newsroom@amcainnews.com

കനത്ത മഴയിലും സമരം വീര്യം ചോരാതെ ആശമാർ; ഓണറേറിയത്തിന്റെ മാനദണ്ഡങ്ങൾ പിൻവലിച്ചിറക്കിയ ഉത്തരവിൽ അപാകതകളെന്ന് സമരക്കാർ

തിരുവനന്തപുരം: ആശ വർക്കർമാരുടെ ഓണറേറിയത്തിന്റെ മാനദണ്ഡങ്ങൾ പിൻവലിച്ചിറക്കിയ ഉത്തരവിൽ അപാകതകൾ ഉണ്ടെന്ന് സമരക്കാർ. ഉത്തരവിലെ അപാകതകൾ പരിഹരിച്ച് ഉടൻ പുതിയ ഉത്തരവിറക്കണമെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഫിക്സഡ് ഇൻസെൻ്റീവിന് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയാണ് ഉത്തരവിറക്കിയതെന്ന് സമരക്കാർ ചൂണ്ടിക്കാട്ടുന്നു. ഇൻസെന്റീവ് കുറഞ്ഞാൽ ഓണറേറിയം പകുതിയായി കുറയും.

ഈ വിചിത്ര ഉത്തരവ് പിൻവലിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ഫിക്സഡ് ഓണറേറിയവും ഫിക്സഡ് ഇൻസെൻ്റീവും ആണ് ആശ വർക്കർമാരുടെ ആവശ്യമെന്ന് സമരക്കാർ ചൂണ്ടിക്കാട്ടി. അതേസമയം, തിരുവനന്തപുരം നഗരത്തിൽ കനത്ത മഴയിലും സമരം പുരോ​ഗമിക്കുകയാണ്. മഴയിൽ കുതിർന്ന ആശ സമരവേദിയിൽ കുടപിടിച്ച് നിന്ന് ആശമാർ. കനത്ത മഴയെയും അവഗണിച്ച് സമരം തുടരുകയാണ് ആശാവർക്കർമാർ. ഇന്ന് രാത്രിയിലെ കനത്ത മഴയിലും സമരം തുടർന്നു.

You might also like

ജൂലൈയിൽ തൊഴിലില്ലായ്മ നിരക്ക് 6.4% ആയി കുറഞ്ഞു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

Medicated Chewing Gum from Lablab Beans: Researchers Find New Preventive Path Against Head and Neck Cancer

അമരപ്പയറിൽ തീർത്ത ഔഷധച്ച്യൂയിംഗം: ഹെഡ് ആൻഡ് നെക്ക് കാൻസറിന് പുതിയ പ്രതിരോധ വഴി കണ്ടെത്തി ഗവേഷകർ

ഒൻ്റാരിയോ തിരഞ്ഞെടുപ്പ് ചൂടിലേക്ക്: മൂന്ന് റൈഡിങ്ങുകളിൽ സെപ്റ്റംബർ 3-ന് ഉപതിരഞ്ഞെടുപ്പ്

ബ്രിട്ടീഷ് കൊളംബിയ ഫ്രേസർ വാലിയിൽ വിമാനാപകടം: ഒരാൾ മരിച്ചു

ട്രാൻസ്പോർട്ട് കാറ്റഗറി എക്സ്പ്രസ് എൻട്രി ഡ്രോ: 300 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

ലിസ്റ്റീരിയ അണുബാധ: ആൽബർട്ടയിൽ വിറ്റ കൂണുകൾ തിരിച്ചുവിളിച്ചു

Top Picks for You
Top Picks for You