newsroom@amcainnews.com

മഴക്കെടുതിയിൽ തെക്കൻ ഫ്ലോറിഡ; പ്രളയ മുന്നറിയിപ്പ്

മയാമി : തുടർച്ചയായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് തെക്കൻ ഫ്ലോറിഡയിൽ വെള്ളപ്പൊക്ക ഭീഷണി ശക്തമാകുന്നു. മയാമി-ഡെയ്ഡ് കൗണ്ടിയിൽ നാഷണൽ വെതർ സർവീസ് വ്യാഴാഴ്ച രാവിലെ പുതിയ പ്രളയ മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച മുതൽ തെക്കൻ ഫ്ലോറിഡയുടെ വിവിധ മേഖലകളിൽ 15 ഇഞ്ചിലധികം മഴയാണ് ലഭിച്ചത്. കനത്ത മഴയിൽ പ്രധാന റോഡുകളിലടക്കം വെള്ളം കയറിയതോടെ നിരവധി വാഹനങ്ങൾ യാത്രയ്ക്കിടെ കുടുങ്ങി. വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് പ്രദേശത്തെ നിരവധി സ്കൂളുകൾക്ക് അവധി നൽകിയിരുന്നു.

കൂടുതൽ മഴയ്ക്ക് സാധ്യത; ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പ്

മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് കൂടുതൽ രൂക്ഷമായേക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇതിന്‍റെ ഭാഗമായി തെക്കൻ ഫ്ലോറിഡയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ജാഗ്രതാ നിർദേശം നൽകിയിരുന്നു.

You might also like
N.L.’s top-billing doctor faces malpractice lawsuits from 2 former patients

ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോറിലെ പ്രമുഖ നേത്രരോഗവിദഗ്ദ്ധനെതിരെ മുൻ രോഗികളുടെ ചികിത്സാപിഴവ് കേസ്

ക്‌നാനായ അന്താരാഷ്ട്ര വടംവലി മത്സരം 2027 ജനുവരി 17-ന് കരിങ്കുന്നത്ത്

പ്രൊവിൻഷ്യൽ ഇമിഗ്രേഷൻ ഡ്രോ: 95 തൊഴിലാളികൾക്ക് ഇൻവിറ്റേഷൻ നൽകി ന്യൂഫിൻലൻഡ്

പ്രെയ്‌റികളിൽ മഞ്ഞുവീഴ്ച, ഒൻ്റാരിയോയിൽ കനത്ത ചൂട്: ജാഗ്രതാ നിർദ്ദേശം

Trump meets regional allies in Manila ahead of China visit

ചൈന സന്ദർശനത്തിന് മുന്നോടിയായി മനിലയിൽ പ്രാദേശിക സഖ്യകക്ഷികളുമായി കൂടിക്കാഴ്ച നടത്തി ട്രംപ്

ഇ-ബൈക്ക്- ഇ-സ്‌കൂട്ടറുകള്‍ നിരോധിച്ച് TTC

Top Picks for You
Top Picks for You