newsroom@amcainnews.com

കാനഡ-യുഎസ് വ്യാപാരയുദ്ധത്തിൻറെ പശ്ചാത്തലത്തിൽ അടിസ്ഥാന പലിശനിരക്ക് 25 ബേസിസ് പോയിൻ്റ് കുറച്ച് ബാങ്ക് ഓഫ് കാനഡ

ഓട്ടവ: കാനഡ-യുഎസ് വ്യാപാരയുദ്ധത്തിൻറെ പശ്ചാത്തലത്തിൽ അടിസ്ഥാന പലിശനിരക്ക് 25 ബേസിസ് പോയിൻ്റ് കുറച്ച് ബാങ്ക് ഓഫ് കാനഡ. ഇതോടെ പലിശനിരക്ക് 2.75% ആയി കുറഞ്ഞു. പണപ്പെരുപ്പം രണ്ട് ശതമാനത്തിൽ താഴെ ആയതോടെ സെൻട്രൽ ബാങ്ക് പലിശനിരക്ക് അഞ്ച് ശതമാനത്തിൽ നിന്നും ജൂൺ, ജൂലൈ, സെപ്റ്റംബർ മാസങ്ങളിൽ കാൽ ശതമാനവും ഒക്ടോബറിലും ഡിസംബറിലും അര ശതമാനവും കുറച്ചിരുന്നു. കൂടാതെ ജനുവരിയിൽ, സെൻട്രൽ ബാങ്ക് അതിൻ്റെ ബെഞ്ച്മാർക്ക് പലിശ നിരക്ക് 25 ബേസിസ് പോയിൻ്റ് കുറച്ച് പോളിസി നിരക്ക് 3.0 ശതമാനമാക്കിയിരുന്നു. കഴിഞ്ഞ വർഷം ജൂൺ മുതൽ ആരംഭിച്ച സെൻട്രൽ ബാങ്കിൻ്റെ തുടർച്ചയായ ഏഴാമത്തെ നിരക്ക് കുറയ്ക്കലാണിത്. കാനഡയുടെ പ്രധാന പണപ്പെരുപ്പ നിരക്ക് ജനുവരിയിൽ 1.9 ശതമാനമായി ഉയർന്നിരുന്നെങ്കിലും ഇപ്പോളും ബാങ്കിൻ്റെ ലക്ഷ്യമായ രണ്ട് ശതമാനത്തിന് താഴെയാണ്.

പണപ്പെരുപ്പത്തിലും വളർച്ചയിലും താരിഫുകളുടെ ആഘാതം കണക്കാക്കുന്നതിനാൽ പലിശ നിരക്കുകളിൽ കൂടുതൽ മാറ്റങ്ങളുമായി സെൻട്രൽ ബാങ്ക് “ശ്രദ്ധാപൂർവ്വം മുന്നോട്ടുപോകുമെന്ന്” ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മക്ലെം പറയുന്നു. ബാങ്ക് ഓഫ് കാനഡയുടെ അടുത്ത പലിശ നിരക്ക് പ്രഖ്യാപനം ഏപ്രിൽ 16-ന് നടക്കും. കാനഡയിലെ പണപ്പെരുപ്പം രണ്ട് ശതമാനത്തിൽ താഴെയാണെങ്കിലും കാനഡയുടെ തൊഴിലില്ലായ്മ നിരക്ക് സ്ഥിരമായി നിലനിൽക്കുമ്പോൾ, താരിഫുകളുടെ ഭീഷണി ബാങ്ക് ഓഫ് കാനഡയുടെ തീരുമാനത്തെ സ്വാധീനിച്ചതായി സാമ്പത്തിക വിദഗ്ധർ പറയുന്നു.

You might also like

കാനഡയിൽ നിന്ന് വേർപിരിഞ്ഞാൽ ആൽബർട്ടയ്ക്ക് വൻ സാമ്പത്തിക ബാധ്യത: പുതിയ റിപ്പോർട്ട്

Cruelty for rejecting marriage proposal; Indian-origin woman shot and dead in the US, accused dies by suicide

വിവാഹാഭ്യർത്ഥന നിരസിച്ചതിന് ക്രൂരത; യുഎസിൽ മലയാളി വംശജയായ യുവതിയെ വെടിവെച്ചുകൊന്ന് പ്രതി ജീവനൊടുക്കി

Excise inspection at Anto Augustine's Wayanad house; 43 litres of foreign liquor and wine seized

ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ എക്സൈസ് പരിശോധന; 43 ലിറ്റർ വിദേശമദ്യവും വൈനും പിടിച്ചെടുത്തു

മുൻ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കിൽ അന്തരിച്ചു

Body of a woman found inside a trash can on a New York beach

ന്യൂയോർക്കിലെ ബീച്ചിൽ ചവറ്റുകുട്ടയ്ക്കുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 2,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

Top Picks for You
Top Picks for You