newsroom@amcainnews.com

അസർബൈജാൻ വിമാനാപകടം: വിമാനം തകർന്നത് റഷ്യയുടെ വെടിയേറ്റ് തന്നെ, മാപ്പ് പറഞ്ഞ് കുറ്റം സമ്മതിക്കണം; ആവശ്യവുമായി അസർബൈജാൻ പ്രസിഡന്റ്

ബാക്കു: 38 പേരുടെ മരണത്തിനിടയാക്കിയ കസാക്കിസ്ഥാനിൽ ഈയാഴ്ച തകർന്നുവീണ അസർബൈജാൻ എയർലൈൻസ് വിമാനം തകർന്നത് റഷ്യയിൽ നിന്ന് വെടിയേറ്റതിനെ തുടർന്നാണെന്ന് അസർബൈജാൻ പ്രസിഡൻ്റ് ഇൽഹാം അലിയേവ് പറഞ്ഞു. വിമാന അപകടത്തിൻ്റെ കാരണം മറച്ചുവെക്കാൻ റഷ്യ ശ്രമിച്ചുവെന്നും ദുരന്തത്തിൽ റഷ്യ കുറ്റംസമ്മതിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തകർച്ചയുടെ കാരണങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകി ചില റഷ്യൻ സർക്കിളുകൾ സത്യം മറച്ചുവെക്കാൻ ശ്രമിച്ചതിൽ താൻ ഖേദിക്കുന്നതായി പ്രസിഡൻ്റ് അലിയേവ് പറഞ്ഞതായി അസർബൈജാൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. വിമാന അപകടത്തിൽ റഷ്യ കുറ്റം സമ്മതിക്കുകയും സൗഹൃദ രാജ്യമായി കണക്കാക്കപ്പെടുന്ന അസർബൈജാനോട് ക്ഷമാപണം നടത്തുകയും വെണമെന്നും പ്രസിഡൻ്റ് അലിയേവ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം അപകടത്തിന് പിന്നാലെ പുടിൻ അലിയേവിനോട് മാപ്പ് പറയുകയും ദാരുണമായ സംഭവമെന്ന് പറയുകയും ചെയ്തിരുന്നു. എന്നാൽ, റഷ്യയുടെ വെടിയേറ്റാണ് വിമാനം തകർന്നതെന്ന് അദ്ദേ​ഹം സമ്മതിച്ചിരുന്നില്ല. വിമാനം കാസ്പിയൻ കടലിനു കുറുകെ കസാക്കിസ്ഥാനിലേക്ക് തിരിച്ചുവിടുന്നതിന് മുമ്പ് റഷ്യൻ വ്യോമ പ്രതിരോധ സംവിധാനത്തിൽ നിന്ന് വെടിയേറ്റതായാണ് നി​ഗമനം. അപകടത്തിൽ 38 പേർ മരിച്ചു.

You might also like

യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു

New rule for LPG booking from October 1; if you don't pay a little attention, your pocket will be empty

ഒക്ടോബർ ഒന്ന് മുതൽ പാചകവാതക ബുക്കിങ്ങിൽ പുതിയ നിയമം; അല്പം ശ്രദ്ധിച്ചില്ലെങ്കിൽ പോക്കറ്റ് കാലിയാകും

Infant burned to death after being placed in an oven instead of a crib: Mother sentenced to 13 years in prison

കുഞ്ഞിനെ ഓവനിൽ വെച്ച് പൊള്ളലേൽപ്പിച്ചു കൊലപ്പെടുത്തി: അമ്മയ്ക്ക് 13 വർഷം തടവ്

Protest against media ban: TV channels boycott White House event

മാധ്യമവിലക്കിൽ പ്രതിഷേധം: വൈറ്റ് ഹൗസ് ചടങ്ങ് ചാനലുകൾ ബഹിഷ്കരിച്ചു

When Dreaming of Studying Abroad: Low-Cost Education and Important Things to Keep in Mind

വിദേശപഠനം സ്വപ്നം കാണുമ്പോൾ: കുറഞ്ഞ ചെലവിലുള്ള പഠനവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

പലസ്തീന് 100 ദശലക്ഷം ഡോളർ ധനസഹായം പ്രഖ്യാപിച്ച് കാനഡ

Top Picks for You
Top Picks for You