മിസ്സിസാഗ : വെള്ളിയാഴ്ച രാത്രി മിസ്സിസാഗയിലുണ്ടായ വാഹനാപകടത്തെത്തുടർന്ന് നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം ഏഴരയോടെ കോൺഫെഡറേഷൻ പാർക്ക്വേയും എഗ്ലിന്റൺ അവന്യൂ വെസ്റ്റും ചേരുന്ന ജംഗ്ഷനിൽ രണ്ടു വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം.
ഗുരുതരമായ പരുക്കേറ്റ മൂന്ന് പേരെ ട്രോമ സെന്ററിലേക്ക് മാറ്റിയതായി പീൽ പാരാമെഡിക്കൽ വിഭാഗം അറിയിച്ചു. നാലാമതൊരാളെ നിസ്സാര പരുക്കുകളോടെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പാരാമെഡിക്കൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അപകടകാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.








