newsroom@amcainnews.com

കാലിഫോർണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

കാലിഫോർണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. വിദേശത്തെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഇന്നു രാവിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി.

തൃശൂര്‍ മുടിക്കോട് തെക്കുട്ട് അഞ്ജന ഹരി, തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ന്‍ ആന്‍മേരി മാത്യു എന്നിവരുടെ മൃതദേഹങ്ങളാണ് രാവിലെ എട്ടു മണിയോടെ നെടുമ്പാശ്ശേരിയില്‍ എത്തിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 28-നായിരുന്നു കാലിഫോർണിയയില്‍ മലയാളികളെ നടുക്കിയ ദാരുണ സംഭവം അരങ്ങേറിയത്. അഞ്ജനയുടെ സുഹൃത്തും കോട്ടയം സ്വദേശിനിയുമായ അനില എന്ന യുവതിയാണ് രണ്ട് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്നാണ് കണ്ടെത്തല്‍. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം, എംബാം ചെയ്യല്‍, അമേരിക്കന്‍ വിദേശകാര്യ-ഇമിഗ്രേഷന്‍ വകുപ്പുകളുടെ അനുമതികള്‍ ഉള്‍പ്പെടെയുള്ള സങ്കീര്‍ണ്ണമായ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മൃതദേഹങ്ങള്‍ ജന്മനാട്ടിലേക്ക് അയച്ചത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ബന്ധുക്കള്‍ ഏറ്റുവാങ്ങിയ അഞ്ജനയുടെ മൃതദേഹം തൃശൂര്‍ മുടിക്കോട്ടെ വസതിയിലെത്തിച്ച ശേഷം ഇന്ന് വൈകുന്നേരം വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ആന്‍മേരിയുടെ മൃതദേഹം ഭര്‍ത്താവിന്‍റെ നാടായ കോട്ടയത്തേക്ക് കൊണ്ടുപോയി. നാളെ പന്നിമറ്റം സെൻ്റ് ഇഗ്‌നേഷ്യസ് ദേവാലയ സെമിത്തേരിയിലാണ് ആന്‍മേരിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

You might also like

പിഎൻപി എക്സ്പ്രസ് എൻട്രി ഡ്രോ: 576 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി

Canada ignores Trump's threat; Mark Carney strengthens talks with the European Union

ട്രംപിന്റെ ഭീഷണി വകവെക്കാതെ കാനഡ; യൂറോപ്യൻ യൂണിയനുമായി ചർച്ച ശക്തമാക്കി മാർക്ക് കാർണി

2,100 Crore 'Gold Bar' Scam in America; Main mastermind arrested, prominent Indian jewelers under surveillance

അമേരിക്കയിൽ 2,100 കോടിയുടെ ‘ഗോൾഡ് ബാർ’ തട്ടിപ്പ്; പ്രധാന സൂത്രധാരൻ അറസ്റ്റിൽ, പ്രമുഖ ഇന്ത്യൻ ജ്വല്ലറികൾ നിരീക്ഷണത്തിൽ

റവ. ഡോ. ജോർജ് എം. ജോൺ ടൊറൻ്റോയിൽ നിര്യാതനായി

AI Tracker: From smart packaging to AI travel agents

AI ട്രാക്കർ: സ്മാർട്ട് പാക്കേജിംഗ് മുതൽ AI ട്രാവൽ ഏജന്റുകൾ വരെ

Excise inspection at Anto Augustine's Wayanad house; 43 litres of foreign liquor and wine seized

ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ എക്സൈസ് പരിശോധന; 43 ലിറ്റർ വിദേശമദ്യവും വൈനും പിടിച്ചെടുത്തു

Top Picks for You
Top Picks for You