newsroom@amcainnews.com

ഇസ്രയേലിനെതിരേ വീണ്ടും ആക്രമണം നടത്തിയതിന് തിരിച്ചടിച്ച് അമേരിക്ക; യെമനിൽ അമേരിക്കൻ വ്യോമാക്രമണത്തിൽ 24 ഹൂതികൾ കൊല്ലപ്പെട്ടു

സന: യെമനിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ 24 ഹൂതികൾ കൊല്ലപ്പെട്ടു. ഹൂതികളുടെ നിയന്ത്രണത്തിലുള്ള അസറുള്ള മീഡിയയാണ് ആക്രമണത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തത്. ഇസ്രയേലിനെതിരേ ഹൂതികൾ വീണ്ടും ആക്രമണം തുടങ്ങി വച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു അമേരിക്ക തിരിച്ചടിക്കാൻ തീരുമാനിച്ചത്.

അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ് ചുമതലയേറ്റതിന് ശേഷം ജനുവരി മുതൽ ഹൂതികൾക്കെതിരേയുള്ള നടപടി ആരംഭിച്ചിരുന്നു. ചെങ്കടൽ വഴിയുള്ള കപ്പൽഗതാഗതത്തിന് ഹൂതികൾ ഭീഷണി സൃഷ്ടിക്കുകയാണെന്നും അവരെ ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു. ലോകത്തിലെ ജലപാതകളിലൂടെ സഞ്ചരിക്കുന്ന അമേരിക്കൻ വാണിജ്യ കപ്പലുകളെ തടയാൻ ഒരു തീവ്രവാദ ശക്തിയ്ക്കും കഴിയില്ലെന്നും ഇറാൻ ഇവരെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

അതേസമയം യുഎസ് നടത്തിയ വ്യോമാക്രമണത്തിന് തീർച്ചയായും മറുപടി നൽകുമെന്ന് ഹൂതികൾ പ്രഖ്യാപിച്ചു. അമേരിക്കയുടെയും ഇസ്രയേലിന്റെയും പതാകയേന്തിയ കപ്പലുകളെ ലക്ഷ്യമിടുമെന്നും ഹൂതികളുടെ നേതാവായ അബ്ദുൽ മാലിക് അൽ ഹൂതി പറഞ്ഞു.

You might also like
‘Caribbean’-like humidity and extreme heat to suffocate NYC for several days

‘കരീബിയൻ’ മോഡൽ ഈർപ്പവും കഠിനമായ ചൂടും: ന്യൂയോർക്ക് നഗരത്തിൽ വരും ദിവസങ്ങളിൽ ശ്വാസം മുട്ടിക്കുന്ന കാലാവസ്ഥ

മിഷിഗൺ സെനറ്റ് പ്രൈമറി: അബ്ദുൾ എൽ-സയീദിന് വിജയം

ഇ.കോളി അണുബാധ: കാൽഗറി പ്രൈറി വിൻഡ്‌സ് പാർക്ക് സ്പ്ലാഷ് പാഡ് താൽക്കാലികമായി അടച്ചു

ആൽബർട്ട സ്റ്റോണി ട്രെയിലിൽ വാഹനാപകടം: കുട്ടിയുൾപ്പെടെ നാല് പേർ മരിച്ചു

കാട്ടുതീ പടരുന്നു; ബ്രിട്ടീഷ് കൊളംബിയയിൽ സ്ഥിതിഗതികൾ അതിരൂക്ഷം

ഹ്യൂസ്റ്റൺ സെൻ്റ് മേരീസ് ഇടവകയുടെ വലിയ പെരുന്നാൾ 16ന്

Top Picks for You
Top Picks for You