newsroom@amcainnews.com

അടിസ്ഥാന പലിശ നിരക്ക് 0.25% വർധിപ്പിച്ച് ബാങ്ക് ഓഫ് കാനഡ

ഓട്ടവ : അമേരിക്കയുമായുള്ള താരിഫ് യുദ്ധവും ഒപ്പം മിഡിൽ ഈസ്റ്റിലെ യുദ്ധം മൂലം പണപ്പെരുപ്പം ഉയരാനുള്ള സാധ്യതയും മുൻനിർത്തി അടിസ്ഥാന പലിശ നിരക്ക് 0.25% വർധിപ്പിച്ച് ബാങ്ക് ഓഫ് കാനഡ. ഇതോടെ അടിസ്ഥാന പലിശ നിരക്ക് 2.50% ആയി ഉയർന്നു. 2023 ജൂലൈക്ക് ശേഷം ഇതാദ്യമായാണ് സെൻട്രൽ ബാങ്ക് പലിശ നിരക്ക് വർധന നടപ്പിലാക്കുന്നത്. ഇന്ധനവിലയിലുണ്ടാകുന്ന വർധന സമ്പദ്‌വ്യവസ്ഥയിലുടനീളം വ്യാപിക്കുന്നത് തടയുന്നതിലൂടെ പണപ്പെരുപ്പം നിയന്ത്രിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മാക്ലെം പറഞ്ഞു.

ഒക്ടോബറിലെ മോണിറ്ററി പോളിസി റിപ്പോർട്ടിൽ, ഊർജ്ജ വിലയിലുണ്ടാകുന്ന വർധനയും, അമേരിക്കയുമായുള്ള കാനഡയുടെ വ്യാപാര ബന്ധത്തെക്കുറിച്ചുള്ള അനിശ്ചിതത്വവുമാണ് ജീവിതച്ചെലവ് വർധിക്കുന്നതിന് കാരണമാകുന്ന പ്രധാന രണ്ട് ഘടകങ്ങളെന്ന് ബാങ്ക് ഓഫ് കാനഡ (BOC) ചൂണ്ടിക്കാട്ടി.

You might also like

തിരഞ്ഞെടുപ്പ് തട്ടിപ്പ്: വിവരം നൽകുന്നവർക്ക് വൻതുക പാരിതോഷികം പ്രഖ്യാപിച്ച് ട്രംപ്

സ്പെയിനിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 30 മരണം; നിരവധി പേർക്ക് പരുക്ക്

ഒൻ്റാരിയോ മുനിസിപ്പൽ തിരഞ്ഞെടുപ്പ്: ടൊറൻ്റോ മേയറായി ഒലീവിയ ചൗ, മിസ്സിസാഗയിൽ ആൽവിൻ ടെഡ്ജോ

ലാൻഡിങ് ഗിയർ തകരാർ; ടെക്സസിൽ വ്യോമസേന പരിശീലന വിമാനം തകർന്നു, പൈലറ്റുമാർ രക്ഷപ്പെട്ടു

B.C. Conservatives return to power after 93 years in historic election victory

93 വർഷങ്ങൾക്ക് ശേഷം ചരിത്രപരമായ തിരഞ്ഞെടുപ്പ് വിജയത്തോടെ ബി.സി. കൺസർവേറ്റീവുകൾ വീണ്ടും അധികാരത്തിലേക്ക്

കനത്ത മഴ: യുഎസിന്‍റെ തെക്കുപടിഞ്ഞാറന്‍ മേഖലയിൽ പ്രളയഭീഷണി

Top Picks for You
Top Picks for You