newsroom@amcainnews.com

കെസിസി വെസ്റ്റേൺ ഒൻ്റാരിയോയ്ക്ക് നവനേതൃത്വം; സുവനീർ കവർ പ്രകാശനം ചെയ്തു

ലണ്ടൻ ഒൻ്റാരിയോ : കാനഡയിലെ ക്നാനായ കാത്തലിക് കോൺഗ്രസ് (KCC) വെസ്റ്റേൺ ഒൻ്റാരിയോയുടെ 2026-ലെ വാർഷിക പൊതുയോഗം നവംബർ 7 ശനിയാഴ്ച ലണ്ടൻ ഒൻ്റാരിയോയിലെ ക്നായി തൊമ്മൻ പാരിഷ് ഹാളിൽ നടന്നു. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും സംഘടനയുടെ അഭിമാന പദ്ധതിയായ ZIKHRONO സുവനീറിന്‍റെ കവർ പേജ് പ്രകാശനവും യോഗത്തിൽ നടന്നു.

ZIKHRONO സുവനീറിന്‍റെ കവർ പേജ് SH പള്ളി വികാരി ഫാ. സജി ചാഴിശ്ശേരിൽ പ്രകാശനം ചെയ്തു. സുവനീറിലെ വിവിധ പേജുകളും ഉള്ളടക്കവും പരിചയപ്പെടുത്തുന്ന പ്രത്യേക വിഡിയോ അവതരണവും നടന്നു. ക്നാനായ സമുദായത്തിന്‍റെ ചരിത്രം, പൈതൃകം, പാരമ്പര്യങ്ങൾ, പ്രാർത്ഥനകൾ, അംഗങ്ങളുടെയും കുട്ടികളുടെയും സർഗാത്മക രചനകൾ എന്നിവ ഉൾക്കൊള്ളുന്നതാണ് സുവനീർ.

സുവനീറിന്‍റെ എഡിറ്റർമാരായ ഷിജോ സിറിയക് പീടികയിലിനെയും സിനു ബേബി മുളയാനിക്കലിനെയും യോഗത്തിൽ ആദരിച്ചു. കഴിഞ്ഞ അധ്യയന വർഷം ഗ്രേഡ് 8, ഗ്രേഡ് 12 പഠനം വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ നൽകി.

നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ രണ്ടുവർഷത്തെ കാലാവധി പൂർത്തിയായതിനെത്തുടർന്ന് അടുത്ത രണ്ടുവർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മനു തമ്പി കോരപ്പള്ളിൽ കെസിസി പ്രസിഡൻ്റായും സുജിൽ സാബു തറപ്പേൽ വിമൻസ് ഫോറം പ്രസിഡൻ്റായും ജോഹാൻ ജെൻസൺ വെങ്ങാലിൽ KCYL പ്രസിഡൻ്റായും തിരഞ്ഞെടുക്കപ്പെട്ടു. ZIKHRONO സുവനീറിന്‍റെ അച്ചടിപ്രവർത്തനങ്ങൾ ആരംഭിച്ചതായും അടുത്ത ഒരു മാസത്തിനുള്ളിൽ എല്ലാ അംഗങ്ങൾക്കും വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നും പ്രസിഡൻ്റ് മനു തമ്പി കോരപ്പള്ളിൽ അറിയിച്ചു. കഴിഞ്ഞ രണ്ടുവർഷമായി സംഘടനയെ നയിച്ച പ്രസിഡൻ്റ് ഫെബി തൈക്കകത്തിന്‍റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്ക് അവരുടെ പ്രവർത്തനങ്ങൾക്കും സമർപ്പണത്തിനും പൊതുയോഗം നന്ദിയും അഭിനന്ദനവും രേഖപ്പെടുത്തി.

You might also like
Trump's close ties to Nvidia's Huang scrutinized after foreign intelligence concerns

വിദേശ രഹസ്യാന്വേഷണ ഏജൻസികളുടെ ആശങ്കകൾക്ക് പിന്നാലെ ട്രംപും എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാംഗും തമ്മിലുള്ള ബന്ധം നിരീക്ഷണത്തിൽ

Larger-than-life Leo statue awaits the pope on Peru’s Pacific coast

പെറുവിലെ പസഫിക് തീരത്ത് പാപ്പാ ലിയോയെ കാത്ത് കൂറ്റൻ പ്രതിമ

ഗ്രാമങ്ങളിലേക്ക് കുടിയേറാം: റൂറൽ ഇമിഗ്രേഷൻ പൈലറ്റ് പ്രോഗ്രാം (RCIP) സ്ഥിരമാക്കി കാനഡ

വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷത്തില്‍ പങ്കെടുത്ത് ഡോണൾഡ് ട്രംപ്

Dramatic & Catchy: "Trunk of Horror: Foster Mother Kills 10-Year-Old; Night CCTV Footage Unravels Missing Girl Mystery"

ഡിക്കിയിൽ പെട്ടിയിലാക്കിയ ഭീതി: 10 വയസ്സുകാരിയെ കൊന്ന് തള്ളിയ വളർത്തമ്മ; തിരോധാനത്തിന്റെ ചുരുളഴിച്ച ആ രാത്രി ദൃശ്യങ്ങൾ

സ്റ്റെല്ലാൻ്റിസ് ബ്രാംപ്ടൺ അസംബ്ലി പ്ലാൻ്റ് വിറ്റഴിച്ചതായി യൂണിഫോർ: പ്രതികരിക്കാതെ കമ്പനി

Top Picks for You
Top Picks for You