newsroom@amcainnews.com

ട്രൂഡോയുടെ രാജിയും മാർക്ക് കാർണിയുടെ വരവും കാനഡയിൽ ലിബറൽ പാർട്ടിക്ക് പുത്തൻ ഉണർവേകിയെന്ന് സർവേ റിപ്പോർട്ട്

ഓട്ടവ: കാനഡയിലെ പുതിയ രാഷ്ട്രീയ സാഹചര്യം ലിബറൽ പാർട്ടിക്ക് പുത്തൻ ഉണർവ് നൽകിയതായി സർവേ റിപ്പോർട്ട്. ജസ്റ്റിൻ ട്രൂഡോയുടെ രാജിയും മാർക്ക് കാർണിയുടെ പാർട്ടി നേതൃത്വത്തിലേക്കും പ്രധാനമന്ത്രി പദത്തിലേക്കുമുള്ള വരവും ലിബറൽ പാർട്ടിക്ക് അനുകൂലഘടകമായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ജനപിന്തുണയിൽ കൺസർവേറ്റീവ് പാർട്ടിയെ പിന്നിലാക്കി ലിബറൽ പാർട്ടി ലീഡെടുത്തതായാണ് പോളിങ് കാനഡയുടെ പുതിയ സർവേയിൽ പറയുന്നത്. ഒരു മാസം മുമ്പ് വരെ ഏകദേശം 20 പോയിൻ്റ് വരെ ലീഡ് ചെയ്ത് കൺസർവേറ്റീവ് പാർട്ടിക്കെതിരെ നാല് പോയിൻ്റിൻറെ ലീഡാണ് ലിബറൽ പാർട്ടി നേടിയത്. രണ്ടു വർഷത്തിനിടെ രണ്ടു തവണ മാത്രമാണ് ലിബറൽ പാർട്ടി മേൽകൈ നേടുന്നത്.

പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ രാജിയും പുതു നേതൃത്വവും വഷളായിക്കൊണ്ടിരിക്കുന്ന കാനഡ-യുഎസ് ബന്ധവും കനേഡിയൻ ജനതയുടെ പൊതുജനാഭിപ്രായത്തിൽ നാടകീയമായ മാറ്റത്തിന് വഴിയൊരുക്കിയതായി സർവേ റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ഒരു ഫെഡറൽ തെരഞ്ഞെടുപ്പ് നടന്നാൽ ഭരണകക്ഷിയായ ലിബറൽ പാർട്ടി 38% വോട്ടർമാരുടെ പിന്തുണ നേടിയതായി സർവേ സൂചിപ്പിക്കുന്നു. എന്നാൽ, പിയേർ പൊളിയേവ് നേതൃത്വം നൽകുന്ന കൺസർവേറ്റീവ് പാർട്ടിക്ക് 34% വോട്ടർമാരുടെ പിന്തുണയാണ് ലഭിച്ചത്.

അതേസമയം, കഴിഞ്ഞ സർവേയിൽനിന്നു അഞ്ച് പോയിൻ്റ് ഇടിഞ്ഞ് എൻഡിപിക്കുള്ള ജനപിന്തുണ 13 ശതമാനമായി. ബ്ലോക് കെബക്കോയിസിനുള്ള പിന്തുണയിലും ഇടിവ് നേരിട്ടിട്ടുണ്ട്. രണ്ടു പോയിൻ്റ് ഇടിവിൽ ബ്ലോക് കെബക്കോയിസിൻറെ ജനപിന്തുണ ആറു ശതമാനമായി. കഴിഞ്ഞ സർവേയെ അപേക്ഷിച്ച് ഗ്രീൻസ് പാർട്ടിക്ക് പിന്തുണ വർധിച്ചിട്ടുണ്ട്. ഗ്രീൻസിനുള്ള പിന്തുണ രണ്ടു പോയിൻ്റ് വർധിച്ച് ആറ് ശതമാനമായതായി സർവേ കണ്ടെത്തി. പീപ്പിൾസ് പാർട്ടി ഓഫ് കാനഡയ്ക്ക് രണ്ടു ശതമാനം ജനപിന്തുണയും സർവേ പ്രവചിക്കുന്നു.

2021-ൽ നടന്ന ഫെഡറൽ തെരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിക്ക് 160 സീറ്റുകളും, കൺസർവേറ്റീവ് പാർട്ടിക്ക് 119 സീറ്റുകളും ലഭിച്ചിരുന്നു. ബ്ലോക്ക് കെബക്കോയിസിന് 32 സീറ്റുകളാണ് കഴിഞ്ഞ ഫെഡറൽ തെരഞ്ഞെടുപ്പിൽ ലഭിച്ചത്. എൻഡിപി 25 സീറ്റുകൾ നേടിയപ്പോൾ ഗ്രീൻ പാർട്ടി രണ്ടു സീറ്റുകളും സ്വന്തമാക്കിയിരുന്നു.

You might also like
Revolutionary Changes on YouTube: AI Features and YouTube Shopping Introduced

യൂട്യൂബിൽ വിപ്ലവകരമായ മാറ്റങ്ങൾ: എഐ ഫീച്ചറുകളും യൂട്യൂബ് ഷോപ്പിങ്ങും അവതരിപ്പിച്ചു

ബി.സി.യിൽ സ്കങ്ക് റാബീസ്: മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്

Bank of Canada Governor Tiff Macklem to speak in Halifax: Crucial announcements on economic development expected

ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മാക്ലെം ഹാലിഫാക്സിൽ പ്രസംഗിക്കും: സാമ്പത്തിക വികസനത്തെക്കുറിച്ച് നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും

US military spending $500M on ‘war-ready’ laser weapons — and zapping drones in Iran, along US border

അമേരിക്കൻ സൈന്യം ‘യുദ്ധ സജ്ജമായ’ ലേസർ ആയുധങ്ങൾക്കായി 50 കോടി ഡോളർ ചെലവഴിക്കുന്നു – ഇറാനിലെയും യു.എസ് അതിർത്തിയിലെയും ഡ്രോണുകളെ തകർത്തെറിയുന്നു

The legal battle between Trump and the media over press restrictions

മാധ്യമ വിലക്കിൽ ട്രംപും മാധ്യമങ്ങളും തമ്മിലുള്ള നിയമപോരാട്ടം

Canada says Philippines, ASEAN trade talks 90% complete, eyes November finish

കാനഡ-ഫിലിപ്പീൻസ്, ആസിയാൻ വ്യാപാര ചർച്ചകൾ 90 ശതമാനവും പൂർത്തിയായി; നവംബറോടെ കരാർ ഒപ്പുവെക്കാൻ ലക്ഷ്യമിടുന്നു

Top Picks for You
Top Picks for You