newsroom@amcainnews.com

എംഎൽഎമാർക്കും രക്ഷയില്ല! മന്ത്രിയാക്കാൻ ചോദിച്ചത് 4 കോടി; അമിത് ഷായുടെ മകൻ ജയ് ഷാ ചമഞ്ഞ് വൻ തട്ടിപ്പിന് ശ്രമം

ദില്ലി: മണിപ്പൂരിലെ എംഎൽഎമാരെ ലക്ഷ്യമിട്ട് വ്യാജ കോൾ തട്ടിപ്പ് നടത്തിയ മൂന്ന് പേർ അറസ്റ്റിൽ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാ എന്ന് പറഞ്ഞാണ് എംഎൽഎമാരെ യുവാക്കൾ വിളിച്ചതെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. അറസ്റ്റിലായ മൂന്ന് പ്രതികളെയും ദില്ലിയിൽ നിന്ന് മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിലേക്ക് കൊണ്ട് പോയി.

അസംബ്ലി സ്പീക്കർ തോക്‌ചോം സത്യവ്രത സിംഗ് ഉൾപ്പെടെയുള്ള മണിപ്പൂർ നേതാക്കളെ തട്ടിപ്പുകാർ വിളിക്കുകയും മന്ത്രിസ്ഥാനങ്ങൾക്കായി നാല് കോടി രൂപ ആവശ്യപ്പെടുകയും ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) യിലെ 318 (4), 319 (2) വകുപ്പുകൾ പ്രകാരം വഞ്ചനയ്ക്കും ആൾമാറാട്ടത്തിനും കേസ് ഫയൽ ചെയ്തു. ഫെബ്രുവരിയിലെ ആദ്യ രണ്ടാഴ്ചകളിലാണ് കോളുകൾ വന്നത്. ഇതേ സമയത്ത് തന്നെ ജയ് ഷാ ആയി ചമഞ്ഞ് ഉത്തരാഖണ്ഡ് ബിജെപി എംഎൽഎ ആദേശ് ചൗഹാനിൽ നിന്ന് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട 19 കാരനായ യുവാവിനെയും അറസ്റ്റ് ചെയ്തിരുന്നു.

You might also like

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം

ടൊറന്റോ ബീച്ചുകളില്‍ മോട്ടോറൈസ്ഡ് വാട്ടര്‍ക്രാഫ്റ്റുകള്‍ നിരോധിക്കുന്നു

ശിവകാര്‍ത്തികേയന്‍ ചിത്രം മദ്രാസിയിലെ ആദ്യ ഗാനം ‘സലമ്പല’ പ്രേക്ഷകരിലേക്ക്

യുഎസിന്റെ കിഴക്കൻ തീരങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം

ജീവനക്കാരെ ഒഴിവാക്കി കനേഡിയൻ ടയർ

മസ്‌കിന്റെ സ്റ്റാർലിങ്കിനോട് ‘കടക്ക് പുറത്ത്’; 100 മില്യൺ ഡോളറിന്റെ കരാർ റദ്ദാക്കി ഒന്റാരിയോ സർക്കാർ

Top Picks for You
Top Picks for You