newsroom@amcainnews.com

ഓഫ് റോഡ് വാഹന ഉപയോഗത്തിൽ പ്രായപരിധി വേണം: കനേഡിയന്‍ പീഡിയാട്രിക് സൊസൈറ്റി

കാനഡയിൽ ഓഫ് റോഡ് വാഹനങ്ങള്‍ ഉപയോഗിക്കാൻ പ്രായപരിധി നിശ്ചയിക്കണമെന്ന് കനേഡിയന്‍ പീഡിയാട്രിക് സൊസൈറ്റി ആവശ്യപ്പെട്ടു. ഓഫ് റോഡ് വാഹനാപകടങ്ങളില്‍ മരിക്കുന്നതില്‍ മൂന്നിലൊന്നും കുട്ടികളാണെന്നും സുരക്ഷിതരല്ലെന്നും സൊസൈറ്റി നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു. ഓഫ് റോഡ് വാഹനങ്ങള്‍ ഓടിക്കാന്‍ കുട്ടികള്‍ക്ക് കുറഞ്ഞത് 16 വയസ്സും യാത്ര ചെയ്യാന്‍ 12 വയസ്സും പ്രായ പരിധി നിശ്ചയിക്കണം.

ഓഫ്-റോഡ് വാഹനങ്ങളായ ഓള്‍-ടെറൈന്‍ വാഹനങ്ങളിലും സൈഡ്-ബൈ-സൈഡ് വാഹനങ്ങളിലും സഞ്ചരിക്കുന്ന കുട്ടികളെ സംരക്ഷിക്കുന്നതിന് മികച്ച നിയന്ത്രണവും സുരക്ഷാ നടപടികളും സ്വീകരിക്കണമെന്നും സൊസൈറ്റി അഭ്യർത്ഥിച്ചു. ഹെല്‍മെറ്റ് പോലെ സുരക്ഷാ മാനദണ്ഡങ്ങൾ സ്വീകരിക്കണമെന്നും സൊസൈറ്റി പറയുന്നു. മണ്‍പാതകളിലും വനപ്രദേശങ്ങളിലും ഉപയോഗിക്കുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഇത്തരം വാഹനങ്ങള്‍ റോഡുകളില്‍ ഓടിക്കരുതെന്നും കനേഡിയന്‍ പീഡിയാട്രിക് സൊസൈറ്റി നിർദ്ദേശിച്ചു.

You might also like

CEC എക്സ്പ്രസ് എൻട്രി ഡ്രോ: 4,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി

ആരോഗ്യവും രുചിയും ഒന്നാകുന്ന ‘ഗിൽറ്റ്-ഫ്രീ’ ഓട്സ് കേക്ക്; സോഷ്യൽ മീഡിയയിലെ പുതിയ താരം!

കാനഡയിൽ മലയാളി യുവാവിനെ കാണാതായി: ഏക മകനെ കണ്ടെത്താൻ സഹായമഭ്യർത്ഥിച്ച് മാതാപിതാക്കൾ

പിറ്റ്‌സ്‌ബർഗിൽ വിമാന സർവീസുകൾ താളംതെറ്റി; ലണ്ടൻ യാത്രക്കാരും ആശങ്കയിൽ

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ രാജിവെച്ചു

ജപ്പാനുമായി വ്യാപാര നിക്ഷേപ കരാറിൽ ഒപ്പുവെച്ച് കാനഡ

Top Picks for You
Top Picks for You