newsroom@amcainnews.com

ആൽബർട്ടയിൽ അത്യാഹിത വിഭാഗങ്ങളിൽ ചികിത്സ വേണോ? കാത്തിരിക്കണം നാല് മണിക്കൂറിലേറെ

എഡ്മിന്‍റൻ : ആൽബർട്ടയിലെ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിൽ (Emergency Room) ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്ന അവസ്ഥ തുടരുന്നു. പ്രവിശ്യയിൽ അത്യാഹിത വിഭാഗങ്ങളിൽ ചികിത്സ ലഭിക്കുന്നതിനായി രോഗികൾ ശരാശരി നാല് മണിക്കൂർ വരെ കാത്തിരിക്കേണ്ടി വരുന്നതായി മോൺട്രിയൽ ഇക്കണോമിക് ഇൻസ്റ്റിറ്റ്യൂട്ട് (MEI) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

ആൽബർട്ടയിലെ ഏറ്റവും തിരക്കേറിയ ആശുപത്രികളിൽ ഒന്നായ കാൽഗറിയിലെ ‘ഫൂട്ട്‌ഹിൽസ് മെഡിക്കൽ സെന്‍ററിൽ’ (Foothills Medical Centre) രോഗികൾക്ക് ഏകദേശം ഏഴ് മണിക്കൂറും 28 മിനിറ്റുമാണ് വിദഗ്ധ ചികിത്സയ്ക്കായി കാത്തിരിക്കേണ്ടി വരുന്നു. അതേസമയം പ്രവിശ്യാ തലസ്ഥാനമായ എഡ്മിന്‍റനിലെ ‘മിസെറികോർഡിയ ഹോസ്പിറ്റലിൽ’ (Misericordia Hospital) ഇത് ഏകദേശം ആറ് മണിക്കൂറും 39 മിനിറ്റുമാണ്.

തിരക്ക് കുറയ്ക്കുന്നതിനായി, ‘ഇമ്മീഡിയറ്റ് കെയർ ക്ലിനിക്കുകൾ’ (immediate care clinics), നഴ്സിങ് ക്ലിനിക്കുകൾ എന്നിവയുടെ എണ്ണം വർധിപ്പിക്കുക , ഫാർമസികൾക്ക് മരുന്നുകൾ കുറിച്ചുനൽകാനോ (prescriptions) നിലവിലുള്ളവ പുതുക്കി നൽകാനോ അധികാരം നൽകുക, ടെലിമെഡിസിൻ സൗകര്യങ്ങൾ വിപുലീകരിക്കുക, കൂടാതെ വിവിധ ചികിത്സാ രീതികൾ സംയോജിപ്പിച്ചുള്ള ‘മിക്ഡ് പ്രാക്ടീസ്’ (mixed practice) നടപ്പിലാക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ MEI മുന്നോട്ടുവെക്കുന്നു.

You might also like
Winter tightens its grip on Ooty; a great time for visitors to enjoy

ഊട്ടിയിൽ തണുപ്പുകാലം പിടിമുറുക്കുന്നു; സന്ദർശകർക്ക് ആസ്വദിക്കാൻ പറ്റിയ സമയം

വ്യോമഗതാഗത നിയന്ത്രണ സംവിധാനം നവീകരിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് ട്രംപ്

ഇവി-യെ ആഡംബര നികുതിയിൽ നിന്ന് ഒഴിവാക്കി കാനഡ: ഇളവ് 1.5 ലക്ഷം ഡോളർ വരെയുള്ള വാഹനങ്ങൾക്ക്

അമേരിക്കയിൽ വ്യോമഗതാഗതം സ്തംഭിച്ചു; രാജ്യവ്യാപകമായി വിമാന സർവീസുകൾ നിർത്തിവച്ചു

Foreigners' Role in Drug Trafficking Increases; Kerala Approaches Ministry of External Affairs Raising Concerns

ലഹരിക്കടത്തിൽ വിദേശികളുടെ പങ്ക് വർധിക്കുന്നു; ആശങ്ക അറിയിച്ച് കേരളം വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു

വാഷിങ്ടൺ ഡി.സി ജിമ്മിലെ വെടിവെപ്പ്: പ്രതി ഡോക്ടർ

Top Picks for You
Top Picks for You