newsroom@amcainnews.com

എല്ലാ കാലത്തും യുഎസിൽ താമസിക്കാമെന്നുള്ളതിനുള്ള പച്ചക്കൊടിയല്ല ഗ്രീൻ കാർഡ്! അഭിപ്രായ സ്വാതന്ത്ര്യത്തെക്കാൾ നമ്മുടെ രാജ്യത്തിന്റെ സുരക്ഷയാണ് പ്രധാനമെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്

വാഷിങടൻ: ഗ്രീൻ കാർഡ് ലഭിച്ചതുകൊണ്ട് മാത്രം കുടിയേറിയവർക്ക്‌ എല്ലാ കാലത്തും യുഎസിൽ താമസിക്കാമെന്നു കരുതേണ്ടെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്. യുഎസിൽ സ്ഥിരതാമസത്തിനുള്ള അനുമതി (പെർമനെന്റ് റെസിഡന്റ് കാർഡ്) രേഖയാണ് ഗ്രീൻ കാർഡ്. പെർമനെന്റ് റെസിഡൻസി (പിആർ) എന്നാണ് പേരെങ്കിലും ആജീവനാന്ത സുരക്ഷ ഗ്രീൻ കാർഡ് ഉറപ്പുനൽകുന്നില്ലെന്നും ജെ.ഡി. വാൻസ് വ്യക്തമാക്കി. ‘‘ഈ രാജ്യത്ത് ഒരാൾ വേണ്ടെന്ന് നമ്മുടെ പ്രസിഡന്റും സ്റ്റേറ്റ് സെക്രട്ടറിയും തീരുമാനിച്ചാൽ പിന്നെ അയാൾക്ക് ഇവിടെ തുടരാനുള്ള യാതൊരു അവകാശവുമില്ല. രാജ്യത്ത് ആരെയൊക്കെ ചേർക്കണമെന്നു തീരുമാനിക്കുന്നത് യുഎസിലെ ജനങ്ങളാണ്‌. അഭിപ്രായ സ്വാതന്ത്ര്യത്തെക്കാൾ നമ്മുടെ രാജ്യത്തിന്റെ സുരക്ഷയാണ് പ്രധാനം’’– വാൻസ് പറഞ്ഞു.

ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ പലസ്തീനെ അനുകൂലിച്ച് കൊളംബിയ സർവകലാശാലയിൽ നടന്ന പ്രകടനത്തിൽ പിടിയിലായ മഹ്‌മൂദ് ഖലീലിന്റെ ഗ്രീൻ കാർഡ്‌ റദ്ദാക്കാനുള്ള നടപടികൾ ഡൊണാൾഡ് ട്രംപ് ഭരണകൂടം നടത്തുന്നതിനിടെയാണ് ജെ.ഡി.വാൻസിന്റെ പ്രസ്താവന. ന്യൂയോർക്കിൽനിന്ന് അറസ്റ്റ് ചെയ്ത ഖലീൽ ഇപ്പോൾ ലൂസിയാനയിലെ ഇമിഗ്രേഷൻ വിഭാഗത്തിന്റെ കസ്റ്റഡിയിലാണ്.

1952-ൽ പാസാക്കിയ അമേരിക്കൻ ഇമിഗ്രേഷൻ ആൻഡ് നാഷനാലിറ്റി ആക്ട് അനുസരിച്ച് ഏതെങ്കിലും കുടിയേറ്റക്കാരുടെ സാന്നിധ്യം രാജ്യത്തിന്റെ വിദേശ നയത്തിന് പ്രതികൂലമാകുന്നുണ്ടെങ്കിൽ ഇവരെ നാടുകടത്താൻ സ്റ്റേറ്റ് സെക്രട്ടറിക്ക് അവകാശം നൽകുന്നുണ്ട്. എന്നാൽ, ഈ വ്യവസ്ഥ വളരെ അപൂർവം സാഹചര്യത്തിൽ മാത്രമേ ഉപയോഗിക്കാറുള്ളു എന്നാണ് നിയമ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

You might also like
Passport rules revised: These changes are now mandatory for children's applications!

പാസ്‌പോർട്ട് നിയമങ്ങൾ പരിഷ്കരിച്ചു: ഇനി കുട്ടികളുടെ അപേക്ഷകളിൽ ഈ മാറ്റങ്ങൾ നിർബന്ധം

Trump returns to UN at a moment of anxiety about Iran, AI and the future of world body itself

ഇറാൻ, AI, ആഗോള സംഘടനയുടെ ഭാവി എന്നിവയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ ട്രംപ് യു.എനിൽ തിരിച്ചെത്തുന്നു

Man critically injured, police officer wounded in gunfire near Ontario synagogue on Yom Kippur

യൂം കിപ്പൂർ ദിനത്തിൽ ഒന്റാരിയോയിലെ സിനഗോഗിന് സമീപമുണ്ടായ വെടിവയ്പ്പിൽ ഒരാൾക്ക് ഗുരുതര പരിക്ക്; പോലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റു

കുട്ടിപ്പേരുകളിൽ തരംഗമായി ‘ഷാർലറ്റ്’ ഒലീവിയയെ മറികടന്ന് ഒന്നാമത്

ട്രക്ക് ഡ്രൈവിങ്: പുതിയ പരിശീലന പദ്ധതിയുമായി ഒൻ്റാരിയോ സർക്കാർ

Vaikom Vijayalakshmi and Malayalam stars in the glow of the National Film Awards

ദേശീയ ചലച്ചിത്ര പുരസ്കാര നിറവിൽ വൈക്കം വിജയലക്ഷ്മിയും മലയാള താരങ്ങളും

Top Picks for You
Top Picks for You