ഓട്ടവ : ഉപഭോക്തൃ പരാതിയെ തുടർന്ന് ഒൻ്റാരിയോയിലുടനീളം വിറ്റഴിച്ച മൈദ തിരിച്ചുവിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA ) അറിയിച്ചു. വീറ്റ് ഫ്രീ ഫ്ലവർ എന്ന് ലേബലിൽ രേഖപ്പെടുത്തിയിട്ടുള്ള ഈ ഉൽപ്പന്നങ്ങളിൽ ഗോതമ്പ് അടങ്ങിയിട്ടുണ്ടെന്ന് ഫെഡറൽ ഏജൻസി അറിയിച്ചു. UPC നമ്പർ 8 42388 00071 1 ഉള്ള 800 ഗ്രാം വലിപ്പമുള്ള പാരസ് ബ്രാൻഡ് വീറ്റ് ഫ്രീ ഫ്ലവർ, UPC നമ്പർ 8 42388 00106 0 ഉള്ള 4 lb വലുപ്പമുള്ള പാരസ് ബ്രാൻഡ് വീറ്റ് ഫ്രീ ഫ്ലവർ എന്നിവയാണ് തിരിച്ചുവിളിച്ചവ. ഉപഭോക്തൃ പരാതിയെ തുടർന്നാണ് ഈ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കാൻ കാരണമായത്. എന്നാൽ ഈ മൈദയുമായി ബന്ധപ്പെട്ട് അസുഖങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഏജൻസി കൂട്ടിച്ചേർത്തു.
ഗുരുതരമായതോ ജീവന് ഭീഷണിയോ ആയ ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയുള്ളതിനാൽ അലർജിയുള്ളവർ ഈ ഉൽപ്പന്നങ്ങൾ കഴിക്കരുതെന്ന് CFIA നിർദ്ദേശിച്ചു. സീലിയാക് രോഗമോ മറ്റ് ഗ്ലൂറ്റൻ സംബന്ധമായ തകരാറുകളോ ഉള്ളവരും തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ കഴിക്കരുത്.








