newsroom@amcainnews.com

ചരിത്രത്തിലെ ഏറ്റവും വലിയ പരിഷ്കാരങ്ങൾ, അഭയാർത്ഥി നിയമങ്ങളിൽ വൻ അഴിച്ചുപണിയുമായി ബ്രിട്ടൻ; ജോലി ചെയ്യാൻ കഴിവുള്ളവർക്ക് ആനുകൂല്യങ്ങൾ ഇല്ലാതാക്കും, താമസാനുമതിയുടെ കാലാവധി രണ്ടര വർഷമായി കുറയും

ബ്രിട്ടനിൽ അഭയാർത്ഥി നിയമങ്ങളിൽ ചരിത്രത്തിലെ ഏറ്റവും വലിയ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു. അനധികൃത കുടിയേറ്റം തടയുക എന്ന ലക്ഷ്യത്തോടെയാണ് ലേബർ സർക്കാർ കർശനമായ നടപടികളുമായി മുന്നോട്ട് വന്നിരിക്കുന്നത്. പുതിയ നിയമപ്രകാരം, അഭയാർത്ഥി പദവി നൽകുന്നവരുടെ സംരക്ഷണം വെട്ടിക്കുറയ്ക്കും. കൂടാതെ, ജോലി ചെയ്യാൻ കഴിവുള്ള അഭയാർത്ഥികൾക്ക് ആനുകൂല്യങ്ങൾ ഇല്ലാതാക്കുകയും ചെയ്തു.

ഈ പരിഷ്കാരങ്ങളുടെ ഭാഗമായി, അഭയാർത്ഥി പദവി ലഭിക്കുന്നവരുടെ താമസാനുമതിയുടെ കാലാവധി അഞ്ച് വർഷത്തിൽ നിന്ന് രണ്ടര വർഷമായി കുറയ്ക്കും. രാജ്യത്തെ സമ്പദ്‌വ്യവസ്ഥയിലേക്ക് സംഭാവന ചെയ്യുന്നവർക്ക് മുൻഗണന നൽകുമെന്നും ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് വ്യക്തമാക്കി. കൂടുതൽ കർശനമായ തീരുമാനങ്ങൾ പ്രകാരം, അഭയാർത്ഥി പദവി ലഭിക്കുന്ന ഒരാൾക്ക് സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ നിലവിലെ അഞ്ച് വർഷത്തിന് പകരം 20 വർഷം വരെ കാത്തിരിക്കേണ്ടി വരും.

അനധികൃതമായി രാജ്യത്ത് എത്തുന്നവരെ തടയുന്നതിനും നീതിയും നിയന്ത്രണവും ഉറപ്പാക്കുന്നതിനുമാണ് ഈ നടപടികളെന്ന് സർക്കാർ വ്യക്തമാക്കി. അഭയാർത്ഥികൾക്ക് താമസവും സാമ്പത്തിക സഹായവും ഉറപ്പുനൽകിയിരുന്ന നിയമപരമായ വ്യവസ്ഥകൾ ദുർബലപ്പെടുത്താനും സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. അനധികൃത കുടിയേറ്റം രാജ്യത്തെ തകർക്കുകയാണെന്നും നിയമം തെറ്റിക്കുന്നവർക്ക് സഹായം ലഭിക്കില്ലെന്നും അധികൃതർ അറിയിച്ചു.

You might also like
Historic Milestone in Canada-Vietnam Relations: Bilateral Ties Elevated to Strategic Partnership

കാനഡ-വിയറ്റ്നാം ബന്ധത്തിൽ ചരിത്രപരമായ നാഴികക്കല്ല്: ഉഭയകക്ഷി ബന്ധം തന്ത്രപരമായ പങ്കാളിത്തമായി ഉയർത്തി

ട്രംപിന് തിരിച്ചടി: വൈറ്റ് ഹൗസിലെ മാധ്യമവിലക്കിനെതിരെ ഫെഡറല്‍ കോടതി

FSSAI proposes to ban 'paneer' label for substitute products, ensure strict disclosure

FSSAI (ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിറ്റി) പനീർ പകരക്കാരിലുള്ള ഉൽപ്പന്നങ്ങൾക്ക് ‘പനീർ’ ലേബൽ നിരോധിക്കാൻ നിർദ്ദേശിച്ചു

New rule for LPG booking from October 1; if you don't pay a little attention, your pocket will be empty

ഒക്ടോബർ ഒന്ന് മുതൽ പാചകവാതക ബുക്കിങ്ങിൽ പുതിയ നിയമം; അല്പം ശ്രദ്ധിച്ചില്ലെങ്കിൽ പോക്കറ്റ് കാലിയാകും

Bank of Canada Governor Tiff Macklem to speak in Halifax: Crucial announcements on economic development expected

ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മാക്ലെം ഹാലിഫാക്സിൽ പ്രസംഗിക്കും: സാമ്പത്തിക വികസനത്തെക്കുറിച്ച് നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും

Brazil - India Football Match: Kochi Metro with special services

ബ്രസീൽ – ഇന്ത്യ ഫുട്ബോൾ മത്സരം: കാണികൾക്കായി പ്രത്യേക സർവീസുകളുമായി കൊച്ചി മെട്രോ

Top Picks for You
Top Picks for You