newsroom@amcainnews.com

താങ്ക്സ്ഗിവിങ് യാത്രാത്തിരക്കിൽ അമേരിക്ക; 16 വർഷത്തിനിടയിലെ ഏറ്റവും തിരക്കേറിയ വ്യോമഗതാഗതം

വാഷിങ്ടൺ : താങ്ക്സ്ഗിവിങ് ആഘോഷങ്ങളോടനുബന്ധിച്ച് അമേരിക്കയിലെ വിമാനത്താവളങ്ങളും ഹൈവേകളും വൻ തിരക്കിലേക്ക്. കഴിഞ്ഞ 16 വർഷത്തിനിടയിലെ ഏറ്റവും തിരക്കേറിയ താങ്ക്സ്ഗിവിങ് വ്യോമയാന സീസണാണ് ഇത്തവണ പ്രതീക്ഷിക്കുന്നതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) അറിയിച്ചു. ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ (TSA) ഈ കാലയളവിൽ 1.76 കോടി യാത്രക്കാരുടെ സുരക്ഷാ പരിശോധന നടത്താനുള്ള ഒരുക്കത്തിലാണ്. നവംബർ 26 വ്യാഴാഴ്ചയാണ് ഇത്തവണ അമേരിക്കയിൽ താങ്ക്സ്ഗിവിങ് ആഘോഷിക്കുന്നത്.

നവംബർ 24 ചൊവ്വാഴ്ച മാത്രം അമേരിക്കയിൽ 52,000ത്തിലധികം വിമാന സർവീസുകളാണ് നടന്നത്. നവംബർ 23 മുതൽ ഡിസംബർ ഒന്നു വരെയുള്ള ഒമ്പത് ദിവസങ്ങളിൽ 4,17,775 വിമാന സർവീസുകൾ നടക്കുമെന്നാണ് കണക്കാക്കുന്നത്. നവംബർ 24 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ 8.15 കോടി അമേരിക്കക്കാർ വീടുകളിൽനിന്ന് കുറഞ്ഞത് 50 മൈൽ അകലേക്ക് യാത്ര ചെയ്യുമെന്ന് അമേരിക്കൻ ഓട്ടോമൊബൈൽ അസോസിയേഷന്‍റെ (AAA) കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിൽ 7.2 കോടിയിലധികം ആളുകൾ റോഡ് മാർഗവും ഏകദേശം 60 ലക്ഷം പേർ വിമാനമാർഗവും യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം അമേരിക്കൻ വ്യോമഗതാഗത രംഗത്തുണ്ടായ സാങ്കേതിക തകരാറുകളും ജീവനക്കാരുടെ ക്ഷാമവും യാത്രക്കാരിൽ ആശങ്ക ഉയർത്തുന്നുണ്ട്. ചൊവ്വാഴ്ച ഷിക്കാഗോ ഒ’ഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ റഡാർ സംവിധാനത്തിലുണ്ടായ തകരാറിനെ തുടർന്ന് താൽക്കാലിക വിമാന നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. തകരാറുകളും തടസ്സങ്ങളും നിലനിൽക്കുന്നതിനാൽ ആഭ്യന്തര വിമാനയാത്രക്കാർ കുറഞ്ഞത് രണ്ട് മണിക്കൂർ മുമ്പും അന്താരാഷ്ട്ര യാത്രക്കാർ മൂന്ന് മണിക്കൂർ മുമ്പും വിമാനത്താവളത്തിൽ എത്തിച്ചേരണമെന്ന് അധികൃതർ നിർദേശിച്ചു. കൂടാതെ യാത്ര പുറപ്പെടുന്നതിനു മുമ്പ് വിമാന സർവീസുകളുടെ നിലവിലെ സ്ഥിതിയും കാലാവസ്ഥയും പരിശോധിക്കണമെന്നും മുന്നറിയിപ്പുണ്ട്.

You might also like

കർശനമായ വീസ നിയമങ്ങളും ഗ്രീൻ കാർഡ് കാത്തിരിപ്പും: യുഎസിനോട് വിടപറഞ്ഞ് ഇന്ത്യൻ പ്രൊഫഷണലുകൾ

LCBO adding police officers to more than 40 stores in security push

സുരക്ഷ ശക്തമാക്കാൻ എൽസിബിഒ (LCBO); 40-ലധികം സ്റ്റോറുകളിൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും

Major global changes will occur by 2030; experts say Kerala must prepare to face any situation

2030-ഓടെ ആഗോളതലത്തിൽ വലിയ മാറ്റങ്ങളുണ്ടാകും; ഏത് സാഹചര്യത്തെയും നേരിടാൻ കേരളം തയ്യാറെടുക്കണമെന്ന് വിദഗ്ധർ

ഷിക്കാഗോ മലയാളി അസോസിയേഷൻ ഇന്ത്യൻ കോൺസുലർ ക്യാമ്പ് ഡിസംബർ 12-ന്

കനത്ത മൂടൽമഞ്ഞ്: ടൊറൻ്റോയിൽ യെല്ലോ അലർട്ട്, യാത്ര അപകടകരം

Google gives IIT Kharagpur $5 million to fund AI research and student training

എഐ ഗവേഷണത്തിനും വിദ്യാർത്ഥി പരിശീലനത്തിനുമായി ഐഐടി ഖരഗ്പൂരിന് 5 ദശലക്ഷം ഡോളർ നൽകി ഗൂഗിൾ

Top Picks for You
Top Picks for You