാണ് പ്രവചനം. യാത്രക്കാര്‍ തങ്ങള്‍ ടിക്കറ്റ് ബുക്ക് ചെയ്ത വിമാനക്കമ്പനിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് സര്‍വീസ് മാറ്റങ്ങളും പുതിയ അറിയിപ്പുകളും നിരന്തരം പരിശോധിക്കണമെന്നും അധികൃതര്‍ നിര്‍ദേശിക്കുന്നു.

അമേരിക്കന്‍ എയര്‍ലൈന്‍സ്, ഡെല്‍റ്റ, യുണൈറ്റഡ്, സൗത്ത് വെസ്റ്റ് തുടങ്ങിയ കമ്പനികളാണ് യാത്രാ ഇളവുകള്‍ പ്രഖ്യാപിച്ചത്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ യാത്ര ചെയ്യാനിരുന്നവര്‍ക്ക് അധിക ഫീസില്ലാതെ ടിക്കറ്റുകള്‍ പുനഃക്രമീകരിക്കാനുള്ള അവസരം നല്‍കും. വ്യാഴാഴ്ച യാത്ര ചെയ്യാനിരുന്ന യാത്രക്കാര്‍ക്ക് ബാധിത വിമാനത്താവളങ്ങളില്‍നിന്നുള്ള സര്‍വീസുകള്‍ പുനഃക്രമീകരിക്കാന്‍ കമ്പനികള്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ഡെല്‍റ്റ, യുണൈറ്റഡ് വിമാനക്കമ്പനികള്‍ നവംബര്‍ 28 വരെ പുറപ്പെടുന്ന സര്‍വീസുകളിലേക്ക് ടിക്കറ്റ് മാറ്റാന്‍ അനുവദിക്കും. അമേരിക്കന്‍ എയര്‍ലൈന്‍സ് ഈ ആനുകൂല്യം നവംബര്‍ 29 വരെ നീട്ടിയിട്ടുണ്ട്. സൗത്ത് വെസ്റ്റ് യാത്രക്കാര്‍ക്ക് യഥാര്‍ത്ഥ യാത്രാദിവസം മുതല്‍ 14 ദിവസത്തിനുള്ളില്‍ പുതിയ യാത്രാദിവസം തിരഞ്ഞെടുക്കാം. മോശം കാലാവസ്ഥയെ തുടര്‍ന്ന് മിയാമിയിലേക്കും അവിടെനിന്നും ബുധനാഴ്ച യാത്ര ചെയ്യാനിരുന്നവര്‍ക്കും അമേരിക്കന്‍ എയര്‍ലൈന്‍സ് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. സെന്റ് ലൂയിസ് മേഖലയിലെ വിമാനത്താവളങ്ങളില്‍നിന്നുള്ള വ്യാഴാഴ്ചത്തെ യാത്രകള്‍ക്കും യുണൈറ്റഡ് സമാനമായ സൗകര്യം ഏര്‍പ്പെടുത്തി.

വിമാനക്കമ്പനി സര്‍വീസ് റദ്ദാക്കിയാല്‍ യാത്ര ചെയ്യാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ടിക്കറ്റ് തുക പൂര്‍ണമായി തിരികെ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് അമേരിക്കന്‍ ഗതാഗത വകുപ്പ് വ്യക്തമാക്കി. യഥാര്‍ത്ഥ പണമടച്ച രീതിയില്‍ തന്നെ 20 ദിവസത്തിനുള്ളില്‍ റീഫണ്ട് നല്‍കണമെന്നാണ് നിയമം. എന്നാല്‍ യാത്രക്കാര്‍ക്ക് പകരം സര്‍വീസ് സ്വീകരിക്കുകയോ യാത്രാ ക്രെഡിറ്റ് തിരഞ്ഞെടുക്കുകയോ ചെയ്യാം. വിമാനക്കമ്പനി നിര്‍ദേശിക്കുന്ന മറ്റൊരു സര്‍വീസ് സ്വീകരിച്ച് യാത്ര തുടരുകയാണെങ്കില്‍ സാധാരണയായി റീഫണ്ടിന് അര്‍ഹതയുണ്ടാകില്ല. ആഭ്യന്തര സര്‍വീസുകളില്‍ മൂന്ന് മണിക്കൂറോ അതിലധികമോ അന്താരാഷ്ട്ര സര്‍വീസുകളില്‍ ആറ് മണിക്കൂറോ വൈകുന്നതാണ് ഗണ്യമായ യാത്രാതടസ്സമായി കണക്കാക്കുന്നത്.

You might also like

റെക്കോർഡ് ഡീപോര്‍ട്ടേഷന്‍: അമേരിക്കയില്‍ നിന്നും രണ്ടായിരത്തിലധികം ഇന്ത്യക്കാരെ നാടുകടത്തി

Vehicle ticketed in Toronto minutes after rush hour sign change — and driver is not happy

തിരക്കേറിയ സമയത്തെ ട്രാഫിക് ബോർഡ് മാറ്റിയതിന് മിനിറ്റുകൾക്കുള്ളിൽ ടൊറന്റോയിൽ വാഹനത്തിന് പിഴ; പ്രതിഷേധവുമായി ഡ്രൈവർ

ഫ്രഞ്ച് ലാം​​​ഗ്വേജ് പ്രൊവിഷ്യൻസി എക്സ്പ്രസ് എൻട്രി ഡ്രോ: 6,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

ക്രെഡിറ്റ് കാർഡ് പലിശ കുറയ്ക്കാൻ ട്രംപ്; ഡെമോക്രാറ്റുകളുമായി കൈകോർക്കാൻ തയ്യാർ

Which is that quote that touched your heart? Hortus 'Vachakamela' tour in Kottayam

നിങ്ങളുടെ മനസ്സിനെ സ്പർശിച്ച ആ വാചകം ഏതാണ്? കോട്ടയത്ത് ഹോർത്തൂസ് ‘വാചകമേള’ പര്യടനം

ഗര്‍ഭിണിയായ തടവുകാരി ജയില്‍ വാഹനവുമായി രക്ഷപ്പെട്ടു; ന്യൂ മെക്‌സിക്കോയില്‍ വ്യാപക തിരച്ചില്‍

Top Picks for You
Top Picks for You