newsroom@amcainnews.com

കോഴിക്കോട് മെഡിക്കൽ കോളേജിലെ തീപിടുത്തം: സാങ്കേതിക അന്വേഷണം തുടങ്ങി; മരണം സംബന്ധിച്ച് പ്രത്യേക അന്വേഷണം നടത്തുമെന്ന് മന്ത്രി വീണ ജോർജ്ജ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലുണ്ടായ തീപിടുത്തത്തിൽ സാങ്കേതിക അന്വേഷണം തുടങ്ങിയെന്ന് മന്ത്രി വീണ ജോർജ്ജ്. സംഭവം ഇലക്ട്രിക്കൽ ഇൻസ്പെക്ട്രെഡ് അന്വേഷിക്കുന്നുവെന്നും പിഡബ്ല്യുഡി ഇക്ട്രിക്കൽ വിഭാഗം പ്രാഥമിക റിപ്പോർട്ട്‌ നൽകിയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് ഫോറെൻസിക് പരിശോധനയും നടക്കുന്നുണ്ട്. ഇന്നലെ രാത്രി 8 മണിയോടെയാണ് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാ​ഗത്തിനടുത്ത് പുക ഉയർന്നത്.

ഷോർട്ട് സർക്യൂട് മൂലമോ ബാറ്ററിക്ക് ഉള്ളിലെ എന്തേലും പ്രശ്നമോ ആണ് ഉള്ളടക്കം. 2026 ഒക്ടോബർ വരെ വാറന്റി ഉള്ള എംആർഐ യുപിഎസ് (MRI ups) യൂണിറ്റ് ആണ് അപകടത്തിൽ ആയത്. 6 മാസം മുമ്പ് വരെ മൈന്റനൻസ് നടത്തിയത് ആണ്. എന്താണ് സംഭവിച്ചതെന്നു കണ്ടെത്തണം. അപകടം ഉണ്ടാകുമ്പോൾ 151 രോഗികൾ ഉണ്ടായിരുന്നു. 114 പേർ ഇപ്പോഴും എംസിഎച്ചി (MCH) ൽ ഉണ്ട്. 37 പേരാണ് മറ്റു ആശുപത്രികളിൽ ഉള്ളതെന്നും മന്ത്രി പറഞ്ഞു.

മരണം സംബന്ധിച്ച് പ്രത്യേക അന്വേഷണം നടത്തും. വിദഗ്ധ ടീം തന്നെ അന്വേഷിക്കും. പോസ്റ്റ്മോർട്ടം വഴി തന്നെ കാരണം വ്യക്തമാകും. മറ്റു മെഡിക്കൽ കോളേജിലെ മെഡിക്കൽ ടീം ആയിരിക്കും അന്വേഷിക്കുക. അപകടം ഉണ്ടായ ബ്ലോക്ക്‌ പഴയ പടിയാകാൻ സമയം എടുക്കും. വയറിങ് ഉൾപ്പെടെ പരിശോധിച്ചുവരികയാണ്. 3 ദിവസം എങ്കിലും കഴിഞ്ഞേ ബ്ലോക്ക്‌ സാധാരണ നിലയിൽ ആക്കാനാകൂ. പരമാവധി വേഗത്തിൽ ശ്രമിക്കുമെന്നും മന്ത്രി പറ‍ഞ്ഞു.

സ്വകാര്യ ആശുപത്രിയിൽ പോയവരുടെ ചികിത്സാ ചിലവിൻ്റെ കാര്യത്തിൽ മന്ത്രി വ്യക്തമായ മറുപടി നൽകിയില്ല. ഡോക്ടർമാർ ചികിത്സ കാര്യങ്ങൾ പരിശോധിക്കുകയാണ്. ആർക്കും ചികിത്സ നിഷേധിക്കപ്പെടില്ല. ബില്ലിന്റെ കാര്യം ഡോക്ടർമാർ പരിശോധിച്ചിട്ട് നോക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

You might also like

ന്യൂയോര്‍ക്കിൽ ഫെഡറല്‍ ഇമിഗ്രേഷന്‍ വിഭാഗം പരിശോധന: 2,197 പേര്‍ അറസ്റ്റില്‍

Passive Smoking: Growing Health Threat in India

പാസ്സീവ് സ്മോക്കിങ്: ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ആരോഗ്യ ഭീഷണി

അലർജി സാധ്യത: ഹെയ്ൻസ് മയോണൈസ് തിരിച്ചുവിളിച്ച് CFIA

Cancer prevention in women: Oncologist shares 5 everyday steps that can lower risk and catch cancer early

വനിതകളിലെ കാൻസർ പ്രതിരോധം: കാൻസർ സാധ്യത കുറയ്ക്കാനും രോഗം നേരത്തെ കണ്ടെത്താനും സഹായിക്കുന്ന 5 ദിനചര്യകൾ ഒരു ഓങ്കോളജിസ്റ്റ് പങ്കുവെക്കുന്നു

കാനഡ യൂറോപ്യൻ യൂണിയനിലേക്കോ? ‘അസോസിയേറ്റ് അംഗത്വത്തിന്’ നീക്കം

‘സെൻ്റ് ജേക്കബ്സ് കപ്പ്’ ക്രിക്കറ്റ് ടൂർണമെൻ്റ് സെപ്റ്റംബർ 19-20 തീയതികളിൽ എഡ്മിന്‍റനിൽ

Top Picks for You
Top Picks for You