newsroom@amcainnews.com

വർധിച്ച് വരുന്ന മയക്കുമരുന്ന് ഉപയോഗം; ബ്രിട്ടിഷ് കൊളംബിയയിൽ ഭവനരഹിതരുടെ മരണനിരക്ക് ഉയരുന്നു

വൻകൂവർ: ബ്രിട്ടിഷ് കൊളംബിയയിൽ ഭവനരഹിതരുടെ മരണനിരക്ക് വർധിച്ചതായി റിപ്പോർട്ട്. 2023ലെ കണക്ക് പ്രകാരം 458 ഭവനരഹിതരാണ് മരിച്ചത് ഇത് മുൻ വർഷങ്ങളെ അപേക്ഷിച്ച് ഗണ്യമായ വർധനയാണ്. പ്രവിശ്യയിൽ വർധിച്ച് വരുന്ന മയക്കുമരുന്ന് ഉപയോഗമാണ് ഇതിന് പിന്നിലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബിസി കൊറോണേഴ്‌സ് സർവീസ് വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്, 2023-ൽ ഭവനരഹിതരായവരുടെ മരണസംഖ്യ 2022-ൽ രേഖപ്പെടുത്തിയ 373 മരണങ്ങളെ അപേക്ഷിച്ച് 23 ശതമാനം കൂടുതലാണ്. 2020-ൽ കണക്കാക്കിയ 155 മരണങ്ങളെ അപേക്ഷിച്ച് ഏകദേശം മൂന്നിരട്ടി വർധനയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2023ൽ മരിച്ചവരിൽ കൂടുതലും മുപ്പതിനും നാൽപ്പത്തിയൊമ്പതിനും ഇടയിൽ പ്രായമുള്ളവരാണ്. കൂടാതെ മരിച്ചവരിൽ ഏകദേശം 79 ശതമാനവും പുരുഷന്മാരാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2023 ലെ മരണങ്ങളിൽ 91 ശതമാനവും അപകടമരണവും 86 ശതമാനം അമിതമയക്കുമരുന്ന് ഉപയോഗം മൂലമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഭവനരഹിതരുടെ മരണനിരക്ക് ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയിരിക്കുന്നത് ഫ്രേസർ ഹെൽത്ത് മേഖലയിലാണ്, 117 മരണങ്ങൾ . 114 മരണങ്ങൾ രേഖപ്പെടുത്തിയ ഐലൻഡ് ഹെൽത്ത് മേഖലയിലാണ് തൊട്ടുപിന്നിൽ. വൻകൂവർ കോസ്റ്റൽ ഹെൽത്ത് അതോറിറ്റി 2023-ൽ 95 ഭവനരഹിത മരണങ്ങൾ രേഖപ്പെടുത്തി. ഇന്റീരിയർ ഹെൽത്ത് മേഖലയിൽ 86 മരണങ്ങളും നോർത്തേൺ ഹെൽത്ത് മേഖലയിൽ 46 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. കണക്കുകൽ പ്രകാരം വൻകൂവർ ദ്വീപ് മേഖലയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തിയത്, 2022-ൽ 74 ആയിരുന്നത് 2023-ൽ 114 ആയി ഉയർന്നു.

You might also like
Brutal stray dog attack while playing in the courtyard; 6th-grade student's finger bitten off

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിൽ തെരുവുനായ്ക്കളുടെ ക്രൂരമായ ആക്രമണം; ആറാം ക്ലാസ് വിദ്യാർത്ഥിയുടെ വിരൽ കടിച്ചെടുത്തു

മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിറേറ്ററി കെയര്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ ഒക്ടോബര്‍ 17 ന്

ട്രക്ക് ഡ്രൈവിങ്: പുതിയ പരിശീലന പദ്ധതിയുമായി ഒൻ്റാരിയോ സർക്കാർ

പാർലമെൻ്റ് സമ്മേളനത്തിന് തുടക്കം: തൊഴിൽ നിയമം ഭേദഗതി ചെയ്യാൻ ലിബറൽ സർക്കാർ

Kerala’s power crisis: Why lights are going out during peak hours

കേരളത്തിലെ ഊർജ്ജ പ്രതിസന്ധി: പീക്ക് സമയങ്ങളിൽ എന്തുകൊണ്ട് വൈദ്യുതി നിലയ്ക്കുന്നു?

Passport rules revised: These changes are now mandatory for children's applications!

പാസ്‌പോർട്ട് നിയമങ്ങൾ പരിഷ്കരിച്ചു: ഇനി കുട്ടികളുടെ അപേക്ഷകളിൽ ഈ മാറ്റങ്ങൾ നിർബന്ധം

Top Picks for You
Top Picks for You