newsroom@amcainnews.com

പിസ്ത അടങ്ങിയിരിക്കുന്നു: കാനഡയിൽ കാഡ്ബറി ചോക്ലറ്റ് ബാറുകൾ തിരിച്ചുവിളിച്ചു

ഓട്ടവ : രാജ്യത്തുടനീളം കാഡ്ബറി ഡയറി മിൽക്ക് ഓറിയോ കാൻഡി ബാറുകൾ തിരിച്ചുവിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) അറിയിച്ചു. മോണ്ടെലെസ് കാനഡ നിർമ്മിച്ചിട്ടുള്ള ഈ ചോക്ലറ്റ് ബാറുകളിൽ പിസ്ത അടങ്ങിയിട്ടുണ്ടെന്നും എന്നാൽ ഇക്കാര്യം ലേബലിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പിസ്ത അലർജിയുള്ളവരിൽ ഈ ഉൽപ്പന്നം കഴിക്കുന്നത് ഗുരുതരവും ജീവന് ഭീഷണിയാകുന്നതുമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഫെഡറൽ ഏജൻസി പറയുന്നു. നേരത്തെ ജൂലൈ മാസത്തിലും സമാനമായ രീതിയിൽ കാഡ്ബറി ഡയറി മിൽക്ക് ഓറിയോ കാൻഡി ബാറുകൾ തിരിച്ചുവിളിച്ചിരുന്നു. അന്നും ലേബലിൽ രേഖപ്പെടുത്താതെ പിസ്തയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്നായിരുന്നു നടപടി.

14.5 ഗ്രാം ഭാരമുള്ള ചോക്ലേറ്റ് ബാറുകളും, ‘ഫേവറിറ്റ്‌സ് ഫൺ ട്രീറ്റ്‌സ്’ (Favourites Fun Treats) എന്ന പേരിൽ 45 എണ്ണവും 90 എണ്ണവും അടങ്ങിയ ബോക്സുകളുമാണ് തിരിച്ചുവിളിക്കുന്നത്. 2027 ജനുവരി 3, 2027 ജനുവരി 4 വരെ ഉപയോഗ യോഗ്യമായ ഇവയുടെ 45 എണ്ണമുള്ള ബോക്സിൽ UPC കോഡ് 0 61200 01984 1 എന്നും, 90 എണ്ണമുള്ള ബോക്സിൽ UPC കോഡ് 0 61200 01986 5 എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. കാഡ്ബറി ചോക്ലറ്റ് ബാറുകൾ കഴിച്ചതിനെ തുടർന്ന് നിലവിൽ ആരെയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ല. എന്നാൽ, ഒരാൾക്ക് അലർജി ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ആർക്കെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമായി ബാധിച്ച് ആശുപത്രിയിൽ പ്രവേശിക്കേണ്ടി വന്നിട്ടുണ്ടോ എന്ന് വ്യക്തമല്ല. എന്നാൽ, ഈ ഉൽപ്പന്നം കഴിച്ച ഒരാൾക്ക് അലർജി പ്രതികരണം ഉണ്ടായതിനെത്തുടർന്നാണ് തിരിച്ചുവിളിക്കൽ നടപടി സ്വീകരിച്ചതെന്ന് CFIA അറിയിച്ചു. അലർജിയോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാക്കാൻ സാധ്യതയുള്ളവർ തിരിച്ചുവിളിച്ച ഈ ഉൽപ്പന്നങ്ങൾ കഴിക്കരുത്. ഇവ ഉപേക്ഷിക്കുകയോ അല്ലെങ്കിൽ വാങ്ങിയ കടയിൽ തിരികെ നൽകുകയോ ചെയ്യണമെന്നും ഫെഡറൽ ഏജൻസി നിർദ്ദേശിച്ചു.

You might also like
CUSAT Shines in Global Rankings; Tops QS Sustainability List in Kerala

ആഗോള റാങ്കിങ്ങുകളിൽ തിളങ്ങി കുസാറ്റ്; ക്യുഎസ് സസ്റ്റൈനബിലിറ്റി പട്ടികയിൽ കേരളത്തിൽ ഒന്നാമത്

Woman exposes hardships of life in the US; Neha Shah says she misses India

യുഎസിലെ ദുരിത ജീവിതം തുറന്നുകാട്ടി യുവതി; ഇന്ത്യയെ മിസ്സ് ചെയ്യുന്നുവെന്ന് നേഹ ഷാ

സാങ്കേതിക തകരാര്‍ പരിഹരിച്ചു; യുണൈറ്റഡ് എയര്‍ലൈന്‍സ് സര്‍വീസുകള്‍ സാധാരണ നിലയിലേക്ക്

Gordie Howe bridge surpasses 1M vehicle crossings while other bridges, tunnel lose traffic

ഗോർഡി ഹോവ് അന്താരാഷ്ട്ര പാലം കടന്ന വാഹനങ്ങളുടെ എണ്ണം 10 ലക്ഷം കവിഞ്ഞു; മറ്റ് പാലങ്ങളിലും തുരങ്കത്തിലും ഗതാഗതം കുറഞ്ഞു

ബിസി സറേയിൽ ഇന്ത്യൻ വംശജർ വെടിയേറ്റ് കൊല്ലപ്പെട്ടു: ആസൂത്രിത കൊലപാതകമെന്ന് സംശയം

Malayali reaps a golden harvest of farming in Canada; amidst IT rush, this little garden has vegetables and chickens

കാനഡയിൽ കൃഷിയുടെ സുവർണ്ണ വിളവെടുപ്പുമായി മലയാളി; ഐടി തിരക്കുകൾക്കിടയിലും ഈ കൊച്ചു തോട്ടത്തിൽ പച്ചക്കറികളും കോഴികളുമുണ്ട്

Top Picks for You
Top Picks for You