newsroom@amcainnews.com

മുൻ എം.എൽ.എയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. അച്യുതൻ അന്തരിച്ചു

Former MLA and senior Congress leader K. Achuthan has passed away.

കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ കെ.അച്യുതൻ (76) ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. കേരള വിദ്യാർത്ഥി യൂണിയനിലൂടെ (കെ.എസ്‌.യു) രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അദ്ദേഹം, ഒരു കർഷക കുടുംബത്തിൽ ജനിച്ച് കർഷകരുടെ ഉന്നമനത്തിനായി പ്രവർത്തിച്ചാണ് പൊതുരംഗത്ത് സജീവമായത്.

ദീർഘകാലം ചിറ്റൂർ-തത്തമംഗലം നഗരസഭാ ചെയർമാനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1996 മുതൽ 2016 വരെ ചിറ്റൂർ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ച അദ്ദേഹം, 1996-ലെ തിരഞ്ഞെടുപ്പിൽ കെ.കൃഷ്ണൻകുട്ടിയെ പരാജയപ്പെടുത്തിയാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. തുടർന്ന് 2016 വരെ എല്ലാ തിരഞ്ഞെടുപ്പുകളിലും അദ്ദേഹം വിജയം ആവർത്തിച്ചു. അദ്ദേഹത്തിന്റെ മകനായ സുമേഷ് അച്യുതനാണ് നിലവിലെ ചിറ്റൂർ എം.എൽ.എ.

You might also like
Five dead as Amazon cargo plane crashes at Miami airport

മയാമി വിമാനത്താവളത്തിൽ ആമസോൺ ചരക്കുവിമാനം തകർന്നു വീണ് അഞ്ച് മരണം

Carney's Liberals win 3 special elections to keep majority as Canada confronts Trump threats

ട്രംപിന്റെ ഭീഷണികൾക്കിടയിലും ഭൂരിപക്ഷം നിലനിർത്തി കാർണിയുടെ ലിബറലുകൾ; ഉപതിരഞ്ഞെടുപ്പുകളിൽ തിളങ്ങുന്ന വിജയം

California Malayali Murder: Investigation and Further Actions

കലിഫോർണിയയിലെ മലയാളി കൊലപാതകം: അന്വേഷണവും തുടർനടപടികളും

How INS Nipun strengthens India’s deep-sea diving, submarine rescue ops

ഐഎൻഎസ് നിപുൺ ഇന്ത്യയുടെ ആഴക്കടൽ ഡൈവിംഗിനെയും അന്തർവാഹിനി രക്ഷാപ്രവർത്തനങ്ങളെയും എങ്ങനെ ശക്തിപ്പെടുത്തുന്നു

ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം: പ്രതികളുടെ ചിത്രം പുറത്തുവിട്ടു കാൽഗറി പോലീസ്

Pajero’s Return After Five-Year Hiatus: Mitsubishi Launches 5th-Generation Model

അഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം പജീറോയുടെ തിരിച്ചുവരവ്: അഞ്ചാം തലമുറ മോഡൽ പുറത്തിറക്കി മിറ്റ്‌സുബിഷി

Top Picks for You
Top Picks for You