newsroom@amcainnews.com

വടക്കൻ ഗാസയിലെ അൽ അഹ്‌ലി ആശുപത്രിക്കു നേരെ ഇസ്രയേൽ മിസൈല് ആക്രമണം; 24 മണിക്കൂറിനിടെ ഗാസയിൽ 14 പലസ്തീൻകാർ കൊല്ലപ്പെട്ടു

ജറുസലം: അർധരാത്രി ഒഴിപ്പിക്കൽ മുന്നറിയിപ്പു നൽകിയതിനു പിന്നാലെ വടക്കൻ ഗാസയിലെ അൽ അഹ്‌ലി ആശുപത്രിക്കു നേരെ ഇസ്രയേൽ മിസൈലാക്രമണം നടത്തി. ആശുപത്രിയുടെ എമർജൻസി വാർഡ്, ഫാർമസി, അടുത്ത കെട്ടിടങ്ങൾ എന്നിവ തകർന്നെന്ന് ആശുപത്രി ഡയറക്ടർ ഡോ. ഫദൽ നയിം പറഞ്ഞു. മുന്നറിയിപ്പു ലഭിച്ചതോടെ രാത്രിതന്നെ നൂറുകണക്കിനു രോഗികളെ ഒഴിപ്പിച്ചു. ഇതിനിടെ രോഗിയായ ഒരു പെൺകുട്ടി മരിച്ചു. ആശുപത്രി നടത്തിപ്പുകാരായ ജറുസലം രൂപത ആക്രമണത്തെ അപലപിച്ചു. അതേസമയം, 24 മണിക്കൂറിനിടെ ഗാസയിൽ 14 പലസ്തീൻകാർ കൊല്ലപ്പെട്ടു.

മധ്യഗാസയിലെ ദെയ്റൽ ബലാഹിൽ മുനിസിപ്പൽ കെട്ടിടത്തിനുനേരെയുണ്ടായ ആക്രമണത്തിൽ 3 പേരും കാറിനുനേരെയുണ്ടായ ആക്രമണത്തിൽ 6 സഹോദരങ്ങൾ അടക്കം 7 പേരും കൊല്ലപ്പെട്ടു. ജീവകാരുണ്യസംഘടനയുടെ പ്രവർത്തകരായിരുന്നു കാറിലുണ്ടായിരുന്നത്. തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ 3 പേരും കൊല്ലപ്പെട്ടു. തെക്കൻ ഗാസയിലെ റഫ, ഇസ്രയേലിന്റെ സെക്യൂരിറ്റി സോൺ എന്ന പേരിൽ മതിൽ കെട്ടി തിരിച്ചതിനുപിന്നാലെ ഖാൻ യൂനിസിലെ ചില പ്രദേശങ്ങളിലെ പലസ്തീൻകാരോട് ഒഴിഞ്ഞുപോകാനും ഇസ്രയേൽ നിർദേശിച്ചു. അതിനിടെ, കയ്റോയിൽ സമാധാന ചർച്ച പുനരാരംഭിച്ചു.

You might also like
Crime thriller movie 'Aaram' starring Saiju Kurup in theaters tomorrow

സൈജു കുറുപ്പ് നായകനാകുന്ന ക്രൈം ത്രില്ലർ ചിത്രം ‘ആരം’ നാളെ തിയറ്ററുകളിൽ

സൂക്ഷിച്ചില്ലെങ്കിൽ വിസ റദ്ദായേക്കാം; താമസസ്ഥലം മാറിയാൽ പോസ്റ്റ് ഓഫീസ് അറിയിപ്പ് മാത്രം പോര: USCIS

Passport rules revised: These changes are now mandatory for children's applications!

പാസ്‌പോർട്ട് നിയമങ്ങൾ പരിഷ്കരിച്ചു: ഇനി കുട്ടികളുടെ അപേക്ഷകളിൽ ഈ മാറ്റങ്ങൾ നിർബന്ധം

കാലിഫോർണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

ബി.സി.യിൽ സ്കങ്ക് റാബീസ്: മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്

Arabic taste with ingredients at home; Here is an easy way to prepare Qishta

വീട്ടിലെ ചേരുവകളിൽ അറബിക് രുചി; ഖിബ്‌താ തയാറാക്കാൻ ഇതാ എളുപ്പവഴി

Top Picks for You
Top Picks for You