newsroom@amcainnews.com

അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ചുമത്തുന്നത് ഉയർന്ന നിരക്കെങ്കിൽ തിരിച്ചും സമാനമായ രീതിയിലായിരിക്കും നിരക്ക് ഈടാക്കുകയെന്ന്യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ ഡിസി: അമേരിക്കൻ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് മറ്റ് രാജ്യങ്ങൾ ഈടാക്കുന്ന ഉയർന്ന നിരക്കിനെതിരെ പുതിയ താരിഫുകൾ ചുമത്തുമെന്ന് സൂചന നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന്റെ പ്രധാന പ്രചാരണ വാഗ്ദാനങ്ങളിലൊന്നായിരുന്നു പരസ്പരമുള്ള താരിഫുകൾ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സന്ദർശനത്തിന് മുന്നോടിയായി താരിഫുകളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കുവെക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരൊലിൻ ലീവിറ്റ് പറഞ്ഞു.

അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് കുറഞ്ഞ നിരക്ക് ഈടാക്കുകയാണെങ്കിൽ തിരിച്ചും സമാനമായ രീതിയിലായിരിക്കും നിരക്ക് ഈടാക്കുക, അദ്ദേഹം വ്യക്തമാക്കി. അതേസമയം വികസ്വര രാജ്യങ്ങളെ, പ്രത്യേകിച്ച് ഇന്ത്യ, ബ്രസീൽ, വിയറ്റ്‌നാം, മറ്റ് തെക്കുകിഴക്കൻ ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവയെ താരിഫുകൾ ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുണ്ട്. 2022ൽ, ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിയുടെ യുഎസ് ശരാശരി താരിഫ് നിരക്ക് മൂന്ന് ശതമാനമായിരുന്നു, അതേസമയം യുഎസിൽ നിന്നുള്ള ഇറക്കുമതിക്കുള്ള ഇന്ത്യയുടെ ശരാശരി താരിഫ് നിരക്ക് ലോകബാങ്ക് ഡാറ്റ പ്രകാരം 9.5 ശതമാനമായിരുന്നു.

എന്നാൽ, ട്രംപ് ഇന്ന് മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിനാൽ, യുഎസിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയുടെ പുതിയ താരിഫ് ഒഴിവാക്കുകയോ കാലതാമസം വരുത്തുകയോ ചെയ്യുന്ന ഒരു കരാറിൽ ഇരു നേതാക്കളും എത്തിച്ചേരുമെന്ന് കരുതുന്നു. കഴിഞ്ഞ വർഷം ഇന്ത്യ യുഎസിലേക്ക് 8,700 കോടി ഡോളർ മൂല്യമുള്ള സാധനങ്ങൾ കയറ്റുമതി ചെയ്തു. അതേസമയം യുഎസ് 4200 കോടി ഡോളർ മൂല്യമുള്ള സാധനങ്ങൾ കയറ്റുമതി ചെയ്തുവെന്ന് വാണിജ്യ വകുപ്പിന്റെ കണക്കുകൾ പറയുന്നു.

You might also like
Building Canada Strong by investing in retrofits to the Cody Banks Arena

കോഡി ബാങ്ക്സ് അരീനയുടെ നവീകരണത്തിനായി കാനഡ ഫെഡറൽ ഫണ്ടിംഗ് പ്രഖ്യാപിച്ചു: ഊർജ സംരക്ഷണത്തിന് പുതിയ പദ്ധതികൾ

ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ഫിലഡൽഫിയയില്‍: ബിഷപ് സ്റ്റെഫാനോസ് മുഖ്യാതിഥി

ഹ്യൂസ്റ്റൺ സെൻ്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 31-ന്

When Dreaming of Studying Abroad: Low-Cost Education and Important Things to Keep in Mind

വിദേശപഠനം സ്വപ്നം കാണുമ്പോൾ: കുറഞ്ഞ ചെലവിലുള്ള പഠനവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

സസ്കാച്വാനിൽ വിമാനം തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു

ഓസ്റ്റിനില്‍ ഐസിഇ ഉദ്യോഗസ്ഥന്‍റെ വെടിയേറ്റ് ഒരാള്‍ക്ക് പരുക്ക്: പ്രതിഷേധവുമായി ജനങ്ങള്‍

Top Picks for You
Top Picks for You