newsroom@amcainnews.com

സംഘർഷം ഒഴിയുന്നുവോ? മോദിയെ കാനഡയിലേക്ക് ക്ഷണിച്ച് കാർണി

കാനഡ-ഇന്ത്യാ ബന്ധം ബന്ധം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാനഡയിലേക്ക് ക്ഷണിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ഫ്രാൻസിൽ നടന്ന ജി 7 ഉച്ചകോടിക്കിടെ ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് മോദിയെ കാനഡയിലേക്ക് ക്ഷണിച്ചത്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്‍റെ വ്യാപാര യുദ്ധത്തെ നേരിടാൻ ശക്തമായ ബന്ധം ഉറപ്പാക്കാൻ കാനഡ ഒരുങ്ങുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. കൂടിക്കാഴ്ചയിൽ രഹസ്യ പ്രതിരോധ, സുരക്ഷാ വിവരങ്ങളുടെ കൈമാറ്റം ശക്തിപ്പെടുത്തുന്ന ഒരു പൊതു സുരക്ഷാ വിവര കരാറിൽ ചർച്ച ആരംഭിക്കാൻ കാർണിയും മോദിയും സമ്മതിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ ആഴ്ച ആദ്യം ഫ്രാൻസുമായി സമാനമായ ഒരു കരാറിൽ കാർണി ഒപ്പുവച്ചിരുന്നു. ഈ വർഷാദ്യം കാർണി ഇന്ത്യ സന്ദർശിച്ചിരുന്നു. സന്ദർശനത്തിൽ ഇന്ത്യാ-കാനഡ ഒരു സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പിടുകയും പുതിയ ഊർജ്ജ പങ്കാളിത്തം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ നടന്ന കനേഡിയൻ സിഖ് ആക്ടിവിസ്റ്റ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ഫെഡറൽ സർക്കാർ ആരോപിച്ചതിനെത്തുടർന്ന് 2023-ൽ ഒട്ടാവ ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ അവസാനിപ്പിച്ചിരുന്നു.

You might also like
Cancer prevention in women: Oncologist shares 5 everyday steps that can lower risk and catch cancer early

വനിതകളിലെ കാൻസർ പ്രതിരോധം: കാൻസർ സാധ്യത കുറയ്ക്കാനും രോഗം നേരത്തെ കണ്ടെത്താനും സഹായിക്കുന്ന 5 ദിനചര്യകൾ ഒരു ഓങ്കോളജിസ്റ്റ് പങ്കുവെക്കുന്നു

Federal judge refers George Soros-backed Philadelphia DA Larry Krasner for DOJ probe

ഫെഡറൽ ജഡ്ജിയുടെ ഉത്തരവ്: ഫിലാഡൽഫിയ ഡി.എ ലാറി ക്രാസ്നർക്കെതിരെ അന്വേഷണത്തിന് ശുപാർശ ചെയ്ത് കോടതി

CEO arrives late for interview; job seeker's post rejecting position goes viral

അഭിമുഖത്തിന് സിഇഒ വൈകിയെത്തി; ജോലി വേണ്ടെന്നുവെച്ച ഉദ്യോഗാർഥിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറൽ

ആൽബർട്ട റഫറൻഡം: പോസ്റ്റൽ വോട്ട് അപേക്ഷകരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു

Green card applicants can now be rejected over use of Medicaid, food stamps & free school lunch programmes

മെഡികെയ്ഡ്, ഫുഡ് സ്റ്റാമ്പുകൾ, സൗജന്യ സ്കൂൾ ഉച്ചഭക്ഷണ പദ്ധതികൾ എന്നിവ ഉപയോഗിച്ചാൽ ഗ്രീൻ കാർഡ് അപേക്ഷകൾ നിരസിക്കപ്പെടാം

Measles outbreak intensifies in Malappuram district: Health department steps up preventive measures

മലപ്പുറം ജില്ലയിൽ അഞ്ചാംപനി വ്യാപനം ശക്തമാകുന്നു: ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി

Top Picks for You
Top Picks for You