newsroom@amcainnews.com

ഡേവിഡ് എബിയുടെ പിൻഗാമിയെ കണ്ടെത്താൻ ബിസി എൻഡിപി കോക്കസ് ഇന്ന്

പ്രവിശ്യാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിനു പിന്നാലെ, എൻഡിപി കോക്കസ് (പാർട്ടി അംഗങ്ങളുടെ യോഗം) ഇന്ന് ചേരും. തിരഞ്ഞെടുപ്പ് എന്തിനാണ് ഇത്ര പെട്ടെന്ന് പ്രഖ്യാപിച്ചത് എന്നതുൾപ്പെടെയുള്ള കടുത്ത ചോദ്യങ്ങൾ ഉയരാൻ സാധ്യതയുള്ളതിനാൽ, അതീവ ഗൗരവകരവും സംഘർഷഭരിതവുമായിരിക്കും യോഗമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം ഡേവിഡ് എബിയുടെ പിൻഗാമിയായി ഇടക്കാല നേതാവിനെ ഈ ആഴ്ച തന്നെ നിയമിക്കുമെന്ന് എൻഡിപി അറിയിച്ചു. മൈക്ക് ഫാർൺവർത്ത്, അഡ്രിയാൻ ഡിക്സ്, കൂടാതെ ബോവിൻ മാ ഉൾപ്പെടെയുള്ള യുവനേതാക്കളുടെ പേരുകളാണ് പരിഗണനയിലുള്ളത്. കനത്ത പരാജയത്തിന് ശേഷം തകർന്നുനിൽക്കുന്ന പാർട്ടിയെ ഫലപ്രദമായി ഏകോപിപ്പിക്കാൻ കഴിയുന്ന, വിവാദങ്ങളിൽപ്പെടാത്ത ഒരാളെയാകും പാർട്ടി ചുമതലപ്പെടുത്തകയെന്ന് യുബിസി (UBC) പൊളിറ്റിക്കൽ സയൻ്റിസ്റ്റ് സ്റ്റുവർട്ട് പ്രെസ്റ്റ് പറയുന്നു.

ഇടക്കാല നേതാവായി തിരഞ്ഞെടുക്കപ്പെടുന്ന ആൾക്ക്, പിന്നീട് നടക്കുന്ന സ്ഥിരം നേതൃസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവാദമുണ്ടായിരിക്കില്ല. അതേസമയം സ്ഥിരം നേതാവിനെ കണ്ടെത്തുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കാൻ സാധ്യതയില്ലെന്നും സൂചനയുണ്ട്. പോർട്ട് കോക്വിറ്റ്‌ലാം മേയർ ബ്രാഡ് വെസ്റ്റ്, ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്ന മുൻ ഭവന മന്ത്രി രവി കാഹ്‌ലോൺ എന്നിവരുടെ പേരുകൾ സാധ്യതാ പട്ടികയിൽ ഉയർന്നു കേൾക്കുന്നുണ്ട്.

You might also like
Car stunts on the Keralotsavam ground; owner gets hit with a heavy fine of ₹57,212

കേരളോത്സവ മൈതാനത്ത് കാറിന്റെ അഭ്യാസപ്രകടനം; ഉടമയ്ക്ക് കിട്ടി 57,212 രൂപയുടെ എട്ടിന്റെ പണി

ഫ്രഞ്ച് ലാം​​​ഗ്വേജ് പ്രൊവിഷ്യൻസി എക്സ്പ്രസ് എൻട്രി ഡ്രോ: 5,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

Toyota Advises Not to Sit in Second Row of Certain Siennas

ചില സിയന്ന മോഡലുകളുടെ രണ്ടാം നിര സീറ്റുകളിൽ ഇരിക്കരുതെന്ന് ടൊയോട്ടയുടെ മുന്നറിയിപ്പ്

US gas boom risks leaving Mexico on energy-transition sidelines

യു.എസിലെ പാചകവാതക (ഗ്യാസ്) കുതിച്ചുചാട്ടം കളിമുറ്റത്ത് നിൽക്കുന്ന മെക്സിക്കോയെ ഊർജ്ജ പരിവർത്തനത്തിന് പുറത്താക്കാൻ സാധ്യത

Stabbed man dies after party in Mississauga industrial building: police

മിസിസാഗയിലെ വ്യവസായ സമുച്ചയത്തിലെ പാർട്ടിക്ക് ശേഷം കുത്തേറ്റ് പരിക്കേറ്റയാൾ മരിച്ചു

Pope Leo to return to his adopted home on South America tour

ലാറ്റിനമേരിക്കൻ പര്യടനത്തിലൂടെ താൻ ദത്തെടുത്ത ജന്മനാട്ടിലേക്ക് തിരിച്ചെത്താൻ ലിയോ മാർപ്പാപ്പ

Top Picks for You
Top Picks for You