newsroom@amcainnews.com

ചില്ലിവാക്കില്‍ വിമാനാപകടം: രണ്ടു പേര്‍ മരിച്ചു

വന്‍കൂവര്‍ : ബ്രിട്ടിഷ് കൊളംബിയ ചില്ലിവാക്കില്‍ ചെറു വിമാനം തകര്‍ന്ന് രണ്ടു പേര്‍ മരിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ ചില്ലിവാക്ക് തടാകത്തിന് സമീപമാണ് അപകടമുണ്ടായത്. പ്രദേശത്ത് നടത്തിയ തിരച്ചിലില്‍ തകര്‍ന്ന നിലയില്‍ സെസ്ന 172 ചെറുവിമാനം കണ്ടെത്തിയതായി ചില്ലിവാക്ക് ആര്‍സിഎംപി അറിയിച്ചു.

അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന രണ്ടു പേര്‍ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. മരിച്ചവരെ കുറിച്ച് കൂടുതല്‍ വിവരമൊന്നും ലഭിച്ചിട്ടില്ല. അപകടത്തിന് ഒരു മണിക്കൂര്‍ മുമ്പ് രണ്ടരയോടെ വിമാനത്തില്‍ നിന്ന് ”എമര്‍ജന്‍സി ലൊക്കേറ്റര്‍ ട്രാന്‍സ്മിറ്റര്‍ സിഗ്‌നല്‍” ലഭിച്ചതായി ജെആര്‍സിസി അറിയിച്ചു. തുടര്‍ന്ന് ഫ്‌ലൈറ്റ് ട്രാക്കിങ് സോഫ്റ്റ്വെയറിലൂടെ കോണ്‍ടാക്റ്റ് നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് വിമാനം കാണാതായതായി റിപ്പോര്‍ട്ട് ചെയ്തതായും അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് ഓഫ് കാനഡ അന്വേഷണം ആരംഭിച്ചു.

You might also like

എബോള യാത്രാവിലക്ക് നവംബർ 27 വരെ നീട്ടി കാനഡ

Ontario Raising Minimum Wage to Protect Workers and Support a Competitive Economy

തൊഴിലാളികളെ സംരക്ഷിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമായി മിനിമം വേതനം വർധിപ്പിച്ച് ഒന്റാറിയോ സർക്കാർ

Driver arrested in Texas after 'intentionally' crashing into closed supermarket to use the restroom

വാഷ്റൂമിൽ പോകാൻ അടഞ്ഞുകിടന്ന സൂപ്പർമാർക്കറ്റിലേക്ക് കാർ ഇടിച്ചുകയറ്റി; ടെക്സസിൽ 60കാരൻ അറസ്റ്റിൽ

100 ഡോളർ എനർജി റിബേറ്റ് സമയപരിധി നീട്ടി ആൽബർട്ട സർക്കാർ

Six men with snakes caught asking money from passengers onboard Jansewa Express in Bihar

ബിഹാറിൽ ജൻസേവ എക്സ്പ്രസ് ട്രെയിനിൽ പാമ്പുകളുമായി യാത്രക്കാരിൽ നിന്ന് പണം പിരിച്ച ആറ് പേർ പിടിയിൽ

പ്രൊവിൻഷ്യൽ ഇമിഗ്രേഷൻ: 41 തൊഴിലാളികൾക്ക് ഇൻവിറ്റേഷൻ നൽകി ന്യൂഫിൻലൻഡ്

Top Picks for You
Top Picks for You