newsroom@amcainnews.com

കാൻസർ രോഗനിർണയത്തിൻ്റെ വർദ്ധിച്ചുവരുന്ന ചെലവ് പരിഹരിക്കണം; ആൽബർട്ടയിൽ കാൻസർ ചികിൽസാ ചെലവ് വർധിക്കുന്നതിൽ ആശങ്ക

ആൽബർട്ട: കാൻസർ രോഗനിർണയത്തിൻ്റെ വർദ്ധിച്ചുവരുന്ന ചെലവ് പരിഹരിക്കുന്നതിന് ഫലപ്രദമായ മാറ്റങ്ങൾ വരുത്തണമെന്ന് കനേഡിയൻ കാൻസർ സൊസൈറ്റി ആൽബെർട്ട സർക്കാരിനോട് ആവശ്യപ്പെട്ടു. വർദ്ധിച്ച് വരുന്ന കാൻസർ രോഗ ചികിത്സ ചെലവ് എടുത്തു കാണിച്ചായിരുന്നു ഇത്തവണ കാനഡയിലെ കാൻസർ ദിനാചരണം. വർദ്ധിച്ചുവരുന്ന കാൻസർ ചികിത്സയുടെ ചെലവ് പരിഹരിക്കുന്നതിന് സർക്കാർ നടപടിയെടുക്കണമെന്ന് ഡോക്ടർമാരും ആരോഗ്യ പരിപാലന വിദഗ്ധരും വാദിക്കുന്നു.

രോഗം സ്ഥിരീകരിക്കുമ്പോൾ മുതൽ രോഗികൾക്ക് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയാണ് നേരിടേണ്ടിവരുന്നതെന്ന് സിസിഎസിൻ്റെ സീനിയർ മാനേജർ ഓഫ് അഡ്വക്കസി ആഞ്ചലിൻ വെബ്ബ് പറയുന്നു. ഒരു കാൻസർ രോഗിക്ക് ശരാശരി 33000 ഡോളറോളം ചെലവാക്കേണ്ടി വരുന്നുണ്ട്. മരുന്നുകൾ, ഹോം കെയർ, യാത്രാ ചെലവുകൾ തുടങ്ങിയവയ്ക്കാണ് ഗണ്യമായ ചെലവുകൾ വേണ്ടി വരുന്നത്. ഈ പശ്ചാത്തലത്തിൽ രോഗികളുടെ യാത്രാചെലവിലുൾപ്പടെ സർക്കാരിന് ഇളവുകൾ നല്കാവുന്നതാണന്നും ആഞ്ചലിൻ വെബ്ബ് പറഞ്ഞു. രോഗികൾക്ക് 26 ആഴ്ച വരെ ലീവ് അനുവദിക്കുന്ന കാര്യം പരിക്കണമെന്നും ആഞ്ചലിൻ വെബ്ബ് കൂട്ടിച്ചേർത്തു.

You might also like
Stunning Win for India in Galle: Historic Achievement for Manav Suthar, Century for Devdutt Padikkal

ഗാലെയിൽ ഇന്ത്യക്ക് തകർപ്പൻ ജയം: മാനവ് സുതാറിന് ചരിത്രനേട്ടം, ദേവ്ദത്ത് പടിക്കലിന് സെഞ്ചുറി

ഡാലസില്‍ രാജ്യാന്തര 56 ചീട്ടുകളി മത്സരം സെപ്റ്റംബര്‍ 18 മുതല്‍: ഒന്നാം സമ്മാനം 4500 ഡോളര്‍

High Pound Rate Against the Rupee: Favorable Time to Send Money Home During Onam

രൂപയ്‌ക്കെതിരെ പൗണ്ടിന് ഉയർന്ന മൂല്യം; ഓണക്കാലത്ത് നാട്ടിലേക്ക് പണമയക്കാൻ അനുകൂല സമയം

ഓൺലൈൻ ഡേറ്റിങ് പ്ലാറ്റ്‌ഫോം വഴി തട്ടിപ്പ്; ബ്രാംപ്ടണിൽ ഇന്ത്യൻ വംശജർ അറസ്റ്റിൽ

Southern warning Trump warns SC voters they’ll ‘lose everything’ if Darline Graham doesn’t win high-stakes Senate race

ഡാർലിൻ ഗ്രഹാം തോറ്റാൽ ‘എല്ലാം നഷ്ടപ്പെടും’: ദക്ഷിണ കരോളിന വോട്ടർമാർക്ക് മുന്നറിയിപ്പുമായി ട്രംപ്

More and more moms are being diagnosed with ADHD — because of their kids

മക്കളുടെ രോഗനിർണയത്തിലൂടെ എ.ഡി.എച്ച്.ഡി തിരിച്ചറിയുന്ന അമ്മമാർ: പുതിയ കണ്ടെത്തലുകളും യാഥാർത്ഥ്യങ്ങളും

Top Picks for You
Top Picks for You